twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതീക്ഷ തെറ്റിക്കുന്ന മമ്മൂട്ടി, കൂടുതല്‍ ചെയ്യുന്ന ദുല്‍ഖര്‍, ഇവരെ ഉപയോഗിച്ച സംവിധായകന്‍ പറയുന്നു

    മെഗാ സ്റ്റാറിനെയും മകനെയും ഉപയോഗിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം സംവിധായകരിലൊരാളാണ് അമല്‍ നീരദ്.

    By Nihara
    |

    മമ്മൂട്ടി നായകനായ ബിഗ്ബി സിനിമ ആരും മറന്നു കാണില്ല. അതു വരെയുണ്ടായിരുന്ന നായക സങ്കല്‍പ്പങ്ങളെയെല്ലാം മാറ്റി മറിച്ച ചിത്രമായിരുന്നു ബിഗ്ബി. നഫീസാ അലിയെയും പിള്ളേരെയും ചിത്രം കണ്ട ആരും മറന്നു കാണാനിടയില്ല. ബീലാണ്‍ ജോണ്‍ കുരിശിങ്കലെന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച ബിഗ്ബിയിലൂടെയാണ് അമല്‍ നീരദ് സിനിമയിലേക്ക് കടന്നുവന്നത്.

    ആദ്യ സംവിധാന സംരംഭത്തില്‍ നായകനായി വേഷമിട്ടത് മെഗാസ്റ്റാര്‍ മമ്മൂട്ടി. പിന്നീട് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം ഇപ്പോഴിതാ യുവതലമുറയുടെ ഹരമായി മാറിയ ഡിക്യുവിനൊപ്പം. പറഞ്ഞു വരുന്നത് ആരെക്കുറിച്ചാണെന്ന് മനസ്സിലായില്ലേ..സംവിധായകന്‍ അമല്‍ നീരദിനെക്കുറിച്ച്. മെഗാ സ്റ്റാറിനെയും മകനെയും ഉപയോഗിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം സംവിധായകരിലൊരാളാണ് അമല്‍ നീരദ്. ഇരുവരെയും ഡയറക്ട് ചെയ്തപ്പോഴുള്ള അനുഭവത്തെക്കുറിച്ച് അമല്‍ പറയുന്നത് അറിയാന്‍ കൂടുതല്‍ വായിക്കൂ..

    മമ്മൂക്കയ്ക്ക് ഞങ്ങളിലുണ്ടായ വിശ്വാസം

    മമ്മൂട്ടി കാണിച്ച തന്റേടം

    ആദ്യ ചിത്രമായ ബിഗ്ബി സംഭവിക്കാന്‍ കാരണം മമ്മൂട്ടിയാണ്. ഞങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച അദ്ദേഹത്തിന് മികച്ചത് നല്‍കാന്‍ ഞങ്ങളും ശ്രമിച്ചു. മെഗാസ്റ്റാര്‍ നല്‍കിയ ധൈര്യവും പിന്ദുണയുമാണ് പ്രേക്ഷകര്‍ക്ക് ബിലാലിനെ സമ്മാനിച്ചത്. കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ പഴയ ബിലാലാണെന്ന ഡയലോഗ് പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.

    സിനിമാ താരമായിരുന്നില്ല അന്ന് ദുല്‍ഖര്‍

    ആദ്യമായി ബിഗ്ബി കണ്ടത് ദുല്‍ഖര്‍

    ചിത്രവുമായി ബന്ധപ്പെട്ടവരല്ലാതെ പ്രിവ്യു ഷോ കണ്ട ഒരേ ഒരാള്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു. അന്നു ദുല്‍ഖര്‍ സിനിമാ താരമായിരുന്നുമില്ല. ഡിക്യുവിന് ചിത്രം ഇഷ്ടപ്പെട്ടുവെന്ന മറുപടിയാണ് അന്നു നല്‍കിയത്.

    സീനിയര്‍ താരത്തിന്റെ ജാഡയില്ല

    സംവിധായകന്റെ പ്രതീക്ഷയ്ക്ക് അപ്പുറത്ത് സഞ്ചരിക്കുന്ന മമ്മൂക്ക

    മലയാളത്തിലെ മുതിര്‍ന്ന താരങ്ങളിലൊരാളായ മമ്മൂട്ടിയ്ക്ക് സീനിയര്‍ താരത്തിന്റേതായ ജാഡയോ തലക്കനമോ ഇല്ല. സംവിധായകന്റെ പ്രതീക്ഷകള്‍ക്കും എത്രയോ അപ്പുറത്തു സഞ്ചരിക്കുന്ന നടനാണ് മമ്മൂട്ടി. വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള താരത്തിന്റെ കൈയ്യില്‍ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു കൊടുത്താല്‍ മതി ബാക്കിയുള്ളതൊക്കെ തന്നെ വന്നോളും.

    സ്വയം ഇംപ്രൂവ് ചെയ്യുന്നു

    കൂടുതല്‍ ചെയ്യാന്‍ ശ്രമിക്കുന്ന ദുല്‍ഖര്‍

    സംവിധായകന്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ നല്‍കാന്‍ ശ്രമിക്കുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യ ചിത്രമായ കുള്ളന്റെ ഭാര്യയുടെ ഷൂട്ട് മൂന്നു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

    English summary
    Director Amal Neerad who made his directorial debut with the Mammootty movie 'Big B', is now all excited to have directed Dulquer Salmaan in the upcoming movie Comrade in America (CIA). Talking about his first experience with Mammootty, the director says that Big B happened only because of Mammukka's belief in the team. He says that the first person outside the crew to watch the film was Dulquer, for whom a special screening was arranged in Chennai. Dulquer who was not an actor back then at 2007, liked the movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X