»   » ഞാന്‍ പ്രേമത്തിലാണ്, വിവാഹം കഴിക്കാന്‍ അദ്ദേഹം റെഡിയാണ്, പക്ഷേ അദ്ദേഹത്തിന്റെ അച്ഛന്‍ എതിര്‍ക്കുന്നു

ഞാന്‍ പ്രേമത്തിലാണ്, വിവാഹം കഴിക്കാന്‍ അദ്ദേഹം റെഡിയാണ്, പക്ഷേ അദ്ദേഹത്തിന്റെ അച്ഛന്‍ എതിര്‍ക്കുന്നു

Posted By: ഗൗതം
Subscribe to Filmibeat Malayalam

90കളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന ഹോട്ട് താരം. കരിയറില്‍ അഭിനയിച്ചവയില്‍ അധികവും മാദക വേഷങ്ങളാണ്. വിവാദങ്ങളായിരുന്നു കരിയറിലെ മറ്റൊരു ദയനീയമായ സമ്പാദ്യം. പ്ലേഗേള്‍സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ഷക്കീലയുടെ പേരില്‍ പുറം ലോകം അറിയാത്ത ഒരുപാട് കഥകളുണ്ട്. എന്തൊക്കെയായാലും നടിയെ അടുത്ത് അറിയാവുന്നവര്‍ ചുരുക്കം ചിലര്‍ മാത്രമായിരിക്കും.

Read Also: നിര്‍മ്മാതാവും ഇന്നസെന്റും മമ്മൂട്ടിയെ പറഞ്ഞ് പറ്റിച്ചു, പുതിയ ചിത്രത്തിന് വേണ്ടി സമീപിച്ചപ്പോള്‍!

ലവ് യു ആലിയ എന്ന കന്നട ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. നടി ഇപ്പോള്‍ ചെന്നൈയിലാണ്. അടുത്തിടെ മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഷക്കീല മനസ് തുറന്നു. താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ അദ്ദേഹം തയ്യാറാണെന്നും പക്ഷേ അദ്ദേഹത്തിന്റെ അച്ഛന്‍ സമ്മതിക്കില്ലെന്നും നടി വെളിപ്പെടുത്തി.

എനിക്ക് ഒരു വിവാഹം വേണമെന്നുണ്ട്

ചിലപ്പോള്‍ തോന്നും ഞാന്‍ ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയെന്ന്. എനിക്ക് ഒരു കുടുംബം വേണമെന്നുണ്ട്. പക്ഷേ ആരെ വിവാഹം കഴിക്കും. നോ ബഡി ഷക്കീല പറയുന്നു.

ഞാന്‍ പ്രേമത്തിലാണ്

പക്ഷേ ഞാന്‍ പ്രേമത്തിലാണെന്നും നടി പറഞ്ഞു. അദ്ദേഹത്തിന് എന്നെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹത്തിന്റെ അച്ഛന്‍ എതിരാണെന്നും ഷക്കീല അഭിമുഖത്തില്‍ പറഞ്ഞു. ഞാനിപ്പോഴും യഥാര്‍ത്ഥ സ്‌നേഹത്തിന് വേണ്ടിയുള്ള തിരച്ചലില്‍ തന്നെയാണ്. അത് കിട്ടുന്നില്ലെങ്കില്‍ ജീവിതം വെറുതെയാണെന്ന് തോന്നില്ലേ?

അമ്മ എല്ലാം ചേച്ചിയ്ക്ക് കൊടുത്തു

താന്‍ അഭിനയിച്ച് ഉണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ട് പോയതായും ഷക്കീല പറഞ്ഞു. അമ്മ എല്ലാം ചേച്ചിയെ ഏല്‍പ്പിച്ചു. പക്ഷേ തിരിച്ച് വന്നപ്പോള്‍ ചേച്ചി തിരിച്ച് ഒന്നും തന്നില്ല.

പഴയ ഇമേജ് മതി

തനിക്ക് പഴയ ഇമേജ് മാറരുതെന്നാണ് ആഗ്രഹമെന്നും ഷക്കീല. നഗ്നയായിട്ട് ഞാന്‍ അഭിനയിച്ചിട്ടില്ല. അതിന് ആരും എന്നെ നിര്‍ബന്ധിച്ചിട്ടില്ല. ഞാന്‍ അഭിനയിക്കുകയുമില്ല.

ബ്ലൂഫിലിം അല്ല

ഞാന്‍ അഭിനയിച്ച ചിത്രങ്ങളൊന്നും ബ്ലൂ ഫിലിമായിരുന്നില്ല. ഒപ്പം അഭിനയിച്ചതൊക്കെ എന്റെ വല്യചന്റെ മക്കളായിരുന്നു. അവരുടെ കൂടെയാണ് ഞാന്‍ കിടപ്പറ റോളുകളില്‍ അഭിനയിച്ചത്. എനിക്ക് വന്ന റോളുകളില്‍ ഞാന്‍ അഭിനയിച്ചു. ഭാവിയില്‍ ഇത്ര വലിയ പ്രശ്‌നമാകുമെന്ന് ഞാന്‍ കരുതിയില്ല.

ലാലിന് ഒരു സെപ്പറേറ്റ് സ്ഥാനമുണ്ട്

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കുറിച്ചും ഷക്കീല പറഞ്ഞു. എന്റെ മനസില്‍ ലാലിന് ഒരു സെപ്പറേറ്റ് സ്ഥാനമുണ്ട്. ഒട്ടും ഈഗോയില്ലാത്തയാളാണ് അദ്ദേഹം. വെറുതെയല്ല അദ്ദേഹം സൂപ്പര്‍സ്റ്റാറാകുന്നത്.

English summary
Actress Shakeela about her marriage concept.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam