ഫഹദിന്റെ ആ വാക്ക് കേട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു; ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ സ്റ്റീവ് ലോപ്പസിന്റെ അപ്പനായിട്ടാണ് അലന്‍സിയര്‍ ലെ ലോപ്പസിനെ മലയാളി പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. എന്നാല്‍ തന്റെ 20ാം മത്തെ വയസ്സുമുതല്‍ അഭിനയിച്ചു തുടങ്ങിയ അലന്‍സിയറിനെ പ്രശംസകള്‍ കൊണ്ട് മൂടുന്നത് ഇപ്പോള്‍ മഹേഷിന്റെ പ്രതികാരം റിലീസായതിന് ശേഷമാണ്. ചിത്രത്തില്‍ ബേബിച്ചന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തിലും ഇപ്പോള്‍ മഹേഷിന്റെ പ്രതികാരത്തിലും തനിക്ക് അവസരം ലഭിച്ചത് ഫഹദ് ഫാസില്‍ വഴിയാണെന്ന് അലന്‍സിയര്‍ പറയുന്നു. മണ്‍സൂണ്‍ മാംഗോസിന്റെ സെറ്റില്‍ വച്ച് ഫഹദ് ഫാസിലിനൊപ്പം ഉണ്ടായ കണ്ണു നിറയിപ്പിച്ച അനുഭവത്തെ കുറിച്ച് അലന്‍സിയര്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.

'ഫഹദിന്റെ ആ വാക്ക് കേട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു; ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം
മണ്‍സൂണ്‍ മാംഗോസിന്റെ ഷൂട്ടിങ് അമേരിക്കയില്‍ വച്ച് നടക്കുമ്പോഴാണ് ഫഹദ് ഫാസില്‍ ചിത്രത്തെ കുറിച്ച് എന്നോട് പറയുന്നത്. ആഷിഖ് അബുവിന്റെ അസോസിയേറ്റായിരുന്ന ദിലീഷ് പോത്തന്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. അതില്‍ ചേട്ടന് പറ്റിയ ഒരു വേഷമുണ്ട്. ചേട്ടന്റെ നമ്പര്‍ ഞാന്‍ ദിലീഷിന് കൊടുത്തിട്ടുണ്ട്, വിളിക്കുമെന്ന് ഫഹദ് ഫറഞ്ഞു.

'ഫഹദിന്റെ ആ വാക്ക് കേട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു; ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം
ദിലീഷ് പോത്തന്‍ വിളിച്ചു, കഥ പറഞ്ഞു തന്നു. കഥാപാത്രത്തെ ഇനിക്കിഷ്ടമായി. പക്ഷെ അത്തരമൊരു വേഷം ചെയ്യാന്‍ കഴിയുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ ദിലീഷ് പോത്തന്റെ വ്യത്യസ്തമായ സംവിധാന രീതിയാണ് അതിന് സഹായിച്ചത്. അഭിനേതാക്കളോട് അഭിനയിക്കാനല്ല, മറിച്ച് പെരുമാറാനാണ് അദ്ദേഹം പറയുന്നത്. ബേബിച്ചായനെ പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രഡിറ്റും ദിലീഷ് പോത്തനാണ്.

'ഫഹദിന്റെ ആ വാക്ക് കേട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു; ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം
അന്നയും റസൂലും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ഫഹദ് ഫാസിലിനെ ആദ്യമായി കാണുന്നത്. എന്നാല്‍ ആദ്യമായി കാണുന്ന ഒരു സഹനടനോട് എന്ന പോലെയല്ല അദ്ദേഹം എന്നോട് പെരുമാറിയത്. ഷോട്ടിന് മുമ്പ് പേര് വിളിച്ച് അടുത്തു വന്ന് സംസാരിച്ചു. അതോടെ എന്റെ ടെന്‍ഷനൊക്കെ പോയി. കംഫര്‍ട്ടബിളായി അഭിനയിക്കാന്‍ കഴിഞ്ഞു.

