»   » ഭരതേട്ടന്റെ ചോദ്യവും മക്കള്‍ നല്‍കിയ മറുപടിയുമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം

ഭരതേട്ടന്റെ ചോദ്യവും മക്കള്‍ നല്‍കിയ മറുപടിയുമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം

Posted By: Sanviya
Subscribe to Filmibeat Malayalam

മഹേശ്വരിയമ്മ എന്ന കെഎപിഎസി ലളിത, നാടകങ്ങളിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. രണ്ടു തവണ സഹനടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ നടി കെഎപിഎസി ലളിത തനിക്ക് ലഭിച്ചതില്‍ വച്ച് ഏറ്റവും മികച്ച പുരസ്‌കാരത്തെ കുറിച്ച് പറയുന്നു.

1991ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അമരം, 2000ത്തില്‍ പുറത്തിറങ്ങിയ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു മികച്ച സഹനടിക്കുള്ള അവാര്‍ഡ്. എന്നാല്‍ ദേശീയ പുരസ്‌കാരം നേടിയതിലും വലിയ അംഗീകാരമായിരിന്നു ഭരതേട്ടന്റെ ചോദ്യവും മക്കള് നല്‍കിയ മറുപടിയെന്ന് കെഎപിഎസി ലളിത പറയുന്നു. തുടര്‍ന്ന് വായിക്കൂ..

ഭരതേട്ടന്റെ ചോദ്യവും മക്കള്‍ നല്‍കിയ മറുപടിയുമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം

ഷൂട്ടിങ് കഴിഞ്ഞ് വീട്ടില്‍ എത്തിയ സമയത്ത് ഭരതേട്ടന്‍ മക്കളോട് ചോദിക്കുന്നു. അമരത്തില്‍ നിങ്ങള്‍ക്ക് ആരുടെ അഭിനയമാണ് ഇഷ്ടപ്പെട്ടത്.

ഭരതേട്ടന്റെ ചോദ്യവും മക്കള്‍ നല്‍കിയ മറുപടിയുമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം

അമ്മയുടെ അഭിനയം തന്നെ. ഗ്രേറ്റ് ആര്‍ട്ടിസ്റ്റ്. ഭരതേട്ടന്റെ ചോദ്യവും മക്കളുടെ മറുപടിയും. അതായിരുന്നു അവാര്‍ഡിനേക്കാള്‍ എനിക്ക് ലഭിച്ച അംഗീകാരം നടി പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറയുന്നത്.

ഭരതേട്ടന്റെ ചോദ്യവും മക്കള്‍ നല്‍കിയ മറുപടിയുമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം

അഭിനയം നിര്‍ത്തുക എന്ന് ഇന്നുവരെ ചിന്തിക്കാത്ത കാര്യമാണ്. അത്രാമത്രം സിനിമയെ ഞാന്‍ സ്‌നേഹിക്കുന്നുണ്ട്. അവസരങ്ങള്‍ വരുമ്പോള്‍ വേഷം ഏതാണെന്ന് ചോദിക്കാതെയാണ് ഞാന്‍ അഭിനയിക്കാന്‍ എത്തുന്നത്.

ഭരതേട്ടന്റെ ചോദ്യവും മക്കള്‍ നല്‍കിയ മറുപടിയുമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം

ഒരു ചെറിയ വേഷമുണ്ട്. അഭിനയിക്കുമൊ എന്ന് ചോദിച്ചാല്‍ ഞാന്‍ ചെല്ലും. കഥ കേള്‍ക്കണമെന്ന് പറഞ്ഞ് വാശിപ്പിടിപ്പിക്കാറില്ലെന്നും നടി പറയുന്നു.

English summary
Actress KPAC Lalitha about film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam