അമ്മയെ വേശ്യയെന്ന് മുദ്രകുത്തി, എന്നെ മനോരോഗിയാക്കി! ഒടുവില്‍ അച്ഛന്റെ ക്രൂരത നടി കനക വെളിപ്പെടുത്തി

Recommended Video

അച്ഛന്റെ ക്രൂരത നടി കനക വെളിപ്പെടുത്തി | filmibeat Malayalam

മലയാള നടി കനക എന്ന് പേര് കേട്ടാല്‍ ആരും മറക്കില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, മുകേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് സിനിമയിലും സജീവമായിരുന്ന നടിയായിരുന്നു കനക. നടി ദേവികയുടെ മകള്‍ എന്ന വിശേഷണത്തോടെ 1989 ല്‍ സിനിമയിലെത്തിയ കനക വിവാഹശേഷം സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

ഇടയ്ക്ക് കനക മനോരോഗിയാണെന്നും മരിച്ച് പോയെന്നും തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രശസ്തയായി മാറിയ ഒരു നടിയായിരുന്നിട്ടും താന്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെ കുറിച്ച് ഏറെ കാലത്തിന് ശേഷം കനക തുറന്ന് സംസാരിച്ചിരിക്കുകയാണ്. തമിഴില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കനക തന്റെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

 നടി കനക..

നടി കനക..

നടി ദേവികയുടെ മകളായി 1989 ലായിരുന്നു കനക ആദ്യമായി സിനിമയിലെത്തിയത്. തമിഴില്‍ നിര്‍മ്മിച്ച കരകാട്ടക്കാരന്‍ എന്ന സിനിമയായിരുന്നു കനകയുടെ ആദ്യ സിനിമ. തമിഴില്‍ രജനികാന്ത്, വിജയ് കാന്ത്, പ്രഭു, കാര്‍ത്തിക് തുടങ്ങിയവര്‍ക്കൊപ്പവും മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, മുകേഷ് തുടങ്ങിയ താരങ്ങളുടെയും നായികയായി തിളങ്ങിയിരുന്ന കനക വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുയായിരുന്നു. ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി എന്നീ സിനിമകളുടെ പേര് പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് കനകയുടെ മുഖമായിരിക്കും. എന്നാല്‍ നടി മരിച്ചെന്ന തരത്തില്‍ പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. ഒടുവില്‍ അതിനെ കുറിച്ച് നടി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

അത്ഭുതപ്പെടുത്തിയിരുന്നു...

അത്ഭുതപ്പെടുത്തിയിരുന്നു...

ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ച് പോയെന്ന് വാര്‍ത്ത പ്രചരിപ്പിക്കുന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു. ആ വാര്‍ത്ത കേട്ടപ്പോള്‍ തനിക്ക് യാതൊരു കുലുക്കവും ഉണ്ടായിരുന്നില്ല. അതൊന്നും വലിയ കാര്യമായി താന്‍ എടുത്തിരുന്നില്ല എന്നതായിരുന്നു സത്യം. എന്റെ അമ്മ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ മരിച്ചു എന്ന് പറഞ്ഞിരുന്നെങ്കില്‍ താന്‍ ശരിക്കും ഷോക്ക് ആയി പോവുമായിരുന്നെന്നും കനക പറയുന്നു. എനിക്ക് മനോരോഗമാണെന്ന് വാര്‍ത്ത വന്നതിന് പിന്നില്‍ അച്ഛന്‍ ദേവദാസ് ആണെന്ന് കരുതുന്നതായിട്ടാണ് നടി പറയുന്നത്.

മനോരോഗിയാക്കി...

മനോരോഗിയാക്കി...

അച്ഛന്‍ പറയുന്നത് കേള്‍ക്കാതിരുന്നതും അനുസരിക്കാതിരുന്നതിനും കാരണം എനിക്ക് മനോരോഗമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. മനോരോഗമാണെന്ന് മാത്രമല്ല അമ്മയുടെ പോലെ ഒപ്പിട്ട് വില്‍പ്പത്രം തയ്യാറാക്കിയതായും പറഞ്ഞിരുന്നു. മനോരോഗി എന്ന് പറഞ്ഞത് പോട്ടെ എന്ന് വെച്ചാലും ഞാന്‍ മയക്കു മരുന്നിന് അടിമയാണെന്ന് പറഞ്ഞ് പരത്തിയിരുന്നു. അമ്മ വേശിയാണെന്ന് വരെ പറഞ്ഞിരുന്ന ഒരാള്‍ മകളെ മനോരോഗിയും മയക്കുമരുന്നിന് അടിമയുമാക്കിയതില്‍ വലിയ പുതുമയൊന്നുമില്ലെന്നും കനക പറയുന്നു. അതൊക്കെ ശീലമായി മാറിയിരുന്നു എനിക്ക്.

കുറ്റങ്ങള്‍ പലതാണ്...

കുറ്റങ്ങള്‍ പലതാണ്...

തനിക്ക് പതിനാല് പതിനഞ്ച് വയസുള്ളപ്പോള്‍ ഭാര്യയ്ക്ക് മകളെ നന്നായി വളര്‍ത്താന്‍ അറിയില്ലെന്നും മകളെ എനിക്ക് വേണമെന്നും പറഞ്ഞ് കേസ് കൊടുത്തിരുന്നു. ഇതിന് ശേഷം കോടതിയില്‍ നിന്നും ഇഞ്ചങ്ഷന്‍ ഓര്‍ഡര്‍ വന്നിരുന്നതിനാല്‍ ആദ്യ സിനിമയുടെ ഷൂട്ടിംഗ് വരെ നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. പല കുറ്റങ്ങളും എന്റെയും അമ്മയുടെയും തലയില്‍ ചുമത്തി വെക്കുന്നതിനാല്‍ ഇനിയും എന്തെങ്കിലും പറഞ്ഞെന്ന് വരാം. അദ്ദേഹം അത് പറഞ്ഞ് കൊണ്ടിരിക്കുമെന്നും താന്‍ തിരിച്ച് വന്നാല്‍ ക്ഷമിക്കാമെന്നാണ് പറയുന്നത്. അതിന് ഞാനെന്ത് തെറ്റാണ് ചെയ്തതെന്നും കനക ചോദിക്കുന്നു.

അമ്മയെ പറഞ്ഞാല്‍ പൊറുക്കില്ല...

അമ്മയെ പറഞ്ഞാല്‍ പൊറുക്കില്ല...

ഞാന്‍ അമ്മയുടെ ഒരേ ഒരു മകളാണ്. എനിക്കൊരു ഇരട്ട സഹോദരി ഉണ്ടായിരുന്നെങ്കിലും മരിച്ച് പോയിരുന്നു. ആകെയുള്ള മകളായതിനാല്‍ അമ്മയ്ക്ക് എന്നോട് വലിയ അടുപ്പമായിരുന്നു. അമ്മയുടെ ജീവന്‍ ഞാനായിരുന്നു. അമ്മ മരിക്കുമ്പോള്‍ 29 വയസായിരുന്നു എനിക്ക്. അതുവരെ അമ്മ ചോറ് വാരി തരുമായിരുന്നെന്നും കനക പറയുന്നു. അമ്മയെ കുറിച്ച് ആരെങ്കിലും മോശമായി പറഞ്ഞാല്‍ അത് ദൈവം പറഞ്ഞാല്‍ പോലും തനിക്ക് പൊറുക്കാന്‍ ആവില്ലെന്ന് കനക വ്യക്തമാക്കുന്നു.

അങ്ങനെ ഒരു അസുഖമില്ല...

അങ്ങനെ ഒരു അസുഖമില്ല...

കനകയ്ക്ക് ക്യാന്‍സര്‍ ആണെന്നും മരിച്ചെന്നും തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെ നടി തള്ളികളഞ്ഞിരിക്കുകയാണ്. തന്നെ ആലപ്പുഴയിലെ ക്യാന്‍സര്‍ സെന്ററില്‍ കണ്ടെന്ന് പറഞ്ഞിരുന്നു. താന്‍ ഒരിക്കല്‍ മാത്രമേ ആലപ്പുഴയില്‍ പോയിട്ടുള്ളു. അത് വിയറ്റ്‌നാം കോളനിയുടെ ചിത്രീകരണത്തിനായിരുന്നു. ചെന്നൈയില്‍ ക്യാന്‍സര്‍ സെന്റര്‍ ഉള്ളപ്പോള്‍ താന്‍ എന്തിന് ആലപ്പുഴയില്‍ പോവണം. അത് മാത്രമല്ല എനിക്ക് അങ്ങനെ ഒരു അസുഖവുമില്ലെന്നും കനക പറയുന്നു. അമ്മ മരിച്ചതിന് ശേഷം താന്‍ പുറത്തൊന്നും അങ്ങനെ പോയിട്ടില്ല. പിന്നെ എങ്ങനെ ഈ വാര്‍ത്ത പ്രചരിച്ചു എന്ന് ചോദിച്ചാല്‍ നടിയ്ക്ക് മറുപടിയില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X