»   » എന്‍റെ തോന്ന്യാസമായിരുന്നു എന്‍റെ വിവാഹം, ആ ദുരന്ത വിവാഹത്തെ കുറിച്ച് സൃന്ദ പറയുന്നു

എന്‍റെ തോന്ന്യാസമായിരുന്നു എന്‍റെ വിവാഹം, ആ ദുരന്ത വിവാഹത്തെ കുറിച്ച് സൃന്ദ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തില്‍ ജയസൂര്യയുടെ സഹോദരിയായാണ് സൃന്ദ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ആട് ഒരു ഭീകര ജീവി, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983യിലെ വേഷത്തിലൂടെയാണ് സൃന്ദ എന്ന നടിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ചിത്രത്തിലെ സുശീല എന്ന കഥാപാത്രത്തിന്‍റെ പഞ്ച് ഡയലോഗുകള്‍ക്കൊണ്ട് പിന്നീട് താരം ന്യൂജനറേഷന്‍ തമാശക്കാരിയായി സോഷ്യല്‍ മീഡിയ മുദ്ര കുത്തി.

അടുത്തിടെ ഇറങ്ങിയ കുഞ്ഞിരാമയണത്തിലെ സൃന്ദ അവതരിപ്പിച്ച സജിത എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരുപക്ഷേ അഭിനയരംഗത്തേക്ക് കുറച്ചുക്കൂടി നേരത്തെ എത്തണ്ട നടിയായിരുന്നു ശ്രിന്ദ. എന്നാല്‍ തന്‍റെ ജീവിതത്തിലെ അനാവശ്യമായ എടുത്തു ചാട്ടങ്ങള്‍ ഒരുപരിധി വരെ ശ്രിന്‍റയുടെ സിനിമ കരിയറിനെയും ബാധിച്ചു. പത്തൊന്പതാം വയസിലായിരുന്നു സൃന്ദയുടെ വിവാഹം. പക്വതയില്ലാത്ത പ്രായത്തില്‍ സൃന്ദയുടെ തോന്നിവാസം, തുടര്‍ന്ന് വായിക്കൂ..

എന്‍റെ തോന്നിവാസമായിരുന്നു എന്‍റെ വിവാഹം, ആ ദുരന്ത വിവാഹത്തെ കുറിച്ച് സൃന്ദ പറയുന്നു

ഡിഗ്രി കഴിഞ്ഞ ഉടന്‍ തന്നെ എന്‍റെ വിവാഹം നടന്നു. താന്‍ പ്രണയിച്ച പുരുഷനൊപ്പമായിരുന്നു വിവാഹം. എന്‍റെ ആഗ്രഹങ്ങളോട് ഇന്ന് വരെ നോ പറയത്തവരായിരുന്നു എന്‍റെ കുടുംബം. അതുക്കൊണ്ട് തന്നെ എന്‍റെ വിവാഹത്തെയും ആരും എതിര്‍ത്തില്ല. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രിന്‍റ സംസാരിച്ചത്.

എന്‍റെ തോന്നിവാസമായിരുന്നു എന്‍റെ വിവാഹം, ആ ദുരന്ത വിവാഹത്തെ കുറിച്ച് സൃന്ദ പറയുന്നു

സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ മോഡലിങിലും അഭിനയത്തിലും ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ സിനിമയോട് ഒരു ബന്ധമില്ലാത്തവരായിരുന്നു എന്‍റെ കുടുംബം, ബാപ്പ ഒരു ബിസിനസുകാരനും ഉമ്മ വീട്ടമ്മയും. ഒരിക്കലും എന്‍റെ സ്വാതന്ത്രങ്ങള്‍ക്ക് വിലക്കിടാന്‍ എന്‍റെ ബാപ്പയും ഉമ്മയും നിന്നിട്ടില്ല. അങ്ങനെ വിവാഹത്തിന് ശേഷം മകനുണ്ടായി കഴിഞ്ഞാണ് സിനിമയിലേക്ക് വരുന്നത്.സൃന്ദ പറയുന്നു.

എന്‍റെ തോന്നിവാസമായിരുന്നു എന്‍റെ വിവാഹം, ആ ദുരന്ത വിവാഹത്തെ കുറിച്ച് സൃന്ദ പറയുന്നു

പക്വതയില്ലാത്തപ്പോള്‍ തോന്നിയ തമാശയായിരുന്നു എന്റെ
വിവാഹം. ഇപ്പോള്‍ ഞങ്ങള്‍ വിവാഹ മോചനത്തിന്‍റ വക്കിലാണ്. എന്നാല്‍ ഞാന്‍ ചെയ്തു വച്ച കാര്യങ്ങളെയും കഴിഞ്ഞു പോയ കാലങ്ങളെയും ഒാര്‍ത്ത് ഞാന്‍ വേദനിക്കില്ല.

എന്‍റെ തോന്നിവാസമായിരുന്നു എന്‍റെ വിവാഹം, ആ ദുരന്ത വിവാഹത്തെ കുറിച്ച് സൃന്ദ പറയുന്നു

പരസ്പ്പര ബഹുമാനത്തോടെയാണ് ഞാനും അഷബും വേര്‍പിരിയാന്‍ തീരുമാനിച്ചത്. എന്‍റെ മകന്‍റെ സപ്പോര്‍ട്ട് ഉണ്ട് എല്ലാത്തിനും. അതുക്കൊണ്ടാണ് സിനിമയില്‍ കാലുറപ്പിക്കുന്നത്. സൃന്ദ പറയുന്നു.

എന്‍റെ തോന്നിവാസമായിരുന്നു എന്‍റെ വിവാഹം, ആ ദുരന്ത വിവാഹത്തെ കുറിച്ച് ശ്രിന്ർറ പറയുന്നു

ജയസൂര്യയുടെ സഹോദരിയായണ് സിനിമയിലെത്തുന്നത്. പിന്നീട് ആട് ഒരു ഭീകര ജീവി എന്ന ചിത്രത്തില്‍ ജയസൂര്യയുടെ ഭാര്യയായി. തട്ടത്തിന്‍ മറയത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായി. പിന്നീട് 1983യില്‍ നിവിന്‍ പോളിയുടെ ഭാര്യയായി. നിവിന്‍ പോളിയ്ക്കൊപ്പം അഭിനയിച്ച 1983യാണ് തന്‍റെ അഭിനയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത്.

എന്‍റെ തോന്നിവാസമായിരുന്നു എന്‍റെ വിവാഹം, ആ ദുരന്ത വിവാഹത്തെ കുറിച്ച് സൃന്ദ പറയുന്നു

ആന്‍ അഗസ്റ്റ്യന്‍, റിമ, മൈഥിലി എന്നിവരാണ് എന്‍റെ സിനിമയിലെ സുഹൃത്തുക്കള്‍. ജീവിതത്തില്‍ ഞാന്‍ നേരിട്ടിട്ടുള്ള എന്‍റെ പ്രശ്നങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയത് എന്‍റെ സുഹൃത്തുക്കളാണ്. സൃന്ദ പറയുന്നു.

എന്‍റെ തോന്നിവാസമായിരുന്നു എന്‍റെ വിവാഹം, ആ ദുരന്ത വിവാഹത്തെ കുറിച്ച് സൃന്ദ പറയുന്നു

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Actresss Srindaa about her film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam