»   » മമ്മി ഇനി സിനിമയില്‍ അഭിനയിക്കില്ലേ, മകളുടെ ചോദ്യത്തിന് ഗോപിക നല്‍കിയ മറുപടി, അത് തന്നെയാണ് തീരുമാനം

മമ്മി ഇനി സിനിമയില്‍ അഭിനയിക്കില്ലേ, മകളുടെ ചോദ്യത്തിന് ഗോപിക നല്‍കിയ മറുപടി, അത് തന്നെയാണ് തീരുമാനം

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് എല്ലാവര്‍ക്കും നടി ഗോപികയോട് ഒരു പ്രത്യേക സ്‌നേഹവും ഒരിഷ്ടവുമുണ്ട്. പ്രേക്ഷകരുടെ കുടുംബത്തിലെ ഒരാളായി തന്നെയാണ് ഗോപികയെ കാണുന്നത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന ഗോപിക ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് അറിയേണ്ട

ത്.

സിനിമയിലേക്ക് തിരിച്ച് വരില്ല എന്ന് ഒരിക്കലും തീരുമാനിച്ചിട്ടില്ല. വിവാഹത്തിന് ശേഷം ഒത്തിരി ഓഫറുകള്‍ വന്നിരുന്നു. സത്യത്തില്‍ തനിക്ക് അത്ഭുതം തോന്നിയെന്ന് ഗോപിക പറയുന്നു. പ്രേക്ഷകരെ പോലെ തന്നെയാണ് മകളും ഞാന്‍ ഇനി സിനിമയില്‍ അഭിനയിക്കുന്നുണ്ടോ എന്നാണ് അവള്‍ക്കും അറിയേണ്ടത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗോപിക സിനിമയിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് പറഞ്ഞത്.

ഒരു ഇടവേള

സിനിമാ വേണ്ട എന്ന് ഇതുവരെ തോന്നിയിട്ടില്ല. ഒത്തിരി പ്രോജക്ടുകള്‍ വരുന്നുണ്ട്. ഒരു അവധി എടുത്തുവെന്നേയുള്ളു.

വീട്ടില്‍ നിന്ന് മാറി നില്‍ക്കാനാകില്ല

ഒരുപാട് ദിവസം ഇപ്പോള്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ തനിക്ക് ആകില്ല. മക്കള്‍ ഇതുവരെ ഒറ്റയ്ക്ക് നിന്നിട്ടുമില്ല. നാട്ടില്‍ പോകുമ്പോള്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാറുണ്ട്. പരസ്യ ചിത്രങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തെ കാര്യമല്ലെയുള്ളു.

മമ്മിയെ സിനിമയില്‍ കാണില്ലേ

മോള് ഇടയ്ക്ക് ചോദിക്കാറുണ്ട്. മമ്മി പണ്ടത്തെ പോലെ സിനിമയില്‍ കാണില്ലേ എന്ന്. നിങ്ങള്‍ രണ്ട് പേരും(എയ്മയും എയ്ഡനും) വലുതാകുമ്പോള്‍ മമ്മി അഭിനയിക്കും എന്ന് പറയും. അത് കേള്‍ക്കുമ്പോള്‍ അവള്‍ക്ക് സന്തോഷമാണ്. ഇത് തന്നെയാണ് ഇപ്പോഴത്തെ എന്റെ തീരുമാനം.

ഇപ്പോഴും സെലിബ്രിറ്റിയെ പോലെ

സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും ഇപ്പോഴും സെലിബ്രിറ്റിയാണെന്ന് തോന്നാറുണ്ട്. മാളുകളിലോ മറ്റോ മലയാളികള്‍ കണ്ടാല്‍ ഓടി വരും. പഴയ കഥാപാത്രങ്ങളെ കുറിച്ച് പറയും. അതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും. അവരുടെയൊക്കെ മനസില്‍ ഇപ്പോഴും ഉണ്ടല്ലോ എന്ന തോന്നല്‍.

സിനിമ കാണാറുണ്ട്

ആക്ഷന്‍ ഹീറോ ബിജുവും ജേക്കബിന്റെ സ്വര്‍ഗരാജ്യവുമാണ് ഒടുവില്‍ കണ്ട സിനിമ. മോന്‍ വന്നതോടെ സിനിമ കാണല്‍ കുറച്ചു. കക്ഷി കരച്ചില്‍ തുടങ്ങിയാല്‍ പിന്നെ ഒരാള്‍ പുറത്ത് നില്‍ക്കേണ്ടി വരും.

അമ്മയുടെ ഫാനാണ്

എന്റെ സിനിമകള്‍ മോളിരുന്ന് കാണാറുണ്ട്. ടിവിയില്‍ എങ്ങാനും കണ്ടാല്‍ ദേ മമ്മീ എന്ന് പറഞ്ഞ് കുത്തിയിരുന്ന കാണും. ചിലപ്പോള്‍ യുട്യൂബില്‍ തനിയെ സേര്‍ച്ച് ചെയ്തിരുന്ന് കാണും. അജിയേട്ടനും സിനിമയോട് നല്ല താത്പര്യമുള്ള ആളാണ്.

English summary
Actress Gopika about her film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam