»   » ഏറെയിഷ്ടം ആ സ്വഭാവമാണ്, ബിജുമേനോന്‍റെ സത്യസന്ധതയ്ക്ക് ഫുള്‍ മാര്‍ക്ക് നല്‍കി സംയുക്ത വര്‍മ്മ !

ഏറെയിഷ്ടം ആ സ്വഭാവമാണ്, ബിജുമേനോന്‍റെ സത്യസന്ധതയ്ക്ക് ഫുള്‍ മാര്‍ക്ക് നല്‍കി സംയുക്ത വര്‍മ്മ !

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍. സിനിമയില്‍ നിന്നും തുടങ്ങിയ കെമിസ്ട്രി ജീവിതത്തിലും അതേ പോലെ നില നിര്‍ത്തുന്ന താരദമ്പതികള്‍. മഴയില്‍ നിന്നും മേഘമല്‍ഹാറിലെത്തി അവിടെ നിന്ന് മധുരനൊമ്പരക്കാറ്റിലേക്കും. പതിനഞ്ചു വര്‍ഷമായി ബിജു മേനോനും സംയുക്തയും ഒരുമിച്ച് ജീവിതം ആരംഭിച്ചിട്ട്. വിവാഹ ശേഷം സിനിമയോട് ബൈ പറഞ്ഞ സംയുക്ത ഉത്തമ കുടുംബിനിയുടെ റോളിലാണ് ഇപ്പോള്‍, ബിജുവിന്റെ പ്രിയതമയായി, ദക്ഷിന്റെ അമ്മയായി തിരക്കിലാണ് സംയുക്തയിപ്പോള്‍. സിനിമയില്‍ സജീവമല്ലെങ്കിലും യോഗയും നൃത്തവുമൊക്കെയായി ആള്‍ നല്ല തിരക്കിലാണ്.

ദാമ്പത്യ ജീവിതം പതിനഞ്ചു വര്‍ഷം പിന്നിടുന്നതിനിടയില്‍ ഇവര്‍ക്കിടയിലുള്ള മികച്ച കെമിസ്ട്രിയെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും ആകാംക്ഷയാണ്. പതിവു താരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരിക്കല്‍പ്പോലും അന്യോന്യം പരാതിയും പരിഭവവുമായി ഇവരെവിടെയും എത്തിയിട്ടില്ലെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. പരസ്പര വിശ്വാസവും സ്‌നേഹവും തന്നെയാണ് ഇവരെയും മുന്നോട്ട് നയിക്കുന്നതെന്ന് സംയുക്ത പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയതാരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പരാതിയും പരിഭവവുമില്ലാതെ മുന്നോട്ട് പോകുന്നു

പരാതിയും പരിഭവവും കുറ്റപ്പെടുത്തലുകളുമില്ലാതെയാണ് ഇവര്‍ മുന്നോട്ട് പോകുന്നത്. അന്യോന്യം പ്രകോപ്പിക്കാറില്ല. 2002 നവംബര്‍ അഞ്ചിനാണ്‌ന ബിജു മേനോനും സംയുക്ത വര്‍മ്മയും വിവാഹിതരായത്. വിവാഹ തീയതി മറന്നതിന്റെ പേരില്‍ ബിജു മേനോനോട് പരിഭവിക്കാനോ പരാതി പറയാനോ പോയിട്ടില്ലെന്നും സംയുക്ത പറഞ്ഞു.

എല്ലാക്കാര്യത്തിലും യോജിച്ച് മുന്നോട്ട് പോകുന്നു

പര്‌സപരം കുറ്റപ്പെടുത്താതെ കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേറുന്നതിന്റെ സുഖത്തെക്കുറിച്ചാണ് സംയുക്ത സംസാരിക്കുന്നത്. സിനിമയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ബിജുവിന് അറിയാം. അക്കാര്യത്തില്‍ അഭിപ്രായപ്രകടനത്തിനുമപ്പുറത്ത് ഉപദേശത്തിന്റെ ആശ്യമില്ല.

ബിജു മേനോനില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്

സിനിമയോടും ജിവിതത്തോടും സത്യസന്ധത പുലര്‍ത്തിയാണ് ബിജു മേനോന്‍ മുന്നേറുന്നത്. ഈ സത്യസന്ധ്യത തന്നെയാണ് സംയുക്ത ഏറെയിഷ്ടപ്പെടുന്നതും. ചെയ്യുന്ന കഥാപാത്രത്തോട് അങ്ങേയറ്റം ആത്മാര്‍ത്ഥത നല്‍കുന്ന താരം കൂടിയാണ് ബിജു മേനോന്‍.

ബിജു മേനോന്റെ സിനിമകളെ വിലയിരുത്താറുണ്ട്

വളരെ ക്രിട്ടിക്കലായി ബിജുവിന്‍രെ സിനിമകളെ സമീപിക്കാറുണ്ട്. ബിജു മേനോന്‍ എന്ന നടന്റെ കരിയറില്‍ അടുത്ത കാലത്ത് സംഭവിച്ച മാറ്റങ്ങലെക്കുറിച്ച് കൃത്യമായിട്ട് മനസ്സിലാക്കിയിട്ടുണ്ടെന്നും സംയുക്ത പറഞ്ഞു.

ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്

ലാല്‍ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ബിജു മേനോനും സംയുക്തയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങിയ സിനിമകളിലും ഒന്നിച്ച് അഭിനയിച്ചു. ഈ സിനിമകളൊക്കെയും തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

തിരിച്ചുവരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നു

ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയതാണ് സംയുക്താവര്‍മ്മ. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരത്തിന്റെ തിരിച്ചു വരവിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

കുടുംബ ജീവിതത്തിന് കൂടുതല്‍ ശ്രദ്ധ

അഭിനയത്തിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് സംയുക്താവര്‍മ അഭിനയം നിര്‍ത്തിയത്. ഇപ്പോള്‍ കുടുംബ ജീവിതത്തില്‍ മാത്രമാണ് ശ്രദ്ധ. മലയാളസിനിമയില്‍ ക്ലീന്‍ ഇമേജുള്ള അപൂര്‍വം നായികമാരില്‍ ഒരാളാണ് സംയുക്താവര്‍മ. ബിജുമേനോനുമായി പ്രണയം തുടങ്ങിയ നാള്‍ മുതല്‍ കുടുംബജീവിതത്തെ കുറിച്ച് മാത്രമാണ് താരം ചിന്തിച്ചത്.

പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു

സിനിമയില്‍ നിന്നും ദീര്‍ഘ നാളായി വിട്ടുനില്‍ക്കുകയാണെങ്കിലും സിനിമാരംഗത്തു നിന്നുള്ള ബന്ധം അത് പോലെ നില നിര്‍ത്തുന്നുണ്ട് സംയുക്ത. സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തുകയും പ്രധാന ചടങ്ങുകളിലും മറ്റും സംബന്ധിക്കാറുണ്ട്. ഇടയ്ക്ക് ചില പരസ്യങ്ങളില്‍ ബിജു മേനോനൊടോപ്പം സംയുക്തയും പ്രത്യക്ഷപ്പെട്ടിരുന്നു.

English summary
Samyuktha varma talks about Biju Menon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X