ഹോളിവുഡ് പടത്തില്‍ നിന്നും കോപ്പിയടിച്ച് വരത്തന്‍? ഫഹദിന്റെയും അമല്‍നീരദിന്റെയും മറുപടി ഇങ്ങനെ! കാണൂ

By Midhun Raj

ഫഹദ് ഫാസിലിന്റെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് വരത്തന്‍, ഫഹദിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായാണ് വരത്തന്‍ മുന്നേറികൊണ്ടിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം മികച്ചൊരു ത്രില്ലര്‍ സിനിമയാണ്. റിലീസ് ചെയ്ത ആദ്യദിനം മുതല്‍ മികച്ച സ്വീകാര്യത വരത്തന് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം അമല്‍നീരദും ഫഹദും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ് വരത്തന്‍.

പഴകി പറഞ്ഞ പ്രമേയമാണെങ്കിലും മേക്കിങ് കൊണ്ടും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സും കൊണ്ടുമായിരുന്നു വരത്തനെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തെ സംബന്ധിച്ച് ചില ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വരത്തന്‍ ഒരു ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടി ആണെന്നായിരുന്നു ആരോപണങ്ങള്‍ വന്നിരുന്നത്. അതേസമയം ആരോപണങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഫഹദും ചിത്രത്തിന്റെ സംവിധായകനും രംഗത്തെത്തിയിരുന്നു.

വരത്തന്‍ കോപ്പിയടി?

വരത്തന്‍ കോപ്പിയടി?

തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയായിരുന്നു വരത്തനെതിരെ സമൂഹ മാധ്യമങ്ങളില്‍ ആരോപണങ്ങള്‍ വന്നത്. ഫഹദിന്റെ അമല്‍നീരദ് ചിത്രത്തിന് ഒരു ഹോളിവുഡ് ചിത്രവുമായി സാമ്യമുണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വന്നത്. 20111ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം സ്‌ട്രോ ഡോഗ്‌സുമായി സാമ്യമുളള ചിത്രമാണ് വരത്തനെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ വന്നത്. റൊഡ് ലൂരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയമായി മാറിയ സിനിമയാണ്‌.

ഫഹദ് പറഞ്ഞത്

ഫഹദ് പറഞ്ഞത്

എന്നാല്‍ ഈ പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു ഫഹദും അമല്‍ നീരദും എത്തിയിരുന്നത്. സ്‌ട്രോ ഡോഗ്‌സ് കണ്ടവര്‍ക്ക് സത്യമറിയാമെന്ന് ഫഹദ് പറയുന്നു. സ്‌ട്രോ ഡോഗ്‌സിന്റെ ഇമോഷന് വരത്തന്റെ ഇമോഷനുമായി ഒരു ബന്ധവുമില്ല. രണ്ടും രണ്ടാണ്. ഒരു കഥ ആയിരം രീതിയില്‍ പറയാന്‍ സാധിക്കും. വരത്തന്‍ തന്നെ മൂന്ന് വര്‍ഷം കഴിഞ്ഞ് തരത്തില്‍ ചെയ്യാന്‍ കഴിയും. ഈയൊരു വിഷയത്തില്‍ ഇനി തര്‍ക്കിക്കാന്‍ താല്‍പര്യമില്ല,അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.

അമല്‍നീരദ് പറഞ്ഞത്

അമല്‍നീരദ് പറഞ്ഞത്

സ്‌ട്രോ ഡോഗ്‌സ് സ്വാധീനിച്ചിട്ടുണ്ടെന്നും പ്രചോദനം തന്നിട്ടുണ്ടെന്നും അമല്‍ നീരദ് പറയുന്നു. എന്നാല്‍ ആ സിനിമയാണോ ഈ സിനിമയെന്ന് ചോദിച്ചാല്‍ അല്ല. സാം പെക്കിന്‍ പായെന്ന സംവിധായകന്റെ വലിയ ആരാധകനാണ് ഞാന്‍. ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് ആട്ടുംതുപ്പും എറ്റുവാങ്ങിയാളാണ് സാം പെക്കിന്‍ പാ. എന്റെ സിനിമയുടെ പേരില്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കില്‍ അത് എനിക്ക് സന്തോഷമുളള കാര്യമാണ്, അമല്‍ നീരദ് പറഞ്ഞു. മനോരമയുമായുളള അഭിമുഖത്തിലായിരുന്നു ഇരുവരും ഇക്കാര്യം പറഞ്ഞിരുന്നത്.

വരത്തന്‍ മുന്നേറുന്നു

വരത്തന്‍ മുന്നേറുന്നു

കുടുംബ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രം എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയ ഒരു സിനിമയാണെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പക്വതയാര്‍ന്ന പ്രകടനം തന്നെയാണ് ചിത്രത്തില്‍ ഫഹദ് കാഴ്ചവെച്ചിരിക്കുന്നത്. എബിന്റെയും ഭാര്യ പ്രിയയുടെയും കഥയാണ് വരത്തനില്‍ സംവിധായകന്‍ പറയുന്നത്. എബിനായി ഫഹദും പ്രിയയായി ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ മികച്ചുനില്‍ക്കുന്നുണ്ട്. വരത്തന്റെ ക്ലൈമാക്സ് രംഗങ്ങളായിരുന്നു എല്ലാവരെയും ത്രില്ലടിപ്പിച്ചിരുന്നത്.പഴകിയ പ്രമേയമാണെങ്കിലും മേക്കിങ്ങിലെ മികവ് കൊണ്ടാണ് വരത്തന്‍ പ്രേക്ഷകര്ക്ക് ആസ്വാദ്യകരമായിരിക്കുന്നത്.

മികച്ച കളക്ഷന്‍

മികച്ച കളക്ഷന്‍

ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം വലിയ നേട്ടമായിരുന്നു ഉണ്ടാക്കിയിരുന്നത്. റിലീസ് ചെയ്ത് നാലു ദിവസങ്ങള്‍ക്കുളളില്‍ പത്ത് കോടിക്കു മുകളില്‍ ചിത്രം കളക്ഷന്‍ നേടിയിരുന്നു.ഹൗസ്ഫുള്‍ ഷോകളുമായാണ് ചിത്രം തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. അമല്‍നീരദിന്റെ മേക്കിങ്ങിനൊപ്പം ലിറ്റില്‍ സ്വയമ്പിന്റെ ചായാഗ്രഹണവും സുശിന്‍ ശ്യാമിന്റെ സംഗീതവും ഏറെ മികച്ചുനില്‍ക്കുന്നവയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X