twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓരോ സിനിമയുടെ വിജയവും എനിക്ക് സൈക്കോളജിക്കല്‍ കിക്ക് നല്‍കുന്നു; പാര്‍വ്വതി

    By Aswini
    |

    ചെയ്യുന്ന ചിത്രങ്ങളെല്ലാം വിജയമാക്കുകയാണ് ഇപ്പോള്‍ പാര്‍വ്വതി. ഒന്നിനെ പിറകെ ഒന്നായി വിജയങ്ങള്‍ മാത്രം. മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ഇറങ്ങിയ എന്ന് നിന്റെ മൊയ്തീനും ചാര്‍ലിയും മികച്ച വിജയം

    ഓരോ സിനിമയുടെ വിജയവും തനിക്ക് സൈക്കോളജിക്കലായ കിക്ക് നല്‍കുന്നു എന്നാണ് പാര്‍വ്വതി പറയുന്നത്. ഏഷ്യനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ ചാര്‍ലിയിലെ കഥാപാത്രത്തെ കുറിച്ചും ഭാവിയില്‍ സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ചും പാര്‍വ്വതി സംസാരിക്കുന്നു...

     കോടികള്‍ ബോക്‌സോഫീസില്‍

    ഓരോ സിനിമയുടെ വിജയവും എനിക്ക് സൈക്കോളജിക്കല്‍ കിക്ക് നല്‍കുന്നു; പാര്‍വ്വതി

    ഒരു നടിയെന്ന നിലയില്‍ അതേ കുറിച്ച് എനിക്ക് ചിന്തിക്കേണ്ടതില്ല. ഒരു സിനിമ നല്ലോണം പോയിട്ടുണ്ടെങ്കിലും പോയിട്ടില്ലെങ്കിലും ആ സിനിമയ്‌ക്കൊപ്പം നില്‍ക്കുന്ന ആളാണ് ഞാന്‍. പത്ത് വര്‍ഷമായിട്ട് അങ്ങനയേ ഉണ്ടായിട്ടുള്ളൂ. ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ചിലത് ശരാശരി എന്ന രീതിയില്‍ പോയിട്ടുണ്ട്. ചിലത് പോയിട്ടില്ല. അപ്പോള്‍ വിഷമം തോന്നുന്നത് നിര്‍മ്മാതാക്കളെ ആലോചിയ്ക്കുമ്പോഴാണ്. ഇപ്പോള്‍ ഫൈന്റിങ് സിനിമയുടെ കാര്യം ആലോചിക്കുമ്പോള്‍ ഞാന്‍ വളരെ സന്തോഷവതിയാണ്.

    തുടര്‍ച്ചയായ വിജയം

    ഓരോ സിനിമയുടെ വിജയവും എനിക്ക് സൈക്കോളജിക്കല്‍ കിക്ക് നല്‍കുന്നു; പാര്‍വ്വതി

    ഇപ്പോള്‍ കുറച്ചായി ഞാന്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നതെല്ലാം വ്യത്യസ്തമായ വേഷങ്ങളാണ്. കാഞ്ചനയില്‍ നിന്ന് ടെസ്സയിലെത്തിയതുപോലെ. അങ്ങനെയുള്ള ഓരോ ചിത്രത്തിന്റെയും വിജയം എനിയ്ക്ക് സൈക്കോളജിക്കലായ ഒരു കിക്ക് നല്‍കുന്നു. പ്രേക്ഷകര്‍ക്ക് എന്നെ വെവ്വേറെ കഥാപാത്രങ്ങളായി കാണാന്‍ കഴിയുന്നുണ്ട് എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം

