റിതേഷ്- ഉത്തര ഉണ്ണി വിവാഹം മാറ്റി, വീണ്ടും ഉചിതമായ തീരുമാനവുമായി നടി, പുതിയ തീയതി...
അഭിനയവും നൃത്തവും കൊണ്ട് പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് ഉത്തര ഉണ്ണി. നടി ഊർമിള ഉണ്ണിയുടെ മകളായി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറുകയും പിന്നീട് വളരെ പെട്ടെന്ന് തന്നെ തന്റേതായ ഇടം കണ്ടെത്താനും ഉത്തരയ്ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. വളരെ ലളിതമായ ചടങ്ങിൽ വീട്ടുകാരുടെ സാന്നിധ്യത്തിൽ റിതേഷ് ചിലങ്ക കാലിൽ അണിച്ചു കൊണ്ടായിരുന്നു വിവാഹാഭ്യർഥന നടത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിരുന്നു. ഏറെ സന്തോഷത്തോടെയായിരുന്നു പ്രേക്ഷകരും വിവാഹ വാർത്ത സ്വീകരിച്ചത്.
ഏപ്രിൽ അഞ്ചിനായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ആഘോഷങ്ങളും വളരെ നേരത്തെ ആരംഭിക്കുകയുംചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വിവാഹം മാറ്റിവെച്ചിരിക്കുകയാണ താരം കുടുംബം. പുതിയ വിവാഹ തീയതിയെ കുറിച്ചും വെളിപ്പെടുത്തിട്ടുണ്ട്. ഫിൽമീ ബീറ്റിനോട് പ്രതികരിക്കുകയായിരുന്നു താരം.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂടുന്ന ചടങ്ങുകൾ ഒഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിവാഹം ചടങ്ങ് മാത്രമായി നടത്തുമെന്ന് താരം അറിയിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിൻരെ വെളിപ്പെടുത്തൽ. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് വിവാഹ ആഘോഷങ്ങള്‍ മാറ്റിവെച്ചത്. സാഹചര്യങ്ങള്‍ ശാന്തമായതിന് ശേഷം ആഘോഷപരിപാടികള്‍ നടത്തും. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിരുന്നു.

നിശ്ചയിച്ച തീയതിയില്‍ ലളിതമായി വിവാഹം നടത്തും. അമ്പലത്തില്‍ വെച്ച് താലികെട്ട് നടത്തുമെന്നും ഉത്തര ഉണ്ണി നേരത്തെ വ്യക്തമാക്കിയിരുന്നു. ആഘോഷപരിപാടികള്‍ തീരുമാനിച്ചാല്‍ അതേക്കുറിച്ച് എല്ലാവരേയും അറിയിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും ഉത്തര ഉണ്ണി പറഞ്ഞിരുന്നു. ഉത്തരയുടെ തീരുമാനത്തെ കയ്യടിയോടെയായിരുന്നു അന്ന് ആരാധകർ സ്വീകരിച്ചത് ഈ സമയത്ത് സ്വീകരിച്ച മികച്ച തീരുമാനമാണ് ഇതെന്നും ആരാധകർ പറഞ്ഞിരുന്നു.

ഇപ്പോഴിത മറ്റൊരു മികച്ച തീരുമാനവുമായി ഉത്തര ഉണ്ണി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം മാറ്റിവെച്ചിരിക്കുകയാണ്. കൊവിഡ്, ലോക്ക് ഡൗൺ പശ്ചാത്തലത്തിലാണ് വിവാഹം നീട്ടിവെച്ചിരിക്കുന്നത്. കൂടാതെ ആഗസ്റ്റിൽ വിവാഹമുണ്ടാകുമെന്നും കൊച്ചിയിൽ വെച്ചാകും നടക്കുക എന്നും ഉത്തര ഉണ്ണി ഫിൽമീ ബീറ്റിനോട് പറഞ്ഞു.

താന്‍ മനസ്സില്‍ ആഗ്രഹിച്ചത് പോലെയുള്ളൊരു പങ്കാളിയാണ് റിതേഷ് എന്നാണ് ഭാവി വരനെ കുറിച്ച് ഉത്തര പറയുന്നത്. ക്വതയുള്ളയാളായിരിക്കണം ജീവിതപങ്കാളി എന്നാഗ്രഹിച്ചിരുന്നു. ജീവിതത്തെ ഗൗരവമായി കാണാന്‍ കഴിയുന്നൊരാളായിരിക്കണം. അച്ഛനൊപ്പമിരുന്ന് സംസാരിക്കാന്‍ പറ്റണം. തന്നേക്കാള്‍ വിവരമുള്ള, കാര്യങ്ങളെക്കുറിച്ചെല്ലാം പറഞ്ഞുതരാന്‍ കഴിയുന്നൊരാളായിരിക്കണം. ഇതായിരുന്നു ഉത്തരയുടെ ഭാവി വരനെ കുറിച്ചുളള സങ്കൽപം. ഇതുപോലെയുള്ള ഒരാളെ തന്നെയാണ് ലഭിച്ചിരിക്കുന്നതെന്നും നേരത്തെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











