ചന്ദനമഴയിലെ അമൃതയും സാന്ത്വനത്തിലെ ശ്രീദേവിയും എനിക്ക് ഒരുപോലെയാണ്; സീരിയൽ വിശേഷങ്ങളുമായി മേഘ്‌ന വിൻസെൻ്റ്
ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടാണ് നടി മേഘ്‌ന വിന്‍സെന്റ് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഇടയ്ക്ക് മലയാളത്തില്‍ നിന്ന് ചെറിയ ബ്രേക്ക് എടുത്ത് തമിഴ് സീരിയലില്‍ അഭിനയിച്ചെങ്കിലും വീണ്ടും മലയാളത്തില്‍ സജീവമാവുകയാണ് നടി.
സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹൃദയം, ഏഷ്യാനെറ്റിലെ സ്വാന്തനം 2 എന്നീ സീരിയലുകളിലാണ് നടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സാന്ത്വനത്തിലെ ശ്രീദേവിയായി വരുന്നതിനെ കുറിച്ചുള്ള വിശേഷങ്ങള്‍ മലയാളം ഫില്‍മിബീറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ സംസാരിക്കുകയാണ് നടി ഇപ്പോള്‍.

സാന്ത്വനം 2 വിശേഷങ്ങള്‍ എന്തൊക്കെയാണ്?
സീരിയലില്‍ ഞാന്‍ അവതരിപ്പിക്കുന്ന ശ്രീദേവിയുടെ എന്‍ട്രി ആവുകയാണ്. കല്യാണത്തിന്റെ സ്വീകന്‍സ് നടന്നു കഴിഞ്ഞു. ഹല്‍ദി, മെഹന്ദി തുടങ്ങി ശരിക്കും ഒരു മാരേജ് ഫംഗ്ഷന്‍ പോലെയാണ് അത് ക്രിയേറ്റ് ചെയ്തത്. സിറ്റുവേഷനും ഡെക്കറേഷനും എല്ലാം അതുപോലെയാണ് ക്രിയേറ്റ് ചെയ്തത്. ഇതിനുവേണ്ടി റിസോര്‍ട്ട് എടുക്കുകയും ചെയ്തിരുന്നു. പ്രൊഡ്യൂസര്‍ രമാദേവിക്ക് വലിയ നന്ദിയാണ് അതിന് പറയാനുള്ളത്. വലിയ തുക ഉപയോഗിച്ച് സീരിയലിന് വേണ്ട സാഹചര്യങ്ങള്‍ ഒരുക്കി തരുക എന്ന് പറയുന്നത് വലിയ കാര്യമാണ്. അതിന്റെ സന്തോഷമുണ്ട്.
ആനന്ദ്-ശ്രീദേവി കോംബോയ്ക്ക് കിട്ടുന്ന ജനപിന്തുണയെ കുറിച്ച്?
ആനന്ദിന്റെ ശ്രീദേവിയുടെയും സീനുകള്‍ വരുന്നതിനു മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാന്‍ തുടങ്ങി. ഞങ്ങള്‍ ഒരുമിച്ചുള്ള രംഗങ്ങള്‍ കിട്ടാത്തതിനെ തുടര്‍ന്ന് രണ്ടാളുടെയും സെപ്പറേറ്റ് ഫോട്ടോസ് കൊളാബ് ചെയ്ത് പലരും ഇത് ക്രിയേറ്റ് ചെയ്യുന്നുണ്ട്. അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതൊക്കെ കാണുമ്പോള്‍ വലിയ സന്തോഷമാണ്.
സാന്ത്വനത്തിലേക്ക് എങ്ങനെയാണ് കടന്ന് വരുന്നത്?
മേഘ്‌ന തന്നെ ഈ കഥാപാത്രം ചെയ്യണമെന്ന് പറഞ്ഞാണ് എന്നെ ഈ സീരിയലിലേക്ക് വിളിക്കുന്നത്. ചന്ദനമഴയ്ക്ക് ശേഷം ഏഷ്യാനെറ്റില്‍ ചെയ്യുന്ന സീരിയല്‍ ആണ് സാന്ത്വനം 2. മിസിസ്സ് ഹിറ്റ്‌ലറിലെ ജ്യോതി എന്ന കഥാപാത്രം കോമഡി, ഇമോഷന്‍സ്, ബോള്‍ഡ്‌നെസ് ഒക്കെ ഉള്ളതായിരുന്നു. ഇവിടെയും കോമഡിയുടെയും ഇന്നസെന്‍സും ഉണ്ടാവണം എന്നുള്ളത് കൊണ്ടാണ് എന്നെ അതിലേക്ക് ക്ഷണിക്കുന്നത്. ജ്യോതിയുടെ അത്ര ബോള്‍ഡ് അല്ലെങ്കിലും ചന്ദനമഴയിലെ അമൃതയെ പോലെ വളരെ ഇന്നസെന്റ് ആണ് ശ്രീദേവി. ഭര്‍ത്താവിന് അത്രയും സ്‌നേഹിക്കുന്ന ഒരു കഥാപാത്രമാണ്.
സഹതാരമായ ദീപന്‍ മുരളിയെ കുറിച്ച്...
നടന്‍ ദീപന്‍ മുരളിയാണ് എനിക്ക് പെയര്‍ ആയിട്ടുള്ള ആനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏകദേശം ഒരേ വൈബുള്ള ആളുകളാണ് ഞങ്ങള്‍. നമ്മളെ മനസ്സിലാക്കുന്നതും ഒരു തരത്തിലും ഈഗോ ഇല്ലാത്തതുമായ സഹതാരത്തെ കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം. പ്രത്യേകിച്ച് പെയറായി ചെയ്യുമ്പോള്‍. ഡയലോഗ് മാത്രം പറഞ്ഞു പോകാന്‍ പറ്റില്ല. അതിനനുസരിച്ചുള്ള മൂവ്‌മെന്റ്‌സ് വേണം. സഹതാരത്തിന്റെ സപ്പോര്‍ട്ടും കംഫര്‍ട്ടും ഒക്കെ നോക്കിയതിനുശേഷമേ നമുക്ക് നന്നായി ഒരു സീന്‍ ചെയ്യാന്‍ പറ്റുകയുള്ളൂ.
ഞാന്‍ ദീപനോട് ഒരു കാര്യം പറഞ്ഞാല്‍ അദ്ദേഹം അത് നൂറ് ശതമാനം മനസ്സിലാക്കുകയും ഓക്കേ ഡാ നമുക്ക് അങ്ങനെ ചെയ്യാം എന്ന് പറയും. അങ്ങനെയല്ല ഇങ്ങനെ മാറ്റിയാലോ എന്ന് ചോദിക്കുമ്പോള്‍ അതിനും പുള്ളിയ്ക്ക് സമ്മതമായിരിക്കും.
കൃഷിയില്‍ ഭയങ്കരമായ ഇന്‍വോള്‍വ് ആയിട്ടുള്ള ആളാണ് ഞാന്‍. അതുപോലെതന്നെയാണ് ദീപനും. അദ്ദേഹത്തിന്റെ കുട്ടി മൂന്നു വയസ്സുവരെ പുറത്തുനിന്നുള്ള പച്ചക്കറികള്‍ കഴിച്ചിട്ടില്ല. ദീപന്‍ വീട്ടില്‍ തന്നെ ഉണ്ടാക്കിയതാണ് മകള്‍ കഴിച്ചിട്ടുള്ളത്. ഞങ്ങളുടെ ചിന്തകളും പേഴ്‌സണല്‍ ചോയ്‌സുകളും ഏകദേശം ഒരു പോലെയാണെന്ന് തോന്നുന്നു.
