»   » നെഞ്ചു പൊട്ടുന്ന വേദനയോടെ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ചതിനെക്കുറിച്ച് പ്രമുഖ അഭിനേത്രി പറയുന്നത്

നെഞ്ചു പൊട്ടുന്ന വേദനയോടെ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ചതിനെക്കുറിച്ച് പ്രമുഖ അഭിനേത്രി പറയുന്നത്

Posted By: Nihara
Subscribe to Filmibeat Malayalam

മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ താരമാണ് സീമ ജി നായര്‍. നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയ താരം സഹതാരങ്ങളില്‍ പ്രധാനിയാണ്. അമ്മ വേഷങ്ങളിലും മറ്റുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ അഭിനേത്രിയുടെ മുന്‍കാല അനുഭവങ്ങള്‍ അല്‍പ്പം കയ്‌പേറിയതാണ്.

നാടക നടിയായിരുന്ന അമ്മയുടെ പാത പിന്തുടര്‍ന്നാണ് സീമയും സിനിമയിലേക്ക് എത്തിയത്. പതിനേഴാം വയസ്സു മുതലാണ് താരം അഭിനയം തുടങ്ങിയത്. അമ്മ വേഷത്തില്‍ തിളങ്ങുന്ന സീമയുടെ ജീവിതത്തില്‍ വളരെയധികം വിഷമിച്ചിരുന്ന സമയത്ത് പോലും താരം അഭിനയിക്കാന്‍ പോയിരുന്നു. ഹൃദയം നുറുങ്ങുന്ന വേദനാജനകമായ അനുഭവം നേരിട്ടപ്പോഴും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാനെത്തിയ സീമയുടെ അനുഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ..

ഹൃദയം നുറുങ്ങുന്ന വേദനയിലും അഭിനയിക്കാനെത്തി

ജീവിതത്തില്‍ വളരെയധികം വിഷമം അനുഭവിച്ചിരുന്ന സമയത്തും അഭിനയിക്കാന്‍ പോയതിനക്കുറിച്ചാണ് സീമ ജി നായര്‍ സംസാരിക്കുന്നത് മാധ്യമങ്ങള്‍ക്ക് നല്‍കിയ അനുഭവത്തിലാണ് താരം കാര്യങ്ങള്‍ വിവരിച്ചത്.

അഭിനയിക്കാന്‍ വന്നതിന് പിന്നിലെ കാരണം

തൊഴിലിനോടുള്ള ആത്മാര്‍ത്ഥ കൊണ്ടാണ് വളരെയധികം സങ്കടപ്പെട്ടപ്പോഴും അഭിനയിക്കാന്‍ വന്നതിനെക്കുറിച്ച് താരം പറയുന്നത്.ചെയ്യുന്ന ജോലിയോട് അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന കലാകാരിയാണ് സീമ ജി നായര്‍.

അമ്മയുടെ പാത പിന്തുടര്‍ന്ന് അഭിനയത്തിലേക്ക്

നാടക നടിയായിരുന്ന അമ്മയുടെ പാത പിന്തുടര്‍ന്നാണ് സീമ അഭിനയരംഗത്തേക്ക്് എത്തിയത്. കുടുംബത്തിനും അഭിനയത്തിനും തുല്യ പ്രാധാന്യം നല്‍കിയിരുന്ന അമ്മയുടെ ശൈലി തന്നെയാണ് മകളും പിന്തുടരുന്നത്.

മകന്‍ ആശുപത്രിക്കിടക്കയിലായപ്പോഴും പോയി അഭിനയിച്ചു

സീമ ജി നായരുടെ മകന്‍ ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോഴും താരം അഭിനയിക്കാന്‍ പോയിരുന്നു. ഓരോ സീന്‍ കഴിയുമ്പോഴും ഓടി ആശുപത്രിയിലെത്തി മകന് അരികില്‍ നിന്ന് വീണ്ടും ലൊക്കേഷനിലേക്ക് തിരിച്ചു പോവും. മകന് നാലു വയസ്സായിരുന്നു അപ്പോള്‍. പൂര്‍ണ്ണമായും അമ്മയുടെ സാമീപ്യം ആഗ്രഹിക്കുന്ന സമയമായിരുന്നു അത്.

നെഞ്ചു പൊട്ടുന്ന വേദനയോടെ ക്യാമറയ്ക്ക് മുന്നിലേക്ക്

മകനോടൊപ്പം മുഴുവന്‍ സമയം കൂട്ടിരിക്കണമെന്ന് തനിക്കും ആഗ്രഹമുണ്ടായിരുന്നു. അവന്റെ കുഞ്ഞു കുഞ്ഞു പിടിവാശികള്‍ കാണുമ്പോള്‍ ഉള്ള് പിടഞ്ഞിട്ടുണ്ട്. ഡോക്ടര്‍മാരോടും നഴ്‌സമാരോടും പറഞ്ഞ് വീണ്ടും ഷൂട്ടിങ്ങിന് പോകുമ്പോള്‍ സങ്കടമാവാറുണ്ടെങ്കിലും അതൊന്നും ക്യാമറയ്ക്ക് മുന്നില്‍ കാണിക്കാറില്ല. നെഞ്ച് പൊട്ടുന്ന വേദനയോടെ ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ അത് മുഖത്ത് പ്രതിഫലിപ്പിക്കാതിരിക്കാന്‍ ഒത്തിരി വിഷമിച്ചിട്ടുണ്ട്.

English summary
FB post of B unnikrishnan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X