»   » എല്ലാവരെയും കണ്ണുമടച്ച് വിശ്വസിക്കും, നിര്‍മ്മാതാക്കളെ അന്ധമായി വിശ്വസിച്ചതിനെ കുറിച്ച് പ്രിയാ മണി!

എല്ലാവരെയും കണ്ണുമടച്ച് വിശ്വസിക്കും, നിര്‍മ്മാതാക്കളെ അന്ധമായി വിശ്വസിച്ചതിനെ കുറിച്ച് പ്രിയാ മണി!

Posted By: ഗൗതം
Subscribe to Filmibeat Malayalam

നടി പ്രിയാ മണി തന്റെ കാമുകന്‍ മുസ്തഫയെ കുറിച്ച് തുറന്ന് പറഞ്ഞതാണ്. മുസ്തഫ വന്നതോടെ എന്റെ ജീവിതം ഒരുപാട് മാറിയെന്ന് പ്രിയാ മണി പറയുന്നു. തന്റെ വസ്ത്രധാരണത്തിലുണ്ടായ മാറ്റം പോലും മുസ്തഫ കാരണമാണെന്നാണ് പ്രിയമാണി പറയുന്നത്.

അടുത്തിടെ മാതൃഭൂമി ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാ മണി മുസ്തഫയെ കുറിച്ച് പറയുന്നത്. പണ്ട് എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ഒരാളായിരുന്നു ഞാന്‍. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ഒരുപാട് മാറി. മാറ്റിയെടുത്തത് മുസ്തഫയാണെന്ന് പ്രിയാ മണി.

ഒരുപാട് പണി കിട്ടിയിട്ടുണ്ട്

പണ്ട് എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു. അതുക്കൊണ്ട് തന്നെ ഒരുപാട് പണി കിട്ടിയിട്ടുണ്ട്. തുടക്കകാലത്ത് പണി കിട്ടിയിരുന്നത് നിര്‍മ്മാതാക്കളില്‍ നിന്നായിരുന്നുവെന്ന് പ്രിയാ മണി.

മുസ്തഫ മാറ്റി എടുത്തു

പക്ഷേ ഇതെല്ലാം മാറ്റിയെടുത്തത് മുസ്തഫയാണ്. തന്റെ കാഴ്ചപാട് പോലെ തന്നെ വസ്ത്രധാരണ രീതിയിലും മാറ്റം വരുത്തിയെന്ന് പ്രിയാ മണി പറയുന്നു.

അവരുടെ നോട്ടം

സമൂഹത്തില്‍ എല്ലാ പുരുഷന്മാരും പ്രശ്‌നക്കാരല്ല. സമൂഹത്തില്‍ അങ്ങിനെ കുറെ പേരുണ്ടെന്ന് മാത്രം. അവരുടെ നോട്ടം കണ്ടാല്‍ മനസിലാകും. ശരിയല്ലെന്ന്. പ്രിയാമണി അഭിമുഖത്തില്‍ പറഞ്ഞു.

പെണ്ണു പുരുഷനും

പെണ്ണിനെ ഒരു ചരക്കായിട്ട് നോക്കാതെ ബഹുമാനിക്കാനാണ് പുരുഷനെ പഠിപ്പിക്കേണ്ടത്. പെണ്ണുങ്ങളും പുരുഷനും തുല്യനാണ്. ശാരീരികമായി ഞങ്ങള്‍ കുറച്ച് വീക്കായിരിക്കാം. പക്ഷേ ബാക്കി എല്ലാ കാര്യത്തിലും ഞങ്ങള്‍ ഒരുപോലെയാണ്. ശാരീരകമായുള്ള ഞങ്ങളുടെ ബലഹീനതയെ മറികടക്കാന്‍ പുരുഷന്റെ സപ്പോര്‍ട്ടാണ് വേണ്ടത്.

മലയാളത്തിലെ സുന്ദരന്മാര്‍

മലയാള സിനിയിലെ സുന്ദരന്മാരായ നടന്മാരെ കുറിച്ചും പ്രിയാ മണി പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി എന്നിവരാണ് മലയാള സുന്ദരന്മാരായ നടന്മാര്‍.

English summary
Actress Priya Mani about Mustafa.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam