»   » അറംപറ്റി പോയാലും എനിക്ക് പേടിയില്ല, ചാര്‍ലി എന്റെ അവസാന ചിത്രമാണെങ്കില്‍ അങ്ങനെയാവട്ടെ

അറംപറ്റി പോയാലും എനിക്ക് പേടിയില്ല, ചാര്‍ലി എന്റെ അവസാന ചിത്രമാണെങ്കില്‍ അങ്ങനെയാവട്ടെ

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നടി പാര്‍വ്വതിയുടെ അടുത്ത ചിത്രം ഏതാണെന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. എന്നാല്‍ ചാര്‍ലിക്ക് ശേഷം പാര്‍വ്വതി പുതിയ ചിത്രങ്ങളൊന്നും എടുത്തിട്ടില്ല. ഇനി ചെറിയൊരു ഇടവേള എടുത്തിട്ട് മാത്രമേ പുതിയ ചിത്രത്തിലേക്കുള്ളുവെന്നെയുള്ളൂവെന്നാണ് നടിയുടെ തീരുമാനം.

എന്നാല്‍ പലരും പാര്‍വ്വതിയോട് ചോദിച്ച് തുടങ്ങി. ഇങ്ങനെ സിനിമയില്‍ നിന്ന് മാറി നിന്നാല്‍ പാര്‍വ്വതി എന്ന നടിയെ എല്ലാവരും മറന്ന് പോകില്ലേ? പക്ഷേ പുതിയ ചിത്രത്തിലേക്ക് പെട്ടന്ന് കടക്കാന്‍ താത്പര്യമില്ലാഞ്ഞിട്ടാണ്. ഉദ്ദേശ്യശുദ്ധിയോടെ ജോലി നോക്കുകയാണെങ്കില്‍ കിട്ടേണ്ടത് നമുക്ക് കിട്ടുമെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. പാര്‍വ്വതി പറയുന്നു.

ചിലത് പറഞ്ഞാല്‍ അറംപറ്റി പോകുമെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊരു കാര്യത്തില്‍ തനിക്ക് പേടിയില്ലാത്തതുകൊണ്ട് പറയുകയാണ്. ചാര്‍ലി എന്റെ അവസാനത്തെ ചിത്രമാണെങ്കില്‍ അങ്ങനെ തന്നെ ആകട്ടെ.. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായക്കൂ...

അറംപറ്റി പോയാലും എനിക്ക് പേടിയില്ല, ചാര്‍ലി എന്റെ അവസാന ചിത്രമാണെങ്കില്‍ അങ്ങനെയാവട്ടെ

2006ല്‍ പുറത്തിറങ്ങിയ ഔട്ട് ഓഫ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി അഭിനയരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് 17ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. മാര്‍ട്ടിന്‍ പ്രകാട്ടിന്റെ ചാര്‍ലിയാണ് ഒടുവില്‍ ചെയ്ത ചിത്രം.

അറംപറ്റി പോയാലും എനിക്ക് പേടിയില്ല, ചാര്‍ലി എന്റെ അവസാന ചിത്രമാണെങ്കില്‍ അങ്ങനെയാവട്ടെ

2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളിലെ അഭനിനയത്തിനുള്ള മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത് പാര്‍വ്വതിയാണ്.

അറംപറ്റി പോയാലും എനിക്ക് പേടിയില്ല, ചാര്‍ലി എന്റെ അവസാന ചിത്രമാണെങ്കില്‍ അങ്ങനെയാവട്ടെ

പത്തു വര്‍ഷത്തോളമായി താന്‍ സിനിമയിലുണ്ട്. ആ സമയത്തൊന്നും പാര്‍വ്വതി എന്ന നടിയെ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്റെ കഥാപാത്രങ്ങളെ മാത്രമാണ് പലരും കണ്ടത്. താന്‍ അഭിനയിച്ച ഓരോ ചിത്രത്തില്‍ നിന്നും ഞാന്‍ എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ട്. നടി പാര്‍വ്വതി പറയുന്നു.

അറംപറ്റി പോയാലും എനിക്ക് പേടിയില്ല, ചാര്‍ലി എന്റെ അവസാന ചിത്രമാണെങ്കില്‍ അങ്ങനെയാവട്ടെ

ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോള്‍ പലരും തന്നോട് ചോദിക്കാറുണ്ട്. മാറി നിന്നാല്‍ എല്ലാവരും പാര്‍വ്വതി എന്ന നടിയെ എല്ലാവരും മറക്കില്ലേ എന്ന്. പക്ഷേ എനിക്ക് താത്പര്യമില്ലാഞ്ഞിട്ടാണ്. ഉദ്ഘാടനങ്ങളിലോ പരസ്യങ്ങളിലോ ഒന്നും എനിക്ക് താത്പര്യമില്ല.

അറംപറ്റി പോയാലും എനിക്ക് പേടിയില്ല, ചാര്‍ലി എന്റെ അവസാന ചിത്രമാണെങ്കില്‍ അങ്ങനെയാവട്ടെ

18 വയസ് മുതല്‍ ഞാനിങ്ങനെയാണ്. ഉദ്ദേശ്യശുദ്ധിയോടെ ജോലി എടുക്കുകയാണെങ്കില്‍ നമുക്ക് കിട്ടേണ്ടത് കിട്ടുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍-പാര്‍വ്വതി.

അറംപറ്റി പോയാലും എനിക്ക് പേടിയില്ല, ചാര്‍ലി എന്റെ അവസാന ചിത്രമാണെങ്കില്‍ അങ്ങനെയാവട്ടെ

മറന്നു പോകുമോ എന്ന പേടി എനിക്ക് ഇല്ല. അങ്ങനെയെങ്കില്‍ ഞാന്‍ വേറെ ജോലി നോക്കും. മറന്നാല്‍ അത്രയും നല്ലത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പാര്‍വ്വതി പറയുന്നു.

English summary
Actress Parvathi about Ennu Ninte Moideen, Charlie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam