»   » ചിത്രീകരണമില്ലെങ്കിലും പ്രണവ് സെറ്റിലുണ്ടാകും, വളരെ സിമ്പിളാണ്, 'ആദി'യെക്കുറിച്ച് സഹതാരം!

ചിത്രീകരണമില്ലെങ്കിലും പ്രണവ് സെറ്റിലുണ്ടാകും, വളരെ സിമ്പിളാണ്, 'ആദി'യെക്കുറിച്ച് സഹതാരം!

Posted By:
Subscribe to Filmibeat Malayalam
പ്രണവിനെ കുറിച്ച് സഹതാരത്തിന് പറയാനുള്ളത് | filmibeat Malayalam

ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് മോഹന്‍ലാല്‍ നായകനായി തുടക്കം കുറിക്കുന്ന ആദിയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 26 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കൂടുതല്‍ സുന്ദരനായി മോഹന്‍ലാല്‍, സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലാവുന്നു!

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ നരസിഹം പുറത്തിറങ്ങിയത് ജനുവരി 26നായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ജനുവരി 26 ല്‍ നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രവുമായി പ്രണവും എത്തുകയാണ്. ഇതാദ്യമായാണ് മോഹന്‍ലാല്‍ ഇല്ലാത്തൊരു സിനിമ ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്നത്. അദ്ദേഹത്തിന്റെ മകനാണ് ഇത്തവണ നായകന്‍. ആദിയുടെ റിലീസിനായി കാത്തിരിക്കുന്നതിനിടയിലാണ് പ്രണവിനോടൊപ്പമുള്ള അഭിനയത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ സഹതാരമായ അദിതി രവി പങ്കുവെച്ചത്.

പ്രണവിന്റെ സിംപ്ലിസിറ്റി

പ്രണവിന്റെ സിംപ്ലിസിറ്റിയെക്കുറിച്ച് നേരത്തെ പലരും സൂചിപ്പിച്ചിരുന്നു. താരപുത്രനെന്ന ജാഡയില്ലാതെ ആളുകളുമായി ഇടപഴകുന്ന പ്രണവിന്റെ പെരുമാറ്റം തന്നെയും സ്വാധീനിച്ചുവെന്ന് സഹതാരമായ അദിതി രവി പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദിതി കാര്യങ്ങള്‍ വിശദീകരിച്ചത്.

സപ്പോര്‍ട്ട് ചെയ്യും

നായികാ പ്രാധാന്യമുള്ള ചിത്രമല്ല ആദി. അനുശ്രീ, അദിതി രവി തുടങ്ങിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍. ആദിയുടെ അമ്മയായി വേഷമിടുന്നത് ലെനയാണ്. പ്രണവിനോടൊപ്പമുള്ള അഭിനയം ഏറെ രസകരമായിരുന്നു. സംശയമുള്ള കാര്യം പറഞ്ഞു തന്ന് സഹായിച്ചിരുന്നുവെന്നും അദിതി പറയുന്നു.

കാരവാനില്‍ കയറുന്നത്

ആദിയുടെ ഷൂട്ടിങ്ങ് ആരംഭിച്ചപ്പോള്‍ കാരവാന്‍ ലഭിച്ചിരുന്നു. ഇടയ്ക്ക് താനും അതില്‍ കയറി ഇരിക്കാറുണ്ട്. ഉറങ്ങാന്‍ വേണ്ടി മാത്രമായാണ് പ്രണവ് അതില്‍ കയറുന്നത്. അല്ലാത്ത സമയത്തെല്ലാം സെറ്റില്‍ ഇരിക്കുന്നുണ്ടാവും.

നായകനായി തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടായിരുന്നു

ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പ്രണവ് വീണ്ടും സിനിമയില്‍ എത്തുമെന്ന് പ്രേക്ഷകര്‍ അന്നേ ഉറപ്പിച്ചിരുന്നു. അതെന്ന് സംഭവിക്കുമെന്നുള്ള കാത്തിരിപ്പിലായിരുന്നു പിന്നീട്. വര്‍ഷങ്ങള്‍ക്കു ശേഷം പ്രണവ് നായകനായെത്തുന്ന സിനിമ പ്രഖ്യാപിച്ചതോടെ പ്രേക്ഷകര്‍ക്ക് സന്തോഷമായി.

മറ്റ് താരപുത്രന്‍മാരെപ്പോലെയല്ല പ്രണവ്

മറ്റൊരു താരപുത്രനും ലഭിക്കാത്തത്ര സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരപുത്രന്‍മാര്‍ എല്ലാ കാര്യത്തിനും അച്ഛനെ ആശ്രയിക്കുന്ന സ്ഥിതി വിശേഷമുണ്ടായിരുന്നു. ഇത്രയും മികച്ച രീതിയില്‍ മുന്‍പ് ഒരു താരപുത്രനും ഹൈപ്പ് കിട്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആരാധകരുടെ കാര്യത്തിലും പ്രണവ് മുന്നിലാണ്.

