ഫഹദിന് ഒകെയാണെങ്കില്‍ എനിക്ക് ഡബിള്‍ ഒകെ! വരത്തനില്‍ എത്തിപ്പെട്ടതിനെക്കുറിച്ച് ഐശ്യര്യ ലക്ഷ്മി
മായാനദി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദിക്ക് ശേഷമായിരുന്നു മലയാളത്തിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി ഐശ്വര്യ മാറിയിരുന്നത്. ചിത്രത്തിലെ അപര്ണ എന്ന കഥാപാത്രം ഐശ്വര്യയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. മായാനദിക്ക് ശേഷം മലയാളത്തിലെ യുവതാരങ്ങളുടെ നായികയായിട്ടെല്ലാം ഐശ്വര്യ എത്തുന്നുണ്ട്.
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം വരത്തനിലും ഐശ്വര്യ തന്നെയാണ് നായികാ വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ഫഹദിനൊപ്പം തുല്ല്യ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് ഐശ്വര്യയും എത്തുന്നത്. സെപ്റ്റംബര്‍ ഇരുപതിനാണ് ഫഹദിന്റെ വരത്തന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ വരത്തനിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി തുറന്നുപറഞ്ഞിരുന്നു.

ഐശ്വര്യ പറഞ്ഞത്
അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വരത്തന്‍ എന്ന ചിത്രത്തെക്കുറിച്ച് ഐശ്വര്യ സംസാരിച്ചിരുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള,മായാനദി എന്നീ സിനിമകള്‍ക്കു ശേഷം ഐശ്വര്യ അഭിനയിച്ച ചിത്രമാണ് വരത്തന്‍. ചിത്രത്തില്‍ പ്രിയ എന്നൊരു കഥാപാത്രമായാണ് ഐശ്വര്യ എത്തുന്നത്. ഫഹദ് അവതരിപ്പിക്കുന്ന അബിന്‍ എന്ന കഥാപാത്രത്തിന്റെ കാമുകിയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ എത്തുന്നത്. ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം ഫഹദും അമല്‍ നീരദും ഒന്നിച്ച ചിത്രമാണ് വരത്തന്‍. ഇത്തവണ വ്യത്യസ്തമാര്‍ന്ന പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്.

ഹൊറര്‍ ത്രില്ലര്‍
ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു സിനിമയായിട്ടാണ് സംവിധായകന്‍ ചിത്രമൊരുക്കിയിക്കുന്നത്. നസ്രിയ നസീമും അമല്‍നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നസ്രിയ ആദ്യമായി നിര്‍മ്മാതാവിന്റെ കുപ്പായമണിഞ്ഞ ചിത്രം കൂടിയാണ് വരത്തന്‍. ദുല്‍ഖറിന്റെ കംമ്രേഡ് ഇന്‍ അമേരിക്കയ്ക്കു ശേഷമാണ് വരത്തനുമായി അമല്‍നീരദ് എത്തുന്നത്. നേരത്തെ ഓണം റീലിസായി പ്രഖ്യാപിച്ചിരുന്ന ചിത്രം പ്രളയം കാരണം മാറ്റിവെച്ചിരുന്നു, സെപ്റ്റംബര്‍ 20നാണ് ഫഹദിന്റെ പുതിയ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ഫഹദിനെക്കുറിച്ച് ഐശ്യര്യ
കഥ പറയാനായി അമല്‍ നീരദ് എത്തിയതും തുടര്‍ന്ന് നടന്ന കാര്യങ്ങളുമായിരുന്നു ഐശ്വര്യ ലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞത്. കഥ പറയാന്‍ വന്ന സമയത്ത് ക്ഷമ പറഞ്ഞുകൊണ്ടായിരുന്നു അമല്‍ തുടങ്ങിയത്. കഥ പറയുന്നതില്‍ താന്‍ അത്ര മിടുക്കനല്ലെന്നും ആവുന്ന രീതിയില്‍ ശ്രമിക്കാമെന്നും അമല്‍ നീരദ് പറഞ്ഞതായി ഐശ്വര്യ ലക്ഷ്മി പറയുന്നു. തുടര്‍ന്ന് ഫഹദാണ് ചിത്രത്തിലെ ഹീറോയെന്ന് അദ്ദേഹം പറഞ്ഞു. ഫഹദ് ഒകെ പറഞ്ഞ പ്രോജക്ടാണെങ്കില്‍ ഞാനെന്തിന് കഥ കേള്‍ക്കണമെന്നും തനിക്കു ഇനി എന്താണ് ആലോചിക്കുവാന്‍ ഉളളതെന്നും ഞാനദ്ദേഹത്തോട് പറഞ്ഞു.

സംവിധായകന്‍ തന്ന ധൈര്യം
അമല്‍ വരത്തന്റെ കഥ പറഞ്ഞ് പൂര്‍ത്തിയാക്കിയപ്പോള്‍ താന്‍ അതില്‍ ഇംപ്രസ്ഡ് ആയെന്നും ഐശ്യര്യ പറയുന്നു. കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ എനിക്കാവുമെന്ന വിശ്വാസം അമലിനുണ്ടെങ്കില്‍ ഞാന്‍ ഒകെയാണെന്ന് പറഞ്ഞു. അദ്ദേഹത്തിന് എന്നില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. അമലിന്റെ വിശ്വാസമാണ് വരത്തനിലെ പ്രിയ ആകാന്‍ എനിക്കു ധൈര്യം നല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്യര്യ പറഞ്ഞു
Recommended Video


ട്രെയിലര്‍ നല്‍കിയ ആവേശം
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ വരത്തന്റെ ട്രെയിലര്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയിലുളള ഒരു കിടിലന്‍ ട്രെയിലറായിരുന്നു ചിത്രത്തിന്റെതായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങള്‍ വരത്തന്റെ ട്രെയിലറിലുണ്ടായിരുന്നു. ഫഹദും ഐശ്വര്യയും തന്നെയായിരുന്നു ചിത്രത്തിന്റെ ട്രെയിലറില്‍ ഉണ്ടായിരുന്നത്.


Click it and Unblock the Notifications











