ചുരുളിയിലെ തരംഗമായ ആ പെണ്‍ശബ്ദം! വിശേഷങ്ങള്‍ പങ്കുവെച്ച് നടി ഗീതി സംഗീത

By Midhun Raj

ജല്ലിക്കട്ടിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി വരുന്ന എറ്റവും പുതിയ ചിത്രമാണ് ചുരുളി. സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. പ്രമേയമോ കഥാതന്തുവോ ഒന്നും പ്രേക്ഷകര്‍ക്ക് മനസിലാകാത്ത രീതിയിലായിരുന്നു ചുരുളിയുടെ ട്രെയിലര്‍ ഒരുക്കിയിരുന്നത്. ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങളെല്ലം ട്രെയിലറില്‍ തിളങ്ങിയിരുന്നു. ഇവര്‍ക്കൊപ്പം തന്നെ ട്രെയിലറില്‍ നിറഞ്ഞുനിന്ന താരമാണ് നടി ഗീതി സംഗീത. സിനിമയുടെ ട്രെയിലറില്‍ കേട്ട ആ വോയിസ് ഓവര്‍ നടിയുടെതാണ്.

geethisangeetha

ചുരുളിയുടെ വിശേഷങ്ങള്‍ ഗീതി സംഗീത ഫില്‍മിബീറ്റ് മലയാളവുമായി പങ്കുവെച്ചിരുന്നു. ട്രെയിലര്‍ സ്വീകരിച്ച പ്രേക്ഷകര്‍ക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ചുരുളി ബിനോയ് ചേട്ടന്‍ എഴുതിയ കഥയാണെന്നും അത് ഹരീഷേട്ടന്‍ തിരക്കഥയാക്കി ലിജോ ചേട്ടന്‍ സംവിധാനം ചെയ്തിരിക്കുന്നു എന്ന് നടി പറയുന്നു. മധു നീലകണ്ഠന്‍ ചേട്ടനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചുരുളി ഏറെ നിഗൂഢതകള്‍ നിറഞ്ഞ ഒരു സിനിമയാണ്. എല്ലാവരും വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയാണ്.

ട്രെയിലര്‍ ഇറങ്ങിയ ശേഷം എല്ലാവരുടെയും ആകാംക്ഷ ആകാശത്തോളം ഉയരത്തിലാണ്. എന്താണ് ആ സിനിമയിലുളളത് എന്നറിയാന്‍. നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ് എന്താണ് അതിലുളളതെന്ന് അറിയാന്‍. സത്യത്തില്‍ അത് ആത്മീയതയെക്കുറിച്ച് പറയുന്നൊരു സിനിമയാണോ എന്നൊന്നും പറയാന്‍ എനിക്കറിയില്ല. കാരണം എനിക്ക് ഞാന്‍ ചെയ്ത ഭാഗങ്ങള്‍ മാത്രമേ അറിയൂളളു. ആ സിനിമ മൊത്തത്തില്‍ എന്താണെന്നുളളത് എനിക്കറിയില്ല. അപ്പോ ഞാനും കാത്തിരിക്കുകയാണ് എല്ലാവരെയും പോലെ.

ലിജോ സാറ് ഞാന്‍ ഏറെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ച ഒരുപാട് സംവിധായകരുടെ കൂട്ടത്തിലുളള ആളാണ്. ലാല്‍ജോസ് സാറിന്റെ കൂടെ നാല്‍പത്തിയൊന്ന് എന്ന് ചിത്രത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. അങ്ങനെ വീണ്ടും ഏറെ ആഗ്രഹിച്ച സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് ഞാന്‍. ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു കൂടുതലും എന്റെ കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നത്. അവരൊക്കെ ഏറെ അനുഭവങ്ങളുളള ആര്‍ട്ടിസ്റ്റുകളാണ്.

ഷൂട്ടിംഗ് സമയത്ത് ഏന്നെ വളരെയധികം സഹായിച്ചിരുന്നു. ഗീതി സംഗീത പറയുന്നു. ചുരുളിക്ക് പുറമെ രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലും അഭിനയിച്ചിരുന്നതായി നടി പറയുന്നു. കണ്ണൂരിലായിരുന്നു അതിന്റെ ഷൂട്ടിംഗ്. ആയിഷുമ്മ എന്ന കഥാപാത്രമായാണ് അഭിനയിച്ചത്. മൂന്ന് കാലഘട്ടത്തിന്റെ കഥയാണ് തുറമുഖം പറയുന്നത്. ചുരുളി പോലെ തന്നെ ഞാന്‍ വലിയ പ്രതീക്ഷകളോടെ നോക്കി കാണുന്ന ചിത്രമാണ് തുറമുഖം. അതിലും പ്രാധാന്യമുളള ഒരു വേഷമാണ് ചെയ്തിരിക്കുന്നത്.

തുറമുഖത്തിന് പുറമെ ഷെയ്ന്‍ നിഗത്തിന്റെ ഉല്ലാസം, വെയില്‍, ചെന്വന്‍ വിനോദിന്റെ ഭാര്യയായി ഇടിമഴക്കാറ്റ്, വികെപി സാറിന്റെ ഒരുത്തീ എന്നീ സിനിമകളും പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്. ശരിക്കും 2020 വലിയ പ്രതീക്ഷകളോടെയാണ് നോക്കികണ്ടതെന്നും എന്നാല്‍ ആ സമയത്താണ് അപ്രതീക്ഷിതമായി കൊറോണ വന്നതെന്നും നടി പറഞ്ഞു. ചെറുതായി വിഷമം വന്നെങ്കിലും ചുരുളി ട്രെയിലര്‍ ഇറങ്ങിയ ശേഷമാണ് അതെല്ലാം മാറിയത്. ചുരിയുടെ ട്രെയിലറിന് ലഭിച്ച വരവേല്‍പ്പ് ശരിക്കും മുന്നോട്ടുപോകാനുളള ഊര്‍ജ്ജമാണ് എനിക്ക് നല്‍കിയത്. അഭിമുഖത്തില്‍ ഗീതി സംഗീത പറഞ്ഞു.

വീഡിയോ

Read more about: lijo jose pellissery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X