'സാജന്‍ ബേക്കറി' റിലീസ് തിയ്യേറ്ററുകളില്‍ തന്നെയെന്ന് അജു വര്‍ഗീസ്! നടന്‍ പറഞ്ഞത് കാണാം

By Midhun Raj

അജു വര്‍ഗീസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സാജന്‍ ബേക്കറി സിന്‍സ് 1962. കമല എന്ന ചിത്രത്തിന് ശേഷം അജു നായകവേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. അഭിനയത്തിനൊപ്പം അരുണ്‍ ചന്തുവുമായി ചേര്‍ന്ന് സിനിമയുടെ തിരക്കഥ എഴുതിതും അജുവാണ്. അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രധാനമായും റാന്നിയിലാണ് നടന്നത്. ഗ്രേസ് ആന്റണിയാണ് ചിത്രത്തില്‍ അജു വര്‍ഗീസിന്റെ നായികയായി എത്തുന്നത്.

Recommended Video

തിയറ്റർ തുറക്കാൻ കാത്ത് അജു | Filmibeat Malayalam

ajuvarghese

സാജന്‍ ബേക്കറി സിന്‍സ് 1962 തിയ്യേറ്ററുകളില്‍ തന്നെയായിരിക്കും ആദ്യം എത്തുകയെന്ന് അജു വര്‍ഗീസ് പറഞ്ഞു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. ലോക് ഡൗണ്‍ സമയത്ത് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നിരുന്നുവെന്നും അജു പറയുന്നു. ഇടയ്ക്കിടെ അവിടെ പോയിരുന്നുവെന്നും ലോക്ഡൗണില്‍ ആകെയുളള ആശ്വാസം അതായിരുന്നുവെന്നും നടന്‍ പറഞ്ഞു.

പോസ്റ്റ് പ്രൊഡക്ഷന്‍ ഭൂരിഭാഗവും പൂര്‍ത്തിയായെന്നും ഇനി വളരെ കുറച്ച് ജോലികള്‍ മാത്രമേയൂളളുവെന്നും അജു വര്‍ഗീസ് പറഞ്ഞു. ലോക് ഡൗണ്‍ സമയത്ത് കുടുംബത്തോടൊപ്പം ആയിരുന്നുവെന്നും അതായിരുന്നു ആകെയുളള പ്ലസ് എന്ന് പറയാനെന്നും അജു പറഞ്ഞു. അല്ലാതെ വലിയ പോസീറ്റിവ് സംഭവങ്ങളൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല.

നിലവില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സുനാമി എന്ന ചിത്രത്തിന്റെ സെറ്റിലാണ് അജുവുളളത്. ഏറെ നാളുകള്‍ക്ക് ശേഷം ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും നടന്‍ പങ്കുവെച്ചു. തിരിച്ച് ജോലിക്ക് കയറാന്‍ പറ്റുക എന്നത് സമാധാനമാണെന്നും ഈ സമയത്തെ എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് ഷൂട്ടിംഗ് നടക്കുന്നതെന്നും അജു പറഞ്ഞു. മുന്‍പ് 70-80% പൂര്‍ത്തിയായ സിനിമയായിരുന്നു സുനാമി

അത് മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ നമുക്കുണ്ടാവുന്ന ഒരു വിഷമവും, അതിന്റെ നിര്‍മ്മാതാവിന് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും അതെല്ലാം നോക്കിയാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. പിന്നെ വേറൊരു ബുദ്ധിമുട്ടുളളത്, ഒരു 120-130 പേര്‍ ഉണ്ടായിരുന്ന ക്രൂ ഇപ്പോള്‍ അമ്പതില്‍ താഴെയായി എന്നതാണ്. ഇപ്പോള്‍ ഒരു വ്യക്തിക്ക് ഇരട്ടി ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയാണ്. എന്തു ചെയ്യാന്‍, മുന്നോട്ട് പോവുക ജീവിതമാണ്. ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് അജു വര്‍ഗീസ് അഭിമുഖത്തില്‍ പറഞ്ഞു.

വീഡിയോ

More from Filmibeat

Read more about: aju varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X