    ടെസ്സ എന്ന കഥാപാത്രത്തിലേക്ക്

    ഓരോ സിനിമയുടെ വിജയവും എനിക്ക് സൈക്കോളജിക്കല്‍ കിക്ക് നല്‍കുന്നു; പാര്‍വ്വതി

    എന്ന് നിന്റെ മൊയ്തീന്‍ കഴിഞ്ഞ് ഇടയില്‍ ഒരു തമിഴ് ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തിരുന്നു. അതൊക്കെ കഴിഞ്ഞ് ഏകദേശം അഞ്ചാറ് മാസത്തെ ഗ്യാപ്പിന് ശേഷമാണ് ചാര്‍ലിയില്‍ എത്തുന്നത്. ടെസ്സ എന്ന കഥാപാത്രത്തിലേക്ക് എനിക്ക് കയറാന്‍ കുറച്ച് സ്റ്റാര്‍ട്ടിങ് ട്രബിള്‍ ഉണ്ടായിരുന്നു. ടെസ്സ എന്നെ പോലയേ അല്ല. കാണുന്നവര്‍ക്ക് വളരെ എളുപ്പമായി തോന്നാം. ടെസ ഒഴുകി നടക്കുന്ന പെണ്‍കുട്ടിയാണ്. അതും ഞാന്‍ ചെയ്ത കഴിഞ്ഞ രണ്ട് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായതുകൊണ്ട് തുടക്കത്തില്‍ എനിക്ക് പ്രയാസങ്ങളുണ്ടായിരുന്നു. എന്നാല്‍ ടീം അംഗങ്ങള്‍ എന്നെ വളരെ അധികം സഹായിച്ചു.

    സ്ത്രീകള്‍ പ്രണയിനികള്‍ മാത്രമാകുമ്പോള്‍

    ഓരോ സിനിമയുടെ വിജയവും എനിക്ക് സൈക്കോളജിക്കല്‍ കിക്ക് നല്‍കുന്നു; പാര്‍വ്വതി

    ഇത് ചാര്‍ലിയുടെ കഥയാണ്. അപ്പോള്‍ തീര്‍ച്ചയായും ആരാണ് ടെസ എന്നതില്‍ ഒരു നിഗൂഢതയുണ്ട്. സത്യം പറഞ്ഞാല്‍ ഇവിടെ സ്ത്രീകള്‍ക്ക് പ്രണയകഥകളാണ് കിട്ടാറുള്ളത്. പക്ഷെ അതില്‍ തന്നെ ഇത്രയും വ്യത്യസ്തമായ രീതിയില്‍ കിട്ടുക എന്നത് വലിയ കാര്യമാണ്. ആ സ്‌പെയ്‌സില്‍ ഒരു നടിയും നടനും തമ്മിലിള്ള ഡയനാമിക്‌സ് വളരെ പുതുമയോടെയാണ് ചിത്രത്തില്‍ കാണിച്ചിരിയ്ക്കുന്നത്

    ജോമോന്‍ വേറെ ലെവലാണ്

    ഓരോ സിനിമയുടെ വിജയവും എനിക്ക് സൈക്കോളജിക്കല്‍ കിക്ക് നല്‍കുന്നു; പാര്‍വ്വതി

    രണ്ട് സിനിമകളില്‍ എനിക്ക് ജോമോന്റെ ക്യാമറ വര്‍ക്കില്‍ ജോലി ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. അവിടെ രണ്ടിടത്തും നല്ല എഫിഷ്യന്റായ ഒരു ടമീനെ നയിക്കുന്ന ജോമോനെയാണ് കണ്ടത്

