twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പരസ്പരം സംസാരിക്കാനുള്ള ഫ്രീഡം തന്നെ കുറവായിരുന്നു, 'അദൃശ്യ'ത്തിന്റെ സെറ്റിനെ കുറിച്ച് സാക് ഹാരിസ്

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് അദൃശ്യം. നവാഗതനായ സാക് ഹാരിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിവസങ്ങൾക്ക് മുൻപ് ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റില്‍ മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തിരുന്നു. സൂപ്പർ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റില്‍ മോഷന്‍ പോസ്റ്ററും പുറത്ത് വന്നത്. വൻ താരനിര ഒന്നിക്കുന്നത് കൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒരേ സമയം രണ്ട് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

    സ്‌റ്റൈലിഷ് ലുക്കില്‍ മഡോണയുടെ കിടിലന്‍ ചിത്രങ്ങള്‍, പുത്തന്‍ ഫോട്ടോസ് കാണാംസ്‌റ്റൈലിഷ് ലുക്കില്‍ മഡോണയുടെ കിടിലന്‍ ചിത്രങ്ങള്‍, പുത്തന്‍ ഫോട്ടോസ് കാണാം

    ഐശ്വര്യ റായിയുടെ ബേബി ബംപ് കണ്ടെത്തി ആരാധകർ, നടി അമ്മയാവാൻ പോകുന്നു, ആഘോഷമാക്കി ആരാധകർഐശ്വര്യ റായിയുടെ ബേബി ബംപ് കണ്ടെത്തി ആരാധകർ, നടി അമ്മയാവാൻ പോകുന്നു, ആഘോഷമാക്കി ആരാധകർ

    ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍ കായല്‍ ആനന്ദി, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ ബാനര്‍ ജുവിസ് പ്രൊഡക്ഷൻസും യു എ എന്‍ ഫിലിം ഹൗസ്, എ എ എ ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കൊവിഡ് കാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഇപ്പോഴിത കൊവിഡ് കാലത്തുള്ള അദൃശ്യ'ത്തിന്റെ ചിത്രീകരണ വിശേഷം പങ്കുവെയ്ക്കുകയാണ് സംവിധായകൻ സാക് ഹാരിസ്. കൊവിഡ് കാലം സിനിമ ഷൂട്ടിങ്ങിന് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു എന്ന് ഫിൽമീബീറ്റ് മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

      ബിഗ് ബോസിലെ ഫേയ്ക്ക് അയാളാണ്, നേരത്തെ അറിയാമായിരുന്നു, അകത്ത് വന്നപ്പോൾ മാറി, വെളിപ്പെടുത്തി ഋതു ബിഗ് ബോസിലെ ഫേയ്ക്ക് അയാളാണ്, നേരത്തെ അറിയാമായിരുന്നു, അകത്ത് വന്നപ്പോൾ മാറി, വെളിപ്പെടുത്തി ഋതു

    കൊവിഡ് കാലത്തെ സിനിമ ഷൂട്ട്

    കൊവിഡ് കാലത്തെ സിനിമ ഷൂട്ട്

    എല്ലാവരേയും പോലെ തന്നെ കൊവിഡ് കാലം സിനിമ ഷൂട്ടിങ്ങിന് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. കോവിഡ് നിന്ത്രണങ്ങൾ പാലിച്ച് സുരക്ഷിതമായിട്ടായിരുന്നു സിനിമ ഷൂട്ട് ചെയ്തത് . റോഡിലും സ്ട്രീറ്റിലുമായിട്ടൊക്കെ ഒരുപാട് സീനുകളുണ്ടായിരുന്നു. അവിടെയെല്ലാം ആൾക്കൂട്ടവും ജൂനിയർ ആർട്ടിസ്റ്റുകളും വേണമായിരുന്നു. അതെല്ലാം വളരെ സുരക്ഷിതമായിട്ടായിരുന്നു ചെയ്തത്. ലൊക്കേഷനിൽ മാസ്ക്ക് നിർബന്ധമാക്കിയിരുന്നു. കൊവിഡ് കാലത്തെ സിനിമ ഷൂട്ടിങ്ങ് അൽപം വെല്ലുവിളി തന്നെയായിരുന്നു.

     കൊവിഡ് കാലത്തെ  സെറ്റ്

    കൊവിഡ് കാലത്തെ സെറ്റ്

    പഴയത് പോലെയുള്ള സെറ്റ് ആയിരുന്നില്ല. മുമ്പത്തെ പോലെ ഫ്രീയായിട്ട് ഷൂട്ട് ചെയ്യാൻ പറ്റില്ല. സിനിമ ഷൂട്ട് ചെയ്യുന്നതിന് കുറെ നിയന്ത്രണങ്ങളുണ്ടായിരുന്നു. പരസ്പരം സംസാരിക്കാനുള്ള ഒരു ഫ്രീഡം തന്നെ കുറവായിരുന്നു. ആർട്ടിസ്റ്റുകൾക്കും പ്രൊഡക്ഷനുമെല്ലാം അൽപം ടെൻഷനുണ്ടായിരുന്നു. ഈ സിനിമയിൽ കുറെ ലൊക്കേഷനുകളുണ്ട്. അതൊക്കെ ഈ അവസ്ഥയിൽ വലിയ ബുദ്ധിമുട്ടായിരുന്നു. ഷൂട്ടിങ്ങ് സമയത്ത് കൊവിഡിന് മുൻപും ശേഷവും സെറ്റിൽ നല്ല വ്യത്യാസമുണ്ടായിരുന്നുവെന്ന് സംവിധായകൻ പറയുന്നു.

    റിലീസ്

    റിലീസ്

    മൂന്ന് ഷെഡ്യൂൾ ആയിട്ടാണ് സിനിമയുടെ വർക്ക് തീർത്തത്. എന്നാൽ സിനിമയുടെ റിലീസിനെ കുറിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ കൃത്യമായ ഉത്തരം പറയാൻ സാധിക്കില്ലെന്നാണ് സാക്ക് ഹാരീസ് പറയുന്നത്. തിയേറ്ററിൽ സിനിമ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. കൊവിഡ് സാഹചര്യം നോക്കി മാത്രമേ സിനിമയുടെ തിയേറ്റർ റിലീസിനെ കുറിച്ച് തീരുമാനം എടുക്കാൻ കഴിയുകയുള്ളൂവെന്നും സംവിധായകൻ പറയുന്നു.

    Recommended Video

    Mohanlal reminds Mammootty to wear mask
    രണ്ട്  ഭാഷകളിലായി

    രണ്ട് ഭാഷകളിലായിട്ടാണ് സിനിമ ഒരുങ്ങുന്നത്. രണ്ട് ഭാഷകളിൽ സിനിമ ചെയ്യാനുള്ള സാഹചര്യം സാക് വെളിപ്പെടുത്തിയിരുന്നു. കൊവിഡ് കാലത്ത് വലിയൊരു ചലഞ്ച് ആയിരുന്നു ഇതെന്നും സംവിധായകൻ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ''കഥ പറയുമ്പോള്‍ തന്നെ രണ്ട് ഭാഷകളില്‍ നിര്‍മ്മിക്കാമെന്ന് തന്നെ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് അവതരിപ്പിച്ചത്. പക്ഷേ ഈ സിനിമ അവിടെ വര്‍ക്കൗട്ട് ആവുമോന്നും ഇവിടെ മാത്രം ചെയ്താല്‍ പോരെയെന്ന് എല്ലാവരും ചോദിച്ചിരുന്നു. ആര്‍ട്ടിസ്റ്റിന്റെ അടുത്ത് കഥ പറഞ്ഞപ്പോള്‍ അവരാരും അങ്ങനൊരു ചോദ്യം ചോദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കതില്‍ വിശ്വാസമുണ്ട്. സത്യം പറഞ്ഞാല്‍ തമിഴും മലയാളവും തമ്മില്‍ കുറച്ച് സാമ്യം ഉണ്ടെങ്കിലും രണ്ടിന്റെയും ഡയലോഗ് പറയുന്നതും താരങ്ങളുടെ പെര്‍ഫോമന്‍സുമൊക്കെ വ്യത്യസ്തമാണ്. അത് കൃത്യമായി ജഡ്ജ് ചെയ്ത് നടത്തി എടുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടാണ്. വലിയ ചലഞ്ച് ആയിരുന്നു. ഇങ്ങനെയുള്ള വെല്ലുവിളികളാണ് ഞാന്‍ നേരിട്ടതെന്ന് സംവിധായകന്‍ പറയുന്നു.

    Read more about: movie
    English summary
    Adrishyam movie Directer Zac Harriss About Movie Adrishyam's Location And Set
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X