For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ''നീ അങ്ങനെ സുഖിക്കേണ്ടടി'' ഇപ്പോഴും പലരുടേയും കാഴ്ചപ്പാട് ഇതാണ്!