»   » ആറു മാസമായപ്പോള്‍ അച്ഛന്‍ പറഞ്ഞത്, തിരക്കഥയ്‌ക്കൊപ്പം കിട്ടിയ പണം പറഞ്ഞതിലും കൂടുതല്‍

ആറു മാസമായപ്പോള്‍ അച്ഛന്‍ പറഞ്ഞത്, തിരക്കഥയ്‌ക്കൊപ്പം കിട്ടിയ പണം പറഞ്ഞതിലും കൂടുതല്‍

By: Sanviya
Subscribe to Filmibeat Malayalam

90കളില്‍ മലയാള സിനിമയില്‍ നിറഞ്ഞ നിന്ന നടി. തീപ്പൊരി ഡയലോഗുകള്‍കൊണ്ട് സൂപ്പര്‍സ്റ്റാറുകളെ പോലും വിറപ്പിക്കുന്ന നായികയായ വാണി വിശ്വനാഥ് ഇപ്പോള്‍ സിനിമയില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. രണ്ട് മക്കളുടെ അമ്മയാണ്. ചെന്നൈയില്‍ ഭര്‍ത്താവ് ബാബുരാജിനും മക്കള്‍ക്കുമൊപ്പം സുഖജീവിതം.

ചെറിയ ഇടവേള എടുത്തുവെങ്കിലും സിനിമയിലേക്ക് ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കാം. കുറച്ച് നാള്‍ മുമ്പ് ഷാജി കൈലാസിന്റെ സുരേഷ് ഗോപി ചിത്രത്തിലേക്ക് വിളി വന്നിരുന്നുവത്രേ. എന്നാല്‍ പലകാരണങ്ങളാലും ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാതെ വരികയായിരുന്നു. തെലുങ്കില്‍ നിന്ന് ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. എന്തായാലും സിനിമിയിലേക്ക് തിരിച്ച് വരവുണ്ടാകും. വാണി വിശ്വനാഥ് പറയുന്നു.

കാവ്യ മാധവന്റെ മിമിക്രി, ദേ നല്ല അസ്സലായി എന്‍എന്‍ പിള്ളയെയും വാണി വിശ്വനാഥിനെയും അനുകരിക്കുന്നു

വാണി സിനിമയിലേക്ക് എത്തിയതും തനിക്ക് ആറ് മാസം പ്രായമുള്ളപ്പോള്‍ അച്ഛന്‍ പ്രവചിച്ചതുമെല്ലാം നടി പങ്കു വയ്ക്കുന്നു. ഗൃഹലക്ഷ്മി നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

ആറു മാസമായപ്പോള്‍ അച്ഛന്‍ പറഞ്ഞത്, തിരക്കഥയ്‌ക്കൊപ്പം കിട്ടിയ പ്രതിഫലം പറഞ്ഞിലും അമ്പതിനായിരം രൂപ കൂടുതല്‍

ഒരിക്കല്‍ സ്‌കൂള്‍ വിട്ടു വരികയായിരുന്നു. അപ്പോള്‍ ഒരു സിനിമയുടെ നിര്‍മാതാവ് വീട്ടിലിരിപ്പുണ്ട്. എന്നെ കണ്ടപ്പോള്‍ അച്ഛനോട് ചോദിച്ചു. മകളെ അഭിനയിപ്പിച്ചു കൂടെയെന്ന് ചോദിക്കുന്നു. മണ്ണുക്കള്‍ വൈരം എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലെത്തി. ശിവാജി ഗണേശന്റെ പേരക്കുട്ടിയായിട്ടായിരുന്നു ആദ്യമായി സ്‌ക്രീനില്‍ എത്തിയത്.

ആറു മാസമായപ്പോള്‍ അച്ഛന്‍ പറഞ്ഞത്, തിരക്കഥയ്‌ക്കൊപ്പം കിട്ടിയ പ്രതിഫലം പറഞ്ഞിലും അമ്പതിനായിരം രൂപ കൂടുതല്‍

എനിക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ അച്ഛന്‍ പറഞ്ഞിരുന്നുവേത്ര. ഞാന്‍ സിനിമയില്‍ അഭിനയിക്കുമെന്നും വീട്ടിലെ കഷ്ടപ്പാടുകള്‍ മാറുമെന്നും. പറഞ്ഞത് ശരിയായി.

ആറു മാസമായപ്പോള്‍ അച്ഛന്‍ പറഞ്ഞത്, തിരക്കഥയ്‌ക്കൊപ്പം കിട്ടിയ പ്രതിഫലം പറഞ്ഞിലും അമ്പതിനായിരം രൂപ കൂടുതല്‍ ചേച്ചിമാരെ കല്യാണം കഴിപ്പിച്ചു

ഞാന്‍ സിനിമയില്‍ എത്തിയപ്പോഴാണ് വീട്ടിലെ കഷ്ടപാടുകള്‍ മാറിയതും ചേച്ചിമാരെ കല്യാണം കഴിപ്പിച്ച് വിട്ടതുമെല്ലാം ഞാന്‍ അഭിനയിച്ചുണ്ടാക്കിയ പണംകൊണ്ടായിരുന്നു-വാണി വിശ്വനാഥ് പറയുന്നു.

ആറു മാസമായപ്പോള്‍ അച്ഛന്‍ പറഞ്ഞത്, തിരക്കഥയ്‌ക്കൊപ്പം കിട്ടിയ പ്രതിഫലം പറഞ്ഞിലും അമ്പതിനായിരം രൂപ കൂടുതല്‍ ചേച്ചിമാരെ കല്യാണം കഴിപ്പിച്ചു

15 വയസുള്ളപ്പോഴാണ് അറുപത് വയസുള്ള എന്‍ടിആറിന്റെ നായികയായി അഭിനയിക്കുന്നത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതിശയം തോന്നുകയാണ്. ഇക്കാലത്തുള്ള ഒരു കുട്ടികളും ചെയ്യാത്ത കാര്യമാണ്.

ആറു മാസമായപ്പോള്‍ അച്ഛന്‍ പറഞ്ഞത്, തിരക്കഥയ്‌ക്കൊപ്പം കിട്ടിയ പ്രതിഫലം പറഞ്ഞിലും അമ്പതിനായിരം രൂപ കൂടുതല്‍ ചേച്ചിമാരെ കല്യാണം കഴിപ്പിച്ചു

എന്‍ടിആറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ തിരക്കഥ തന്നു. തിരക്കഥയ്‌ക്കൊപ്പം പ്രതിഫലവും. വീട്ടില്‍ ചെന്ന് നോക്കുമ്പോള്‍ അമ്പതിനായിരം രൂപ കൂടുതലുണ്ടായിരുന്നു. കണക്ക് തെറ്റിയോ എന്നറിയാന് വീണ്ടും വിളിച്ചപ്പോള്‍ പറയുന്നു, വന്ന ലക്ഷ്മിയെ തട്ടി കളയണ്ട. അത് വാണിക്കുള്ളതാണെന്ന്.

English summary
Actress Vani Vishwanath about her film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam