ഷാൻ റഹ്മാനോട് അജു അത് തുറന്നു പറഞ്ഞു; കേട്ടതും ഞെട്ടി! അളിയാ എനിക്കും ഫേമസ് ആകണം

പാട്ടുകൾ നാഷണൽ ലെവലിൽ തന്നെ ഹിറ്റാകുമ്പോൾ ഷാന്റെ മുന്നിൽ ഞെട്ടിപ്പിക്കുന്ന ചോദ്യവുമായി വർഗീസ് രംഗത്തെത്തിയിരിക്കുകയാണ്. അജുവിന്റെ മെസേജ് കണ്ട് ചിരിച്ച് ചിരിച്ച് കുഴഞ്ഞു പോയെന്നു ഷാൻ പറഞ്ഞു.

By Ankitha

തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു സംഗീത സംവിധായകനാണ് ഷാൻ റഹ്മാൻ. അദ്ദേഹത്തിന്റെ കരിയറിലെ ഏതു ഗാനമെടുത്താലും അതു ഹിറ്റായിരിക്കും. റോമാന്റിക് പാട്ടായാലും തട്ടുപൊളിപ്പൻ ഗാനമായാലും ഷാൻ റഹ്മാൻ എന്ന സംഗീത സംവിധായകന്റെ കയ്യിൽ ഭഭ്രമായിരിക്കും.

anju vargees

ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ കൂട്ട് കെട്ടിൽ പിറന്ന ഒമർ ലുലുവിന്റെ മണിക്യ മലരായ പൂവേ എന്ന ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറുകയാണ്. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ഗാനം ഇപ്പോൾ ഇതാണ്. ചെയ്യുന്ന പാട്ടുകൾ നാഷണൽ ലെവലിൽ തന്നെ ഹിറ്റാകുമ്പോൾ ഷാനിന്റെ മുന്നിൽ ഞെട്ടിപ്പിക്കുന്ന ചോദ്യവുമായി വർഗീസ് രംഗത്തെത്തിയിരിക്കുകയാണ്. അജുവിന്റെ മെസേജ് കണ്ട് ചിരിച്ച് ചിരിച്ച് കുഴഞ്ഞു പോയെന്നു ഷാൻ പറഞ്ഞു.

 ലോക പ്രശസ്തനാക്കുക

ലോക പ്രശസ്തനാക്കുക

പാട്ട് പ്രേക്ഷകർ ഹിറ്റാക്കിയതിനു ശേഷമാണ് അ‍ജുവിന്റെ സന്ദേശം ഷാന് ലഭിക്കുകന്നത്. പാട്ടിലൂടെ ആളുകളെ ഒറ്റ ദിവസംകൊണ്ട് ഹിറ്റാക്കുന്ന നിങ്ങൾ എന്നേയും കൂടി പ്രശസ്തനാക്കണമെന്നായിരുന്നു അജുവിന്റെ മെസേജ്. അജു മെസേജ് ഒരേ സമയം എന്നെ ചിരിപ്പിക്കുകയാണ് ഞെട്ടിപ്പിക്കുകയും ചെയ്തെന്നും ഷാൻ പറ‍ഞ്ഞു. അജുവിന്റെ ഹ്യൂമർ സെൻസ് അതുല്യമാണെന്നും ഷാൻ കൂട്ടിച്ചേർത്തു.

മെസേജ് ഇങ്ങനെ

മെസേജ് ഇങ്ങനെ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിങ്ങൾ അന്താരാഷ്ട്ര തലത്തിൽ സെലിബ്രിറ്റീസിനെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണല്ലോ; അളിയ ,നിന്റെ അടുത്ത ഹിറ്റിലെങ്കിലും അഭിനയിക്കാൻ ഒരു അവസരം തരണം, ഞാനും ലോക പ്രശസ്തനാകട്ടെ... ഇതായിരുന്നു അജു ഷാനിന് അയച്ച മെസേജ്.

ജിമിക്കി കമ്മൽ

ജിമിക്കി കമ്മൽ

മോഹൽ ലാൽ നായികനായെത്തിയ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ അന്തർദേശീയ തലത്തിൽ വരെ ഹിറ്റായ പാട്ടായിരുന്നു. ഇത് ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഒരുങ്ങിയതായിരുന്നു. ഈ പാട്ടിന്റെ അലയൊലികൾ അവസാനിക്കും മുൻപ് പുതിയ ഗാനവുമായി ഷാൻ രംഗത്തെത്തിയിരിക്കുകയാണ്. അതും ഇറങ്ങിയ ഒറ്റ ദിവസം കൊണ്ട് തന്നെ സൂപ്പർ ഹിറ്റാവുകയും ചെയ്തു.

ഷാൻ റഹ്മാൻ വിനീത് കൂട്ട്കെട്ട്

ഷാൻ റഹ്മാൻ വിനീത് കൂട്ട്കെട്ട്

ജിമിക്കി കമ്മലിനു ശേഷം ഷാൻ റഹ്മാൻ- വിനീത് കൂട്ട്കെട്ടിൽ പിറന്ന ഹിറ്റ് ഗാനമായിരുന്നു മാണിക്യ മലരായ പൂവേ. ഇവരുടെ കൂട്ട്കെട്ടിൽ പിറന്ന ഗാനങ്ങളെല്ലാം വൻ ഹിറ്റാണ്. ഇതിന്റെ കാരണം എന്താണെന്നാണ് എല്ലാവരും ആലോചിക്കുന്നത്. ഇതിനെ പറ്റി ഷാൻ റഹ്മാൻ തന്നെ വെളിപ്പെടുത്തുകയുണ്ടായി. ദ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. '' എല്ലാവരും ഇതേ ചോദ്യം എന്നോട് ചോദിക്കാറുണ്ട്. സത്യം എന്താണെന്നു ഇതുവരെ തനിയ്ക്ക് അറിയില്ല , പാട്ട് കംപോസ് ചെയ്യുന്ന സമയത്ത് ഇയാൾ പാടിയാൽ നന്നായിരിക്കുമെന്ന് തോന്നാറുണ്ട്. ജിമിക്കി കമ്മൽ ചെയ്തപ്പോൾ എനിയ്ക്ക് അങ്ങനെ തോന്നി, അതുപോലെ മണിക്യ മലരിനും അതു തന്നെയാണ് തോന്നിയത്. എന്നാൽ ഇത് താൻ സംവിധായകൻ ഒമർ ലുലുവിനോട് പറഞ്ഞില്ലായിരുന്നു. അദ്ദേഹം ഇങ്ങോട്ട് തന്നെ പറയുകയായിരുന്നു ഈ പാട്ട് വിനീത് പാടേണ്ടതെന്നു.

അധികം കേട്ടിട്ടില്ലാത്ത ശബ്ദം

അധികം കേട്ടിട്ടില്ലാത്ത ശബ്ദം

അധികം മാപ്പിളപ്പാട്ടുകൾ വിനീതിന്റെ ശബ്ദത്തിൽ വന്നിട്ടില്ല. അതുകൊണ്ടാണ് ഈ ഗാനം വിനീതിനെ കൊണ്ട് പാടിപ്പിച്ചത്. കിളിച്ചുണ്ടൻ മാമ്പഴത്തിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാനമായിരുന്നു വിനീതിന്റെ ആദ്യ പാട്ട്. പിന്നീട് ക്ലാസ്മേറ്റസിലെ എന്റെ ഖൽബിലെ ഇതു രണ്ടും വലിയ ഹിറ്റുകളുമായിരുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X