കോസ്റ്റ്യും സെലക്ട് ചെയ്യുന്നത് ഞാനും ദീപനും അദ്ദേഹത്തിന്റെ ഭാര്യയും ഒരുമിച്ചിരുന്നാണ്. അങ്ങനെ ഒരേ വൈബുള്ള സഹതാരത്തെയും ഫാമിലിയെയും കിട്ടുക എന്ന് പറയുന്നത് ഒരു ഭാഗ്യം തന്നെയാണ്. അതുപോലെ സെറ്റിലുള്ള ബാക്കി താരങ്ങളുമൊക്കെ ഇതേ സൗഹൃദം ഉള്ളവരാണ്.
ഞാന്‍ മുന്‍പ് അഭിനയിച്ച സീരിയലുകളിലും എല്ലാ താരങ്ങളുമായിട്ടും ഒരേപോലെ സൗഹൃദം കാത്തുസൂക്ഷിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഒരു ഫാമിലി അല്ലെങ്കില്‍ ഫ്രണ്ട്ലി അറ്റ്‌മോസ്ഫിയറാണ് എല്ലായിടത്തും എനിക്ക് ലഭിച്ചിട്ടുള്ളത്.

തമിഴ് സീരിയലുകളില്‍ നിന്നും മാറി പൂര്‍ണമായിട്ടും മലയാളത്തില്‍ ചുവടുറപ്പിക്കാനാണോ തീരുമാനം
ഇപ്പോള്‍ മലയാളത്തില്‍ രണ്ട് സീരിയലുകള്‍ ചെയ്യുന്നുണ്ട്. ഒന്നാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ ഒരു സീരിയലിലും 16 മുതല്‍ 30 വരെ മറ്റൊരു സീരിയലിലും ആയിരിക്കും. ഇതിനിടയില്‍ തമിഴില്‍ പോയി അഭിനയിക്കാനോ സിനിമകള്‍ ചെയ്യാനോ ഒന്നും സാധിക്കാറില്ല. അതുകൊണ്ട് മാത്രമാണ്, അല്ലാതെ തമിഴ് വിട്ടിട്ട് ഒന്നുമില്ല.
ഏറ്റവും ഇഷ്ടകഥാപാത്രമേത്?
അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. ഇത് വലുത് അത് ചെറുത് എന്നൊന്നും അതിനെ വേര്‍തിരിച്ച് കാണാന്‍ എനിക്ക് സാധിക്കില്ല. ഓരോന്നും അത്രയും ഇഷ്ടപ്പെട്ട്, ഉള്‍ക്കൊണ്ട് ചെയ്തതാണ്. അമൃത എത്രത്തോളം ഇംപോര്‍ട്ടന്റ് ആണ് അതുപോലെ തന്നെയാണ് ശ്രീദേവിയെയും കാണുന്നത്.
പിന്നെ എനിക്ക് ബ്രേക്ക് കിട്ടിയത് ചന്ദനമഴയിലൂടെയാണ്. അമൃത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ കയറി പറ്റാന്‍ സാധിച്ചു. ഇപ്പോഴും അമൃത എന്ന കഥാപാത്രത്തിലൂടെയാണ് ഞാന്‍ അറിയപ്പെടുന്നത്. മേഘ്‌ന എന്ന് വിളിക്കുന്നതിന് പകരം ആദ്യമേ അമൃത എന്നായിരിക്കും പലരും വിളിക്കുക. ഇപ്പോഴും ലൊക്കേഷനില്‍ പേര് മാറി അമൃത എന്ന് വിളിക്കുന്നവരുണ്ട്. ചന്ദനമഴയിലെ സീനുകള്‍ ട്രെന്‍ഡിങ് ആയി പോയിക്കൊണ്ടിരിക്കുകയാണ്. അതും ഒരു അത്ഭുതമായിട്ടാണ് തോന്നുന്നതെന്ന് മേഘ്‌ന പറയുന്നു.


Click it and Unblock the Notifications











