സായി പല്ലവിക്ക് മുഖക്കുരുവുള്ള ആള്‍ക്കാരോട് പറയാനുള്ളത്?
മലരിന്റെ മുഖക്കുരുവിനെ പോലും മലയാളി പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു എന്നാണ് പ്രേമത്തിന്റെ വമ്പന്‍ വിജയം നല്‍കുന്ന സൂചന. ജോര്‍ജ്ജിനെന്നപോലെ ആര്‍ക്കും മലരിന്റെ മുഖക്കുരു ഒരു പ്രശ്‌നമായി തോന്നിയതേയില്ല.
എന്നാല്‍ ഈ മുഖക്കുരു മാറ്റാന്‍ താന്‍ പലവഴികളും നോക്കിയിട്ടുണ്ടെന്ന് മലരായി എത്തിയ സായി പല്ലവി അടുത്തിടെ നല്‍കി അഭിമുഖത്തില്‍ പറഞ്ഞു. ക്രീമുകളും മരുന്നുകളും ഒക്കെ പുരട്ടി നോക്കിയിട്ടുണ്ടത്രെ. എന്നിട്ടൊന്നും ഫലം കണ്ടില്ല.

ഇപ്പോള്‍ ജോര്‍ജ്ജയില്‍ മെഡിസിന് പഠിച്ചുകൊണ്ടിരിക്കുകയാണ് സായി. ജോര്‍ജ്ജയിലെ ഇത്ര നല്ല കാലാവസ്ഥയിലും മുഖക്കുരു മാറാത്തതെന്താണെന്ന് ചിന്തിക്കാറുണ്ടത്ര. മുഖക്കുരുവിനെ പേടിച്ച് പൊതുവെ താന്‍ സ്‌പൈസിയായ ഭക്ഷണങ്ങളൊന്നും കഴിക്കാറില്ലെന്നും സായി പല്ലവി പറഞ്ഞു.
പ്രേമത്തിന്റെ കഥ പറഞ്ഞപ്പോള്‍, മുഖക്കുരുവുള്ള നായികയെ ആര്‍ക്കെങ്കിലും ഇഷ്ടമാകുമോ എന്ന് അല്‍ഫോണ്‍സ് പുത്രനോട് ചോദിച്ചിരുന്നു. സിനിമ പുറത്തിറങ്ങുമ്പോള്‍ ഈ പരാതി മാറുമെന്നായിരുന്നു പോലും ്അന്ന് അല്‍ഫോണ്‍സ് നല്‍കിയ മറുപടി. അതു തന്നെ സംഭവിച്ചു എന്ന് സായി പറയുന്നു. അതുകൊണ്ട് മുഖക്കുരുവിനെ ഓര്‍ത്ത് ആര്‍ക്കും ഒരു അപകര്‍ഷതാ ബോധം വേണ്ടെന്നാണ് സായി പല്ലവിക്ക് പറയാനുള്ളത്.


Click it and Unblock the Notifications