കിനാവള്ളിയില്‍ എത്തിപ്പെട്ടത് അപ്രതീക്ഷിതമായി! ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് നടി സൗമ്യ! കാണൂ

By Midhun

Recommended Video

കിനാവള്ളിയിലെ അനുഭവങ്ങളുമായി സൗമ്യ | filmibeat Malayalam

പുതുമുഖങ്ങളെ അണിനിരത്തി സുഗീത് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കിനാവള്ളി.ശിക്കാരി ശംഭുവിന് ശേഷം സുഗീത് ഒരുക്കുന്ന ഈ ചിത്രം വ്യത്യസ്ഥ പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണ ഒരു ഹൊറര്‍ ചിത്രവുമായാണ് സുഗീത് എത്തുന്നത്. പുതുമുഖങ്ങളായ അജ്മല്‍ സെയ്‌ന്,വിജയ് ജോണി,സുജിത്ത് രാജ്,കൊച്ചുകുഞ്ഞ്,സുരഭി സന്തോഷ്,സൗമ്യ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഹരീഷ് കണാരനും എത്തുന്നുണ്ട്.

വിഷ്ണു രാമചന്ദ്രന്‍,ശ്യാം ശീതള്‍ തുടങ്ങിയര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ജൂലായ് 27നാണ് കിനാവളളി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൗമ്യ ഫില്‍മി ബീറ്റുമായി ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു.

kinavalli movie

കിനാവള്ളിയിലേക്കുളള വരവ് അപ്രതീക്ഷിതമായിരുന്നെന്നും ഷൂട്ടിംഗ് മറക്കാനാവാത്ത അനുഭവമായിരുന്നെന്നും സൗമ്യ പറയുന്നു. മുന്‍പ് സുഗീതേട്ടന്‍ സംവിധാനം ചെയ്ത പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. തുടര്‍ന്നാണ് കിനാവള്ളിയിലേക്കുളള ഓഫര്‍ വന്നത്. എല്ലാവരും പുതുമുഖങ്ങളായതിനാല്‍ കുറെയധികം ടേക്കുകള്‍ എടുത്തിരുന്നു. ഷൂട്ടിംഗ് വേളയില്‍ സൂഗീതേട്ടന്റെയും മറ്റു ടീമംഗങ്ങളുടെയും പിന്തുണ കൊണ്ടാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. എല്ലാവരും പുതുമുഖങ്ങളായിരുന്നതിനാല്‍ വലിയ ടെന്‍ഷനൊന്നും ഇല്ലായിരുന്നെന്നും നല്ല പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞെന്നും സൗമ്യ പറയുന്നു. നല്ലൊരു സിനിമയായിരിക്കും ഇതെന്നും എല്ലാവരും റിലീസ് ദിവസം തന്നെ പോയി കണ്ട് അഭിപ്രായങ്ങള്‍ അറിയക്കണമെന്നും അഭിമുഖത്തില്‍ സൗമ്യ പറഞ്ഞു.

kinavalli,

പ്രേതബാധയുളള ബംഗ്ലാവില്‍ അവധിക്കാലം ആഘോഷിക്കാനായി ചെറുപ്പക്കാരായ ദമ്പതിമാര്‍ എത്തുന്നതും അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് കിനാവള്ളിയുടെ പ്രമേയം. രാജീവ് നായര്‍,നിഷാദ് അഹമ്മദ് തുടങ്ങിയവരുടെ വരികള്‍ക്ക് ശാശ്വത്,ശ്രീസായി സുരേന്ദ്രന്‍,മംഗള്‍ സുവര്‍ണന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. സുരജ് എസ് കുറുപ്പാണ് ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X