    ഒപ്പം ജോലി ചെയ്തവര്‍ എനിക്ക് തന്നത്

    ഓരോ സിനിമയുടെ വിജയവും എനിക്ക് സൈക്കോളജിക്കല്‍ കിക്ക് നല്‍കുന്നു; പാര്‍വ്വതി

    ലളിത ചേച്ചിയുടെയും (കെപിഎസി ലളിത) വേണു ചേട്ടന്റെയും (നെടുമുടി വേണു) ഒപ്പമൊക്കെ അഭിനയിക്കുക എന്നത് എന്റെ ആഗ്രഹമായിരുന്നു. നേരിട്ട് അവരുടെയൊക്കെ അഭിനയം കാണണം എന്ന ആഗ്രഹവുമുണ്ടായിരുന്നു. അവരുടെയൊന്നും അഭിനയത്തെ കുറിച്ച് പറയാന്‍ ഞാനാളല്ല. പലതും അവരില്‍ നിന്ന് കണ്ടു പഠിക്കാനുണ്ട്. അതുപോലെ പുതു തലമുറയിലെ നീരജ് മാധവ്, സൗഭിന്‍ തുടങ്ങിയവരൊക്കെ ശരിക്കും അത്ഭുതപ്പെടുത്തി. അവരൊക്കെ എനിക്ക് എന്തൊക്കെയോ തരുന്നുണ്ടായിരുന്നു

    മികച്ച കഥാപാത്രങ്ങള്‍ കിട്ടാന്‍ വൈകിപ്പോയോ?

    ഓരോ സിനിമയുടെ വിജയവും എനിക്ക് സൈക്കോളജിക്കല്‍ കിക്ക് നല്‍കുന്നു; പാര്‍വ്വതി

    ഒരിക്കലുമില്ല. പലരും പറയുന്നുണ്ട്, പാര്‍വ്വതിയ്ക്ക് ഇപ്പോഴല്ലേ, വിജയം അനുഭവിയ്ക്കാന്‍ കഴിഞ്ഞതെന്ന്. പക്ഷെ എന്നെ വിശ്വസിക്കൂ, എന്റെ വിജയത്തിന്റെ നിര്‍വചനം ബോക്‌സോഫീസ് കളക്ഷനല്ല. ഒരു സിനിമ സമൂഹത്തില്‍ എന്ത് മാറ്റം വരുത്തിയിട്ടുണ്ട്, അല്ലെങ്കില്‍ ആള്‍ക്കാരെ എന്ത് രീതിയില്‍ ചിന്തിപ്പിച്ചിട്ടുണ്ട് എന്നതിലാണ് ഒരു സിനിമയുടെ വിജയം എന്ന് എനിക്കറിയാം. തീര്‍ച്ചയായും, നിര്‍മ്മാതാക്കള്‍ക്ക് കാശ് തിരിച്ചു കിട്ടുന്നതില്‍ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ച് ഞാന്‍ ചെയ്ത ചിത്രങ്ങളെല്ലാം, അത് ഹിറ്റാണെങ്കിലും ഫ്‌ളോപ്പാണെങ്കിലും ആ അനുഭവത്തിലൂടെയാണ് കടന്ന് വന്നത്. അതുകൊണ്ട് തന്നെ പത്ത് വര്‍ഷത്തെ കരിയറില്‍ ഞാന്‍ സന്തോഷവതിയാണ്. ഓരോ ചിത്രത്തില്‍ നിന്ന് കിട്ടിയ അനുഭവവും സന്തോഷം തന്നെയാണ്

    സംവിധായികയാകുമോ

    ഓരോ സിനിമയുടെ വിജയവും എനിക്ക് സൈക്കോളജിക്കല്‍ കിക്ക് നല്‍കുന്നു; പാര്‍വ്വതി

    ഒരുപാട് നാളായി ഞാന്‍ പറഞ്ഞുകൊണ്ടിരിയ്ക്കുന്ന ആഗ്രഹമാണത്. ഒന്നും തെളിയിക്കാനല്ല. പക്ഷെ കഥ പറയുക എന്നതിന് വേണ്ടി മാത്രം ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹമുണ്ട്. തീര്‍ച്ചയായും അതേ കുറിച്ച് പഠിച്ച ശേഷം ഭാവിയില്‍ ഒരു സിനിമ സംവിധാനം ചെയ്യും. ഇപ്പോള്‍ ശ്രദ്ധ അഭിനയത്തിലാണ്

    English summary
    All success giving me a psychological kick says Parvathy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X