'ഫഹദിന്റെ ആ വാക്ക് കേട്ടപ്പോള്‍ എന്റെ കണ്ണ്'ഫഹദിന്റെ ആ വാക്ക് കേട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു; ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം
മണ്‍സൂണ്‍ മാംഗോസില്‍ എനിക്ക് റോള്‍ ലഭിക്കാന്‍ കാരണവും ഫഹദ് ഫാസില്‍ തന്നെയാണ്. ഒരു ദിവസം എന്നെ ഫോണില്‍ വിളിച്ചിട്ട് പാസ്‌പോര്‍ട്ട് ഉണ്ടോ, അമേരിക്കയില്‍ വരെ ഒന്ന് പോയാലോ എന്ന് ചോദിച്ചു. ആരോ കളിപ്പിക്കുകയാണെന്നാണ് ആദ്യം കരുതിയത്. തിരിച്ച് വിളിച്ച് ചൂടായി. അപ്പോഴാണ് ഫഹദ് മണ്‍സൂണ്‍ മാംഗോസിന്റെ കാര്യം പറഞ്ഞത്.

'ഫഹദിന്റെ ആ വാക്ക് കേട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു; ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം
സിനിമയ്ക്കപ്പുറത്തെ ഫഹദിനെ മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചത് മണ്‍സൂണ്‍ മാംഗോസിന്റെ ഷൂട്ട് കഴിഞ്ഞ് മടങ്ങുന്ന സമയത്താണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ എനിക്കല്‍പം ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു. ആ സമയത്ത് ഫഹദ് അടുത്ത് വന്ന് 'ഒന്നും കാര്യമാക്കേണ്ട ചേട്ടാ, ഇത് നല്ല അവസരങ്ങള്‍ ലഭിയ്ക്കുന്നതിന്റെ തുടക്കമായി കണ്ടാല്‍ മതി' എന്ന് പറഞ്ഞ് കുറച്ച് ഡോളര്‍ കൈയ്യില്‍ വച്ചു തന്നു. എന്നിട്ട്, 'മക്കള്‍ക്ക് മിഠായി വാങ്ങി കൊടുക്കണം. ഞാന്‍ വാങ്ങിത്തരേണ്ടതാണ്. പക്ഷെ ഷൂട്ടിങ് തിരക്കായി പോയി. എനിക്ക് വേണ്ടി ചേട്ടന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വാങ്ങണം' എന്ന് പറഞ്ഞു. സത്യം പറഞ്ഞാല്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു.

'ഫഹദിന്റെ ആ വാക്ക് കേട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു; ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം
എന്നെ എന്തിനാണ് ഇങ്ങനെ സ്‌നേഹിയ്ക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ എന്റെ കണ്ണില്‍ നോക്കി ഫഹദ് പഞ്ഞു, 'എനിക്ക് നല്ല നടന്മാരെ വലിയ ഇഷ്ടമാണ്' എന്ന്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണത്

'ഫഹദിന്റെ ആ വാക്ക് കേട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു; ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം
തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്തിന് അടുത്തായി പുത്തന്‍തോപ്പ് എന്ന സ്ഥലത്താണ് എന്റെ വീട്. പണ്ട് ഗോവ പോലെ തന്നെ പോര്‍ച്ചുഗീസ് അധിനിവേശമുള്ള സ്ഥലമായിരുന്നു. എന്റെയൊക്കെ ചെറുപ്പകാലത്ത് പുത്തന്‍ തോപ്പിലെ താത്പര്യമുള്ള ജനങ്ങളെ പോര്‍ച്ചുഗീസ് മിഷനറിമാര്‍ അവരുടെ മതത്തിലേക്ക് മാറ്റുമായിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ പോര്‍ച്ചുഗീസ് രീതിയിലുള്ള പേരും വീട്ടുപേരും കിട്ടും. അങ്ങനെയാണ് ഞാന്‍ അലന്‍സിയര്‍ ലെ ലോപ്പസ് ആയത്. എന്റെ മകന്‍ അലന്‍സിയര്‍ സ്റ്റീവ് ലോപ്പസ്. ആ പേര് കേട്ടാണ് രാജീവ് രവി പടത്തിന് പേരിട്ടത്.


Click it and Unblock the Notifications