അവസരങ്ങള്‍ കാത്തിരിക്കുന്നു

അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പ്രണവിനെ തേടി നിരവധി അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.മലയാളത്തിന് പുറമേ തെലുങ്കില്‍ നിന്നും താരപുത്രനെ തേടി അവസരങ്ങള്‍ എത്തിയിട്ടുണ്ടെന്ന് നേരത്തെ ഇവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ആദ്യ ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നു

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കിയൊരു കാര്യമായിരുന്നു പ്രണവിന്റെ സിനിമാ അരങ്ങേറ്റം. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളിലൊരാളായ മോഹന്‍ലാലിന്റെ മകന്റെ അരങ്ങേറ്റത്തില്‍ സിനിമാലോകം ഏറെ സന്തുഷ്ടരാണ്. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പേ തന്നെ പ്രണവിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ് സംവിധായകര്‍.

അമ്മ അരുതെന്ന് പറഞ്ഞ കാര്യങ്ങള്‍

എല്ലാ കാര്യങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കിയാണ് മോഹന്‍ലാലും സുചിത്രയും മക്കളെ വളര്‍ത്തിയത്. ജീവിതത്തില്‍ എന്തു ചെയ്യണമെന്നും ചെയ്യരുതെന്നുമുള്ള നിബന്ധനയൊന്നും മക്കള്‍ക്ക് മുന്നില്‍ വെച്ചിരുന്നില്ല. പരമാവധി സ്വാതന്ത്ര്യം നല്‍കിയപ്പോഴും തെറ്റായ വഴിയിലൂടെ അപ്പു സഞ്ചരിച്ചില്ലെന്നുള്ളത് സന്തോഷമുള്ള കാര്യമാണെന്ന് മോഹന്‍ലാല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. സിഗരറ്റ് വലിക്കരുത് ,ബൈക്ക് ഓടിക്കരുത് ഈ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്നാണ് അമ്മ ആവശ്യപ്പെട്ടതെന്ന് പ്രണവ് ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു.

ഒരു കാര്യത്തിലും നിര്‍ബന്ധിക്കാറില്ല

പ്ലസ് ടു പഠനം കഴിഞ്ഞു നില്‍ക്കുന്നതിനിടയില്‍ ഇനി എന്ത് എന്ന ആലോചന വന്നപ്പോള്‍ പോലും അച്ഛനും അമ്മയും തന്നെ ഒരു കാര്യത്തിനും നിര്‍ബന്ധിച്ചിട്ടില്ലെന്ന് പ്രണവ് പറയുന്നു. അച്ഛനെന്നതിനും അപ്പുറത്ത് സുഹൃത്തായും കൂടെ നിന്നു. തന്റെ ഇഷ്ടങ്ങള്‍ എപ്പോഴും അമ്മയുടേത് കൂടെയായിരുന്നുവെന്നും പ്രണവ് പറയുന്നു.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നു

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. താരപുത്രനെന്ന നിലയില്‍ ലോകത്ത് ലഭിക്കുന്ന മികച്ച സൗകര്യങ്ങളെല്ലാം അവന് നല്‍കാന്‍ തനിക്ക് കഴിയുമെങ്കിലും അതിലൊന്നുമായിരുന്നില്ല അവന് താല്‍പര്യമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. പ്ലസ് ടു കഴിഞ്ഞതിന് ശേഷം യാത്ര പോവാനായിരുന്നു പ്രണവ് തീരുമാനിച്ചത്.

ആര്‍ഭാടരഹിത ലളിത ജീവിതം

മികച്ച സൗകര്യങ്ങളെല്ലാം ലഭിക്കാന്‍ അവസരമുണ്ടായിട്ടും അതൊന്നും ഉപയോഗിക്കാതെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ജീവിതരീതിയാണ് പ്രണവ് പിന്തുടരുന്നത്. യാത്ര പോവാനും മറ്റുമുള്ള പണം സ്വന്തമായി സമ്പാദിക്കുകയായിരുന്നു.

പ്രണവില്‍ പ്രതീക്ഷയുണ്ട്

ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച മറ്റ് താരപുത്രന്‍മാരെപ്പോലെയല്ല പ്രണവ് അത്രയ്ക്കധികം പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസിങ്ങിനു മുന്‍പ് തന്നെ ആദിയെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ആദിയുടെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

English summary
Adithi Ravi shares about Adhi experience

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X