ശാരീരികമായും മാനസികമായും തയ്യാറെടുപ്പുകള്‍ നടത്തി, അരുവിയിലെ ക്ലൈമാക്‌സിനെക്കുറിച്ച് നായിക!
തന്റെ കാഴ്ചപ്പാടുകളിലടക്കം വലിയ മാറ്റമാണ് അരുവി വരുത്തിയതെന്ന് നായികയായി അഭിനയിച്ച അതിഥി ബാലന്‍. അരുണ്‍ പ്രഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. താരത്തിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കെപ്പട്ടിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അതിഥി കാര്യങ്ങള്‍ വിശദീകരിച്ചത്.
ശാരീരികമായും മാനസികമായുമുള്ള തയ്യാറെടുപ്പിന് ശേഷമാണ് ചിത്രത്തിലെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചത്. വേണ്ടത്ര സമയമെടുത്ത് പൂര്‍ണ്ണമായും ഒകെ ആയതിന് ശേഷമേ ക്ലൈമാക്‌സ് ചിത്രീകരിക്കുകയുള്ളൂവെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. അരുവിയിലെ അനുഭവത്തെക്കുറിച്ച് താരം പറഞ്ഞതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തി
അതുവരെയുള്ള കാഴ്ചപ്പാടുകളെ മാറ്റി മറിച്ചൊരു ചിത്രമായിരുന്നു അരുവി. ശാരീരികമായും മാനസികമായും മാറ്റങ്ങള്‍ സംഭവിച്ചു. ക്ലൈമാക്‌സിന് മുന്‍പാണ് ഇത്തരത്തില്‍ സംഭവിച്ചത്. പൂര്‍ണ്ണമായും കഥാപാത്രമായി മാറിയതിന് ശേഷമേ ക്ലൈമാക്‌സ് ചിത്രീകരിക്കൂവെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

മാനസികമായി തളര്‍ന്നുപോയി
ആയുര്‍വേദ ഡോക്ടറെ കണ്ട് ട്രീറ്റ്‌മെന്റ് എടുത്തിരുന്നു. അരുവിയെപ്പോലെ സമാന അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുന്ന കുറേ പേരെക്കുറിച്ചുള്ള വീഡിയോ കണ്ടിരുന്നു. അത് മാനസികമായി വല്ലാതെ തളര്‍ത്തിയെന്നും താരം പറയുന്നു.

കഥാപാത്രത്തില്‍ നിന്നും പുറത്തുവരാന്‍ പറ്റിയില്ല
അരുവിയുടെ ക്ലൈമാക്‌സ് ചിത്രീകരണമൊക്കെ കഴിഞ്ഞതിന് ശേഷവും ആ കഥാപാത്രത്തില്‍ നിന്നും പുറത്ത് വരാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അതിഥി പറയുന്നു.

കേരളവുമായുള്ള ബന്ധം
അതിഥിയുടെ അമ്മ വീട് കേരളത്തിലാണ്. ഇടയ്ക്ക് അവധിക്കാലത്ത് കേരളത്തിലേക്ക് വരാറുണ്ട്. കൊച്ചിയില്‍ കുറേ സുഹൃത്തുക്കളുണ്ട്. അതിഥി ജനിച്ചതും വളര്‍ന്നതുമൊക്കെ ചെന്നൈയിലാണ്.

മേക്കപ്പിനോട് താല്‍പര്യമില്ല
ഡാന്‍സ് പരിപാടികള്‍ക്ക് വേണ്ടിയല്ലാതെ ഒരിക്കലും മേക്കപ്പ് ചെയ്ത് പുറത്തിറങ്ങിയിട്ടില്ല. അരുവിയില്‍ അഭിനയിക്കുന്നതിനിടയിലും തന്നെ അലട്ടിയ ആശങ്കയായിരുന്നു അതെന്ന് താരം പറയുന്നു.

മേക്കപ്പ് വേണ്ടെന്ന് പറഞ്ഞു
മേക്കപ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ തുടരുന്നതിനിടയിലാണ് സംവിധായകന്‍ അത് വേണ്ടെന്ന് അറിയിച്ചത്. അതോടെ തനിക്ക് സമാധാനമായെന്നും താരം പറയുന്നു.


Click it and Unblock the Notifications











