»   » വസ്ത്രമണിഞ്ഞതും നൃത്തം ചെയ്തതും വീട്ടുകാരുടെ സമ്മതത്തോടെ, പ്രേമത്തിന് ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ച്

വസ്ത്രമണിഞ്ഞതും നൃത്തം ചെയ്തതും വീട്ടുകാരുടെ സമ്മതത്തോടെ, പ്രേമത്തിന് ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ച്

Posted By:
Subscribe to Filmibeat Malayalam

പ്രേമം സിനിമയ്ക്ക് ശേഷമുണ്ടായ പ്രശ്‌നങ്ങള്‍ തന്നെ തളര്‍ത്തിയെന്ന് സായി പല്ലവി. അപ്പോഴും അച്ഛന്റെ വാക്കുകളായിരുന്നു തനിയ്ക്ക് ശക്തിയായതെന്നും സായി പല്ലവി പറയയുന്നു. പ്രേമം പുറത്തിറങ്ങിയതിന് ശേഷം സായി പല്ലവി മുമ്പ് ചെയ്ത ടാങ്കോ ഡാന്‍സിന്റെ വീഡിയോയില്‍ നിന്നെടുത്ത ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് ഡാന്‍സിന് വേണ്ടി അണിഞ്ഞ വസ്ത്രത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും സായി പല്ലവിയ്ക്ക് നേരിടേണ്ടി വന്നു.

ഒരിക്കലും ഇതുപോലെ ഞാന്‍ ചെയ്യരുതായിരുന്നെന്ന രീതിയിലായിരുന്നു കമന്റ്‌സുകള്‍ വന്നത്. പക്ഷേ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചെടുത്ത ഡാന്‍സായിരുന്നു. അതുക്കൊണ്ട് തന്നെ ആ സംഭവം ഒരുപാട് വിഷമിപ്പിച്ചുവെന്നും സായി പല്ലവി പറയുന്നു. വനിത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സായി പല്ലവി ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

വീട്ടുകാരുടെ സമ്മതത്തോടെയാണ് വസ്ത്രമണിഞ്ഞതും നൃത്തം ചെയ്തതും പ്രേമത്തിന് ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ച്

ജോര്‍ജിയയില്‍ എംബിബിഎസിന്റെ വര്‍ഷം പഠിക്കുമ്പോഴാണ് ടാങ്കോ ഫെസ്റ്റിവല്‍ വരുന്നത്. അച്ഛന്റെ അമ്മയുടെയും സമ്മതത്തോടെ ഞാന്‍ ടാങ്കോ ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്നത്.

വീട്ടുകാരുടെ സമ്മതത്തോടെയാണ് വസ്ത്രമണിഞ്ഞതും നൃത്തം ചെയ്തതും പ്രേമത്തിന് ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ച്

ഡാന്‍സിന് വേണ്ടിയുള്ള ഡ്രസ് രണ്ട് സൈഡിലും പിന്നിലും കുറച്ച് കയറിയ സ്ലിറ്റ് ഉണ്ടായിരുന്നു. പക്ഷേ ഡ്രസ് ഇങ്ങനെയാണെന്ന് അറിഞ്ഞപ്പോള്‍ അമ്മയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ല.

വീട്ടുകാരുടെ സമ്മതത്തോടെയാണ് വസ്ത്രമണിഞ്ഞതും നൃത്തം ചെയ്തതും പ്രേമത്തിന് ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ച്

വിദേശികള്‍ ഇവിടെ വന്ന് ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കുമ്പോള്‍ അവരുടെ ഡ്രസ് അല്ലല്ലോ ഇടുന്നത്. അതുക്കൊണ്ട് തന്നെ അവരുടെ നാട്ടിലെ നൃത്തം അതിന് ചേരുന്ന രീതിയില്‍ ചെയ്യാം. അച്ഛന്‍ ഇങ്ങനെ പറഞ്ഞതോടെ അമ്മ ഒന്നും പറഞ്ഞില്ല. ഡാന്‍സ് കഴിഞ്ഞ് ഡാന്‍സ് യൂട്യൂബില്‍ വന്നിരുന്നു.

വീട്ടുകാരുടെ സമ്മതത്തോടെയാണ് വസ്ത്രമണിഞ്ഞതും നൃത്തം ചെയ്തതും പ്രേമത്തിന് ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ച്

പ്രേമത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞിരുന്നു. യൂട്യൂബില്‍ നിന്ന് വീഡിയോ റിമൂവ് ചെയ്യാന്‍ പക്ഷേ ഞാന്‍ അത് കാര്യമാക്കിയില്ല.

വീട്ടുകാരുടെ സമ്മതത്തോടെയാണ് വസ്ത്രമണിഞ്ഞതും നൃത്തം ചെയ്തതും പ്രേമത്തിന് ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ച്

ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ് വീഡിയോയിലെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഞാന്‍ അത് ഒരീിക്കലും ചെയ്യരുതെന്ന രീതിയിലായിരുന്നു കമന്റ്‌സുകള്‍. അതെന്നെ തളര്‍ത്തി.

വീട്ടുകാരുടെ സമ്മതത്തോടെയാണ് വസ്ത്രമണിഞ്ഞതും നൃത്തം ചെയ്തതും പ്രേമത്തിന് ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ച്

ഞാന്‍ ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച ഡാന്‍സായിരുന്നു. ഞങ്ങളുടെ സമ്മതത്തോടെയാണ് നീ നൃത്തം ചെയ്തതും വസ്ത്രം അണിഞ്ഞതും, ആര് എന്ത് പറഞ്ഞാലും പ്രശ്‌നമില്ലെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി. അച്ഛനും അമ്മയ്ക്കും കാണാത്തത് ഒന്നും ഞാന്‍ ചെയ്യില്ല.

English summary
Actress Sai Pallavi about Dance.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam