ദുഃഖപുത്രി കഥാപാത്രങ്ങള്‍ കൂടുതല്‍ ചെയ്തതിന്‌റെ കാരണം ഇത്, തുറന്നുപറഞ്ഞ് നടി ജലജ

By Midhun Raj

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി ജലജ. മുന്‍നിര നായികയായി മോളിവുഡില്‍ ഏറെക്കാലം നടി തിളങ്ങി. സൂപ്പര്‍താര സിനിമകളിലും നായികാ പ്രാധാന്യമുളള ചിത്രങ്ങളിലുമെല്ലാം ജലജ വേഷമിട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലിന്‌റെ മാലിക്കിലൂടെയാണ് നടി മലയാളത്തില്‍ തിരിച്ചെത്തിയത്. അതേസമയം ഒരുകാലത്ത് കണ്ണീര്‍ കഥാപാത്രങ്ങള്‍, ദുഃഖപുത്രി റോളുകള്‍ കൂടുതല്‍ ചെയ്ത താരമാണ് ജലജ. ഇത്തരം റോളുകളില്‍ നിന്നും ഒരും മാറ്റം വേണമെന്ന് എന്നെങ്കിലും തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നടിയുടെ മറുപടി ശ്രദ്ധേയമായിരുന്നു.

Recommended Video

26 വർഷം സിനിമയിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്? | Jalaja Interview | Malik | Filmibeat Malayalam

jalaja

ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജലജ മനസുതുറന്നത്. അങ്ങനെയുളള ചിന്താഗതി ഉണ്ടായിട്ടില്ലെന്ന് ജലജ പറയുന്നു. കിട്ടുന്ന കഥാപാത്രങ്ങള്‍ ചെയ്യുക എന്നാണ് അന്ന് മനസിലുണ്ടായത്. ദുഃഖപുത്രി കഥാപാത്രങ്ങള്‍ക്കൊപ്പം ബോള്‍ഡ് റോളുകളും ഞാന്‍ ചെയ്തിട്ടുണ്ട്. വേനലിലെ രമണി പകുതി ബോള്‍ഡും പിന്നെ കരച്ചിലുമുളള കഥാപാത്രമാണ്. അടൂര്‍ സാറിന്‌റെ എലിപ്പത്തായം സിനിമയിലെ എന്റെ റോള്‍ ബോള്‍ഡാണ്.

അപ്പോ അത്തരം റോളുകള്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ല. കണ്ണീര്‍ കഥാപാത്രങ്ങള്‍ കൂടുതല്‍ വന്നതുകൊണ്ട് അതാണ് ശ്രദ്ധിക്കപ്പെട്ടത്. അതുകൊണ്ടാണ് ദുഖപുത്രി എന്ന ടാഗ് ലൈനുളളത്. അപ്പോ അങ്ങനെയുളള ഡൗണ്‍ ടു എര്‍ത്തായിട്ടുളള ക്യാരക്ടേഴ്‌സ് ചെയ്തതുകൊണ്ടാണ് അടുത്ത വീട്ടിലെ കുട്ടി, അനിയത്തി കുട്ടി അങ്ങനെ ഒരു സ്‌നേഹവും വാല്‍സല്യവും എനിക്ക് കിട്ടിയത്. മാലിക്കിലെ റോള്‍ ബോള്‍ഡാണ്. ജമീല ടീച്ചര്‍ നല്ലതായി വന്നിട്ടുണ്ടെങ്കില്‍ അതില്‍ സംവിധായകന്‍ മഹേഷ് നാരായണനും പങ്കുണ്ട്, ജലജ പറഞ്ഞു. അതേസമയം മാലിക്കില്‍ ജലജയ്‌ക്കൊപ്പം മകള്‍ ദേവിയും അഭിനയിച്ചിട്ടുണ്ട്. ജലജയുടെ മകളുടെ ആദ്യ ചിത്രം കൂടിയാണ് മാലിക്.

റായി ലക്ഷ്മിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

അഭിമുഖം കാണാം

More from Filmibeat

Read more about: jalaja ജലജ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X