സംവിധായകന്റെ ഭാര്യ പറഞ്ഞതുകൊണ്ട് മാത്രമാണ് ആ രംഗത്തില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് നായിക!

തെന്നിന്ത്യന്‍ താരമായ ഐശ്വര്യയെ മലയാളി പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയാണ്. മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ഒരുകാലത്ത് നായികയായി നിറഞ്ഞുനിന്നിരുന്ന താരം അടുത്തിടെ അമ്മവേഷത്തിലേക്ക് ഒതുങ്ങിയിരുന്നു. വിക്രമിന്റെ അമ്മായി അമ്മയായി സാമി 2ല്‍ ഐശ്വര്യ അഭിനയിക്കുന്നുണ്ട്. തന്റെ അമ്മയായെങ്ങാനുമാണ് അഭിനയിക്കുന്നതെങ്കില്‍ താന്‍ ഓടിച്ചുവിട്ടേനെയെന്നാണ് വിക്രം ഇതേക്കുറിച്ച് പ്രതികരിച്ചത്.

എന്നാല്‍ തന്നെ സംബന്ധിച്ച് സ്വഭാവികമായ കാര്യമാണ് ഇതെന്നായിരുന്നു താരം വ്യക്തമാക്കിയത്. മുന്‍പ് മീര എന്ന ചിത്രത്തില്‍ വിക്രമിന്റെ നായികയായി അഭിനയിച്ചത് ഐശ്വര്യയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ താരത്തിന്റെ അമ്മായിഅമ്മയായാണ് താരം എത്തുന്നത്. മുന്‍പ് അമ്മയും ഇത്തരത്തില്‍ രജനീകാന്തിന്റെ നായികയായും അമ്മയായും അഭിനയിച്ചിരുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു. മീരയുടെ ചിത്രീകരണത്തിനിടയിലെ ഒരു സംഭവത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ തുടര്‍ന്നുവായിക്കൂ.

മീരയിലെ കിസ്സിങ് സീന്‍

മീരയിലെ കിസ്സിങ് സീന്‍

വിക്രമിനോടൊപ്പം മീര എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചത് ഐശ്വര്യയായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലെ അനുഭവത്തെക്കുറിച്ചാണ് താരം അടുത്തിടെ തുറന്നുപറഞ്ഞിട്ടുള്ളത്. തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സിനിമാജീവിതത്തിലെ മോശം അനുഭവത്തെക്കുറിച്ച് താരം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. മീരയിലെ ചുംബനരംഗത്തില്‍ അഭിനയിക്കില്ലെന്ന് താന്‍ വാശി പിടിച്ചിരുന്നു. പിന്നീട് സംവിധായകന്‍ ആ രംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു തന്നതിന് ശേഷമാണ് താന്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് താരം പറയുന്നു.

കഥാപാത്രത്തെക്കുറിച്ച് പൂര്‍ണ്ണമായി അറിഞ്ഞതിന് ശേഷം

കഥാപാത്രത്തെക്കുറിച്ച് പൂര്‍ണ്ണമായി അറിഞ്ഞതിന് ശേഷം

കഥാപാത്രത്തെക്കുറിച്ച് കൃത്യമായി അറിഞ്ഞതിന് ശേഷം മാത്രമാണ് സിനിമ സ്വീകരിക്കുന്നത്. മീരയിലെ ആ രംഗത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ തന്നെ താല്‍പര്യമില്ലായ്മ അറിയിച്ചിരുന്നു. എന്നാല്‍ ദേഷ്യത്തിന്റെ പുറത്ത് നല്‍കുന്ന ആ ചുംബനം സിനിമയില്‍ അത്യാവശ്യമായിരുന്നു. സംവിധായകന്‍ ഇതേക്കുറിച്ച് കൃത്യമായി വിശദമാക്കിയതിന് ശേഷമാണ് താന്‍ ആ രംഗം പൂര്‍ത്തിയാക്കിയതെന്ന് താരം പറയുന്നു.

പാര്‍ത്ഥിപനുമായി വഴക്കിട്ടു

പാര്‍ത്ഥിപനുമായി വഴക്കിട്ടു

മറ്റൊരു സിനിമയായ ഉള്ളെ വെളിയേ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ താന്‍ പാര്‍ത്ഥിപനുമായി വഴക്കുണ്ടാക്കിയിരുന്നു. അദ്ദേഹം സാരി ഉടുത്തു തരുന്ന രംഗവുമായി ബന്ധപ്പെട്ടായിരുന്നു ആ വഴക്ക്. ജീവിതത്തിലും റ്റു പീസ് ധരിക്കുന്ന ആളായതിനാല്‍ വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ താന്‍ കടുംപിടുത്തം പിടിക്കാറില്ല. പക്ഷേ ആ സിനിമയിലെ ഒരു രംഗം ചെയ്യുന്നതിനോട് തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ആ ആശയത്തോട് യോജിക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ലെന്ന് താരം വ്യക്തമാക്കുന്നു.

സാരി അഴിച്ചുകളയുന്ന രംഗം

സാരി അഴിച്ചുകളയുന്ന രംഗം

കൈക്കൂലി കിട്ടിയ പണം കൊണ്ടാണ് സാരി വാങ്ങിച്ചതെന്നറിയുമ്പോള്‍ അത് അഴിച്ച് കളയുന്ന രംഗത്തില്‍ അഭിനയിക്കാന്‍ ഐശ്വര്യ തയ്യാറായിരുന്നില്ല. പിന്നീട് പാര്‍ത്ഥിപന്റെ ഭാര്യയായിരുന്ന സീത ഇതേക്കുറിച്ച് വിശദീകരിച്ചതിന് ശേഷമാണ് താരം അഭിനയിച്ചത്. മാനസികമായി ആ രംഗത്തോട് യോജിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീടങ്ങോട്ട് സിനിമ സ്വീകരിക്കുമ്പോള്‍ ഇത്തരത്തിലുള്ള രംഗങ്ങള്‍ ഇല്ലെന്ന് കൃത്യമായി ഉറപ്പിച്ചിരുന്നു. ഈയൊരനുഭവമാണ് ആ പാഠം പഠിപ്പിച്ചത്.

പിന്നീടൊരിക്കലുമുണ്ടായിട്ടില്ല

പിന്നീടൊരിക്കലുമുണ്ടായിട്ടില്ല

പിന്നീടുള്ള സിനിമാജീവിതത്തിലൊന്നും ഇത്തരത്തിലൊരനുഭവം ഉണ്ടായിട്ടില്ല. മുന്താണിയെടുത്ത് സാരി അഴിച്ചുകളയുന്ന രംഗം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു അന്ന് ഐശ്വര്യ പറഞ്ഞത്. തിരിഞ്ഞുനിന്ന് സാരി മാറ്റുന്നത് വേണമെങ്കില്‍ കാണിക്കാം. മുന്‍ഭാഗത്തുനിന്ന് സാരി മാറ്റുന്നത് കാണിക്കാനാവില്ലെന്ന കാര്യത്തില്‍ താരം ഉറച്ചുനില്‍ക്കുകയായിരുന്നു. ഒന്നരമണിക്കൂറോളം സമയം ഇക്കാര്യം പറഞ്ഞ് വഴക്കിട്ടു. സാരി ഊരിക്കളയുന്ന പോലെ വള്‍ഗറായ വേറൊരു രംഗമില്ലെന്ന് പറഞ്ഞായിരുന്നു വഴക്ക്. അണിയറപ്രവര്‍ത്തകരില്‍ ആര് പറഞ്ഞിട്ടും താരം നിലപാട് മാറ്റാന്‍ തയ്യാറായിരുന്നില്ല. പിന്നീടാണ് സീതയെത്തി കാര്യം വിശദീകരിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X