എല്ലാം മതിയാക്കി ബോംബെയിലേക്ക് തിരിച്ച് പോകാനിരുന്ന ആളാണ് ഞാന്‍; അമല്‍ നീരദ്
വേറിട്ട അവതരണ ശൈലിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് അമല്‍ നീരദ്. ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍, ബാച്ച്‌ലര്‍ പാര്‍ട്ടി, അഞ്ചു സുന്ദരികള്‍, ഈയോബിന്റെ പുസ്തകം എന്നിങ്ങനെ അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്കെല്ലാം ഒരു സ്റ്റൈലിഷ് സ്വഭാവമുണ്ടായിരുന്നു. അതില്‍ അഞ്ചു സുന്ദരികള്‍ എന്ന ചിത്രമാണ് ഒരു സാധരണ ചിത്രത്തിന്റെ സ്വഭാവത്തില്‍ പിറന്നത്.
രോഹിത് ജൂഗ് രാജ് സംവിധാനം ചെയ്ത ജെയിംസ് എന്ന ബോളിവുഡ് സിനിമയിലൂടെയാണ് അമല്‍ നീരദ് ഛായാഗ്രാഹകാനയി അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ചിത്രം കാര്യമായി വിജയിച്ചില്ലെങ്കിലും ഛായഗ്രാഹകന്‍ എന്ന നിലയില്‍ അമല്‍ നീരദ് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ബിഗ് ബി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും, ആ ചിത്രത്തിന് മമ്മൂട്ടിയുടെ പൂര്‍ണ പിന്തുണയും നീരദിന് ഉണ്ടായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി ചെയ്ത ബിഗ് ബി സാങ്കേതിക മികവുക്കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍ എന്നീ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും അതിലൊന്നും അമല്‍ തൃപ്തനായിരുന്നില്ല. പലപ്പോഴും നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള ഒരു വലിയ ചേര്‍ച്ച കുറവായിരുന്നു അതിന് പിന്നിലെന്ന് പറയുന്നു. പിന്നീട് ഈ മൂന്ന് ചിത്രങ്ങള്‍ക്ക് ശേഷം എല്ലാം ഉപേക്ഷിച്ച് ബോംബെയ്ക്ക് തിരിച്ച് പോകാനിരുന്ന തന്നെ പിടിച്ച് നിര്‍ത്തിയത് ബാച്ചിലര്‍ പാര്‍ട്ടിയാണെന്ന് അമല്‍ നീരദ് പറയുന്നു.

എല്ലാം മതിയാക്കി ബോംബെയിലേക്ക് തിരിച്ച് പോകാനിരുന്ന ആളാണ് ഞാന്‍; അമല്‍ നീരദ്
സംവിധാനരംഗത്തേക്ക് കടന്ന് വന്നതോട് കൂടി ചില പ്രശ്‌നങ്ങള്‍ തന്നെ വല്ലാതെ തളര്‍ത്തിയിട്ടുണ്ടെന്ന് അമല്‍ നീരദ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല്‍ നീരദ് ഇക്കാര്യം പറയുന്നത്.

എല്ലാം മതിയാക്കി ബോംബെയിലേക്ക് തിരിച്ച് പോകാനിരുന്ന ആളാണ് ഞാന്‍; അമല്‍ നീരദ്
പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ എല്ലാം ഇട്ടെറിഞ്ഞ് ബോംബയിലേക്ക് തന്നെ തിരിച്ചു പോകാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ തന്റെ നിര്‍മ്മാണത്തില്‍ പിറന്ന ബാച്ച്‌ലര്‍ പാര്‍ട്ടിയാണ് തന്നെ രക്ഷിച്ചത്.

എല്ലാം മതിയാക്കി ബോംബെയിലേക്ക് തിരിച്ച് പോകാനിരുന്ന ആളാണ് ഞാന്‍; അമല്‍ നീരദ്
സിനിമ എന്ന് പറയുന്നത് ഒരു ടീം വര്‍ക്കാണ്. എന്നാല്‍ നിര്‍മ്മാതാവും സംവിധായകനും തമ്മിലോ സംവിധായനും സിനിമാട്ടോഗ്രാഫറും തമ്മിലോ ഒരു പൊരുത്തം വേണം. എന്നാല്‍ എനിയ്ക്കും എന്റെ സുഹൃത്തുക്കള്‍ക്കുമൊക്കെ മോശമായ അനുഭവമാണ് ഉണ്ടായതെന്ന് അമല്‍ നീരദ് പറയുന്നു.

എല്ലാം മതിയാക്കി ബോംബെയിലേക്ക് തിരിച്ച് പോകാനിരുന്ന ആളാണ് ഞാന്‍; അമല്‍ നീരദ്
ഇപ്പോള്‍ എല്ലാം ശരിയായി വരുന്നു. മറ്റൊരാളുടെ നിര്‍മ്മാണത്തില്‍ സിനിമ ചെയ്യുമ്പോള്‍ മനസ്സിന് ഒരു സമാധാനം ഉണ്ടാകില്ല. എന്നാല്‍ തന്റെ ആദ്യ പ്രൊഡക്ഷന്‍ ചിത്രമായ ബാച്ച്‌ലര്‍ പാര്‍ട്ടിയ്ക്ക് ശേഷം എനിക്ക് സന്തോഷം തോന്നി. ആ ചിത്രത്തില്‍ നിന്ന് കിട്ടിയ പണം കൊണ്ടാണ് താന്‍ അടുത്ത സിനിമകള്‍ ചെയ്തത്.. അമല്‍ നീരദ് പറയുന്നു.


Click it and Unblock the Notifications











