»   » പീരീഡ്‌സിനെ കുറിച്ച് എനിക്ക് മോഹന്‍ലാലിനോടും മമ്മൂട്ടിയോടും പറയാന്‍ കഴിയുമോ, പത്മപ്രിയ ചോദിക്കുന്നു

പീരീഡ്‌സിനെ കുറിച്ച് എനിക്ക് മോഹന്‍ലാലിനോടും മമ്മൂട്ടിയോടും പറയാന്‍ കഴിയുമോ, പത്മപ്രിയ ചോദിക്കുന്നു

By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിന് ശേഷം ഷൂട്ടിങ് സെറ്റില്‍ നായികമാര്‍ അനുഭവിയ്ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നു. പല പ്രമുഖ നടിമാരും തങ്ങള്‍ക്കുണ്ടായ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി. മറ്റ് ഇന്റസ്ട്രികളെക്കാള്‍ കൂടുതല്‍ കാസ്റ്റങ് കൗച്ച് നടക്കുന്നത് മലയാളം ഇന്റസ്ട്രിയില്‍ ആണെന്ന് അതിലൂടെ വ്യക്തമായി.

മോശം നടിമാര്‍ കിടക്ക പങ്കിട്ടു, അപ്പോള്‍ അവരുടെ കൂടെ കിടന്നവരെ എന്ത് വിളിക്കണം എന്ന് പത്മപ്രിയ

കാസ്റ്റിങ് കൗച്ച് മാത്രമല്ല, മറ്റ് പല പ്രശ്‌നങ്ങളും ഷൂട്ടിങ് സെറ്റില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരാറുണ്ട് എന്ന് നടി പത്മപ്രിയ വെളിപ്പെടുത്തുന്നു. ആര്‍ത്തവ കാലത്തൊക്കെയാണ് ഏറെ ബുദ്ധിമുട്ടുകള്‍. ഗ്രഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലൊക്കേഷനില്‍ സ്ത്രീകള്‍ നേരിടുന്ന പ്രയാസങ്ങളെ കുറിച്ച് കാസ്റ്റിങ് കൗച്ചിനെ കുറിച്ചും പത്മപ്രിയ പ്രതികരിച്ചത്.

സ്ത്രീകള്‍ കുറവാണ്

ഒരു സിനിമാ സെറ്റില്‍ എവിടെ തിരിഞ്ഞാലും പുരുഷന്മാര്‍ മാത്രമായിരിക്കും. അഭിനേത്രികള്‍ ഒഴികെ സ്ത്രീകളുടെ എണ്ണം സെറ്റില്‍ വളരെ കുറവായിരിക്കും എന്നും ഇത് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പത്മപ്രിയ പറയുന്നു.

പറയാന്‍ ആരുമില്ല

പലപ്പോഴും സെറ്റില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആരോടും പറയാന്‍ കഴിയില്ല. ചില കാര്യങ്ങള്‍ സ്ത്രീകളോട് മാത്രമേ പറയാന്‍ കഴിയൂ. പീരീഡ്‌സ് ആയെന്ന് തോന്നിയാല്‍ ഒന്ന് പറയണമെങ്കില്‍ ഒരു സ്ത്രീ വേണം. അതെനിക്ക് എന്നെക്കാള്‍ പ്രായമുള്ള മോഹന്‍ലാലിനോടും മമ്മൂട്ടിയോടും പറയാന്‍ കഴിയുമോ എന്നാണ് നടിയുടെ ചോദ്യം.

കാസ്റ്റിങ് കൗച്ച് ഉണ്ട്

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചിങ് ഉണ്ടെന്നും പത്മപ്രിയ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇത് പഴയ കാലമല്ലെന്നും, പുതിയ ജനറേഷനിലുള്ള പെണ്‍കുട്ടികള്‍ കാസ്റ്റിങ് കൗച്ചിങിന് നിന്ന് തരില്ല എന്നും നടി പറയുന്നു. തനിക്കത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല എന്നും പത്മപ്രിയ വ്യക്തമാക്കി.

കൂടെ കിടന്നവരെ എന്ത് വിളിക്കണം

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചിങ് ഉണ്ടോ എന്ന ചോദ്യത്തിന്, മോശം നടിമാര്‍ കിടക്ക പങ്കിടും എന്ന് അമ്മയുടെ പ്രസിഡന്റിന്റ് പറഞ്ഞിരുന്നു. അപ്പോള്‍ മോശം നടിമാര്‍ക്കൊപ്പം കിടക്ക പങ്കിട്ട നടന്മാരെ എന്ത് വിളിക്കണം എന്നാണ് പത്മപ്രിയയുടെ ചോദ്യം.

നടിയെ എനിക്കറിയാം

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തെ കുറിച്ചും പത്മപ്രിയ പ്രതികരിച്ചു. ആ നടിയെയും നടനെയും എനിക്കറിയാം. അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ?? ഞങ്ങളൊക്കെ ചുറ്റുമുള്ളവരെ വിശ്വസിച്ചാണ് ഒരു മാസമൊക്കെ വേറെ സ്ഥലത്തു പോയി താമസിക്കുന്നത് പത്മപ്രിയ പറയുന്നു.

പലതും പുറത്ത് വരുന്നു

കുറ്റമാരോപിക്കപ്പെട്ട നടന്റെ കാര്യമോ? അതൊരു കെട്ടുകഥയാണോ എന്ന് ആര്‍ക്കറിയാം? എന്തായാലും ഈ സംഭവം കൊണ്ട് ഒരു കാര്യമുണ്ടായി, പല കാര്യങ്ങളും പുറത്തുവന്നു എന്ന് പത്മപ്രിയ പറയുന്നു.

English summary
Actresses facing many problems in location says Padmapriya
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam