മാസ്റ്റര്‍പീസിലെ മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകന്‍!!!

By Jince K Benny

Recommended Video

മമ്മൂട്ടിയുടെ ലുക്കിന് പിന്നില്‍? സംവിധായകൻ പറയുന്നു | filmibeat Malayalam

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയുടെ ഒരു ആക്ഷന്‍ ചിത്രം എത്തുകയാണ്. ഒട്ടേറെ പ്രത്യേകതകളും പുതുമകളും അവകാശപ്പെടാനുണ്ട് എന്നത് തന്നെയാണ് മാസ്റ്റര്‍പീസിന്റെ പ്രത്യേകത.

ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും ട്രെയിലറും പുറത്ത് വന്നതിന് പിന്നാലെ മമ്മൂട്ടിയുടെ ലുക്കും ചര്‍ച്ചയായിരിക്കുകയാണ്. സമീപകാലത്ത് മമ്മൂട്ടിയെ ഇത്ര സുന്ദരനായി കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ അജയ് വാസുദേവ്.

എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍

എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍

മാസ്റ്റര്‍പീസിലെ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളേജ് പ്രഫസറായിട്ടാണ് മമ്മൂട്ടി മാസ്റ്റര്‍പീസിലെത്തുന്നത്. കഥാപാത്രത്തിന്റെ ലുക്കിന് വേണ്ടി തങ്ങള്‍ പ്രത്യേകിച്ചൊന്നും ചെയ്തില്ലെന്നാണ് സംവിധായകന്‍ അജയ് വാസുദേവ് പറയുന്നത്.

പിന്നില്‍ മമ്മൂട്ടി

പിന്നില്‍ മമ്മൂട്ടി

കഥാപാത്രത്തേക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ എഡ്ഡിക്ക് പറ്റിയ ഒരു രൂപം മമ്മൂട്ടി കണ്ടെത്തിയിരുന്നു. കുറച്ചധികം മമ്മൂട്ടി കഥാപാത്രത്തിന് വേണ്ടി മെലിയുകയും ചെയ്തു. നല്ല വെയിലത്തു കോളേജ് ഗ്രൗണ്ടില്‍ പന്ത്രണ്ടോളം ദിവസമെടുത്താണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ആറ് ഫൈറ്റ് മാസ്റ്റര്‍മാര്‍

ആറ് ഫൈറ്റ് മാസ്റ്റര്‍മാര്‍

ആറ് സംഘട്ടന രംഗങ്ങളുള്ള ചിത്രത്തില്‍ ആറ് ഫൈറ്റ് മാസ്റ്റര്‍മാരാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. ആറ് ഫൈറ്റ് മാസ്റ്റര്‍മാര്‍ പ്രവര്‍ത്തിച്ച മലയാളത്തിലെ ആദ്യ ചിത്രമായിരിക്കും ഒരു പക്ഷെ മാസ്റ്റര്‍പീസ്. കനല്‍ കണ്ണന്‍, സ്റ്റണ്ട് സില്‍വ, സ്റ്റണ്ട് ശിവ, സിരുത്തൈ, ഗണേഷ്, ജോളി ബാസ്റ്റിന്‍, മാഫിയ ശശി എന്നിവരാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്.

പുതുമയ്ക്ക് വേണ്ടി

പുതുമയ്ക്ക് വേണ്ടി

ആദ്യ ചിത്രമായ രാജാധിരാജ മുതല്‍ ആക്ഷനോട് താല്പര്യമുള്ള സംവിധായകനാണ് അജയ് വാസുദേവ്. തന്റെ രണ്ടാമത്തെ ചിത്രമായ മാസ്റ്റര്‍പീസിലും അജയ് സംഘട്ടനത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. സ്ഥിരം പാറ്റേണ്‍ ഒഴിവാക്കാനാണ് വിവിധ ഫൈറ്റ് മാസ്റ്റര്‍മാരെ പരീക്ഷിച്ചതെന്ന് അജയ് വാസുദേവ് പറഞ്ഞു.

ക്രിസ്തുമസ് റിലീസ്

ക്രിസ്തുമസ് റിലീസ്

മമ്മൂട്ടിയുടെ ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം തിയറ്ററിലേക്ക് എത്തിത്. ഡിസംബര്‍ 21ന് തിയറ്ററിലേക്ക് എത്തുന്ന ചിത്രത്തിന് വേണ്ടി ആരാധകരേപ്പോലെ തന്നെ താരങ്ങളും കാത്തിരിക്കുകയാണ്. വരലക്ഷ്മി ശരത്കുമാറും ഉണ്ണി മുകുന്ദനും ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

കുഴപ്പക്കാരനായ അധ്യാപകന്‍

കുഴപ്പക്കാരനായ അധ്യാപകന്‍

കുഴപ്പക്കാരായ കുട്ടികള്‍ നിറഞ്ഞ കോളേജിലേക്ക് എത്തുന്ന കുഴപ്പക്കാരനായ അധ്യാപകനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫസറാണ് കഥാപാത്രം. എഡ്ഡി എന്നാണ് വിളിക്കുന്നത്. ഇതേ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് എഡ്ഡി.

ഉദയകൃഷ്ണ വീണ്ടും

ഉദയകൃഷ്ണ വീണ്ടും

മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തി എഴുതിയ പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ എഴുതിയ ചിത്രമാണ് മാസ്റ്റര്‍പീസ്. രാജാധിരാജയ്ക്ക് തിരക്കഥ എഴുതിയത് ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്നായിരുന്നു.

വന്‍ താര നിര

വന്‍ താര നിര

മമ്മൂട്ടിക്കൊപ്പം ഒരുപിടി യുവതാരങ്ങളുള്‍പ്പെടെ വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജോണ്‍ തെക്കന്‍ പോലീസ് ഉദ്യോഗസ്ഥനായി ഉണ്ണി മുകുന്ദനും ശങ്കരന്‍കുട്ടി എന്ന കഥാപാത്രമായി സന്തോഷ് പണ്ഡിറ്റും എത്തുന്ന ചിത്രത്തില്‍ മുകേഷ്, ഗോകുല്‍ സുരേഷ്, പൂനം ബജ്‌വ, വരലക്ഷ്മി ശരത്കുമാര്‍, ദിവ്യ പിള്ള, മഹിമ നമ്പ്യാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X