അഡ്ജസ്റ്റ്‌മെന്റിന് താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ അവസരം നഷ്ടമായി! തുറന്നു പറഞ്ഞ് കനി

By Midhun

സിനിമാ നടിയായും മോഡലായും ശ്രദ്ധിക്കപ്പെട്ടുളള താരമാണ് കനി കുസൃതി. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായ ചില ഹ്രസ്വ ചിത്രങ്ങളിലും കനി അഭിനയിച്ചിരുന്നു.സിനിമാഭിനയത്തിനു പുറമെ തിയ്യേറ്റര്‍ ആര്‍ട്ടിസ്റ്റായും കനി തിളങ്ങിയിരുന്നു. മലയാളത്തിനു പുറമെ അന്യഭാഷാ ചിത്രങ്ങളിലും നടി മുന്‍പ് അഭിനയിച്ചിരുന്നു. തനിക്ക് പറയാനുളളത് ആരുടെ മുന്‍പിലും വെട്ടിതുറന്നു പറയുന്ന സ്വഭാവമുളള നടി കൂടിയാണ് കനി.

പറയാനുളള കാര്യങ്ങള്‍ക്കൊന്നും ഒരിക്കലും മറ വയ്ക്കാത്ത പ്രകൃതക്കാരി കൂടിയാണ് നടി. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു സിനിമാ രംഗത്തുനിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് കനി പറഞ്ഞിരുന്നത്.. മലയാളത്തിനൊപ്പം തന്നെ മറ്റ് ഇന്‍ഡ്രിസ്ട്രികളില്‍ നിന്നും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കനി.

സിനിമയിലെ കാസ്റ്റിംഗ് കൗച്ച്

സിനിമയിലെ കാസ്റ്റിംഗ് കൗച്ച്

കാസ്റ്റിംഗ് കൗച്ച് സിനിമയിലുണ്ടെന്ന കാര്യം കനിക്ക് മുന്‍പേ വിവിധ ഇന്‍ഡസ്ട്രികളില്‍ ഉളള നടിമാര്‍ വെളിപ്പെടുത്തിയിരുന്നു. തെലുങ്ക് നടി ശ്രീറെഡ്ഡി തുടങ്ങിവെച്ച കാസ്റ്റിംഗ് കൗച്ച് പ്രതിഷേധത്തിനു ശേഷം പല നടിമാരും തങ്ങള്‍ക്കു നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പല നടിമാരും തുറന്നുപറഞ്ഞത്. മറ്റുളള ഇന്‍ഡസ്ട്രികള്‍ക്കു പുറമെ മലയാളത്തില്‍ നിന്നും ചില നടിമാര്‍ മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

കനി പറഞ്ഞത്

കനി പറഞ്ഞത്

അടുത്തിടെ മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമയില്‍ നിന്ന് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങളെക്കുറിച്ച് കനി കുസൃതി വെളിപ്പെടുത്തിയത്. മലയാളത്തില്‍ മാത്രമല്ല കാസ്റ്റിംഗ് കൗച്ചുളളതെന്നും മറ്റുളള ഇന്‍ഡസ്ട്രികളിലും കൂടുതലായി നടക്കുന്നുണ്ടെന്നും നടി പറയുന്നു. സിനിമാ രംഗത്തുനിന്നും അവസരങ്ങള്‍ കൂടുതല്‍ വന്നെങ്കിലും അഡജ്സ്റ്റ് മെന്റുകള്‍ക്ക് തയ്യാറാവാത്തതിനാല്‍ അതെല്ലാം നഷ്ടമായെന്നാണ് നടി പറയുന്നത്

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് കനി

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് കനി

പേര് പറയേണ്ട എന്നത് എന്റെ ഒരു എത്തിക്ക്‌സാണ്. ഒരു സിനിമയില്‍ എന്നെ നായികയായി കാസ്റ്റ് ചെയ്തു. രാത്രി ആയപ്പോള്‍ മെസേജുകള്‍ വരാന്‍ തുടങ്ങി. പിന്നെ ഒരു കോള്‍ വന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ രാവിലെ പത്തുമണിക്ക് സംസാരിക്കാമെന്ന് പറഞ്ഞു. രാത്രിയുളള കോളുകള്‍ക്ക് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു.പിന്നെ കോളുമില്ല,സിനിമയുമില്ല. ആ ചിത്രത്തില്‍ മറ്റൊരു നടി അഭിനയിച്ചു. ഇങ്ങനെ എത്ര തവണ ഉണ്ടായിട്ടുണ്ടെന്ന അറിയില്ല. കനി പറയുന്നു.

കാര്യത്തിലേക്ക് കടക്കുന്ന രീതി

കാര്യത്തിലേക്ക് കടക്കുന്ന രീതി

അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന് പറഞ്ഞ് വിളിക്കുന്നവര്‍ പല വിധത്തിലാണ് സംസാരിക്കാറുളളതെന്നും കനി പറയുന്നു. ആദ്യം വിളിക്കുമ്പോള്‍ ഈ വര്‍ക്ക് നമ്മുക്ക് ഒന്നിച്ച് ചെയ്യണമെന്നും മറ്റൊരു വര്‍ക്കുണ്ട് അതില്‍ നീ എതായാലുമുണ്ട് എന്നൊക്കെ പറഞ്ഞാണ് ആളുകള്‍ സ്വാധീനിക്കാന്‍ ശ്രമിക്കാറുളളത്. പതുക്കെയാണ് പിന്നെ അവര്‍ ഉദ്ദേശിക്കുന്ന കാര്യത്തിലേക്ക് കടക്കുക. കനി പറയുന്നു.

എല്ലാവരും കുഴപ്പക്കാരല്ല

എല്ലാവരും കുഴപ്പക്കാരല്ല

അതേ സമയം സിനിമയിലുളള എല്ലാവരും കുഴപ്പക്കാരല്ലെന്നും കനി പറയുന്നു. സിനിമയിലുളള എല്ലാവരും അത്തരക്കാരല്ല. കുഴപ്പക്കാരാണെന്ന് അറിയുന്നവരുടെ സിനിമകളില്‍ താന്‍ അഭിനയിക്കാന്‍ പോവാറില്ല. ഇന്‍ഡസ്ട്രിയില്‍ നല്ല ആള്‍ക്കാരുമുണ്ട്. കനി പറയുന്നു. സ്‌കൂള്‍ കഴിഞ്ഞ കാലം മുതല്‍ക്കു തന്നെ സിനിമയില്‍ നിന്ന് അവസരം വരുമായിരുന്നു. അന്ന് ലാന്‍ഡ് ഫോണില്‍ വിളിച്ച് സംവിധായകന്‍ കുറച്ച് അഡ്ജസ്റ്റ്‌മെന്റ് വേണമെന്നൊക്കെ പറയുമ്പോള്‍ എന്താണ് ഇവര്‍ ഉദ്ദേശിക്കുന്നതെന്ന് പോലും മനസിലാവില്ലായിരുന്നു. അന്നൊക്കെ സിനിമ എന്നു കേള്‍ക്കുമ്പോള്‍ തന്നെ പേടി തോന്നിയിരുന്നു, കനി അഭിമുഖത്തില്‍ പറഞ്ഞു.

.


ലാലേട്ടനൊപ്പമുളള ആ പന്ത്രണ്ട് ദിനങ്ങള്‍ മറക്കാനാകില്ല! മനസ് തുറന്ന് നിവിന്‍ പോളി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X