കിനാവള്ളിയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് നടി സുരഭി സന്തോഷ്! വീഡിയോ കാണാം
Recommended Video

ശിക്കാരി ശംഭു എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സുഗീത് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കിനാവള്ളി. പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുളള സുഗീത് ഇത്തവണ ഒരു ഹൊറര്‍ ചിത്രവുമായാണ് എത്തുന്നത്.
പ്രേതബാധയുളള ബംഗ്ലാവില്‍ അവധിക്കാലം ആഘോഷിക്കാനായി ചെറുപ്പക്കാരായ ദമ്പതിമാര്‍ എത്തുന്നതും അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ ശ്രദ്ധേയായ സുരഭി സന്തോഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് . റിലീസിങ്ങിനൊരുങ്ങുന്നതിനിടെ കിനാവള്ളിയിലെ അനുഭവങ്ങള്‍ സുരഭി ഫില്‍മി ബീറ്റ് മലയാളത്തിനോട് പങ്കുവെച്ചിരുന്നു.

മലയാളത്തില്‍ അഭിനയിച്ച തന്റെ ആദ്യ ചിത്രമാണ് കിനാവള്ളിയെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് മറക്കാനാവാത്ത അനുഭവമായിരുന്നെന്നും സുരഭി പറയുന്നു. ഷൂട്ടിംഗ് വേളയില്‍ സൂഗീതേട്ടന്റെയും ടീമംഗങ്ങളുടെയും മികച്ച പിന്തുണയുണ്ടായിരുന്നു. എല്ലാവരും പുതുമുഖങ്ങളായിരുന്നതിനാല്‍ വലിയ ടെന്‍ഷനൊന്നും ഇല്ലായിരുന്നെന്നും നല്ല പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞെന്നും സുരഭി പറയുന്നു.ചിത്രത്തിന്റെ ഫൈനല്‍ ഔട്ട്പുട്ട് നല്ലതായി വന്നിട്ടുണ്ടെന്നും സുഗീതേട്ടന്റെ മറ്റൊരു ഹിറ്റ് ചിത്രമായി ഇതുമാറുമെന്നാണ് പ്രതീക്ഷയെന്നും സുരഭി ഫില്‍മി ബീറ്റിനോട് പറഞ്ഞു.

പുതുമുഖങ്ങളായ അജ്മല്‍ സെയ്ന്,വിജയ് ജോണി,സുജിത്ത് രാജ്,കൊച്ചുകുഞ്ഞ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഹരീഷ് കണാരനും അഭിനയിക്കുന്നുണ്ട്. വിഷ്ണു രാമചന്ദ്രന്‍,ശ്യാം ശീതള്‍ തുടങ്ങിയര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ജൂലായ് 27നാണ് കിനാവളളി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. രാജീവ് നായര്‍,നിഷാദ് അഹമ്മദ് തുടങ്ങിയവരുടെ വരികള്‍ക്ക് ശാശ്വത്,ശ്രീസായി സുരേന്ദ്രന്‍,മംഗള്‍ സുവര്‍ണന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. സുരജ് എസ് കുറുപ്പാണ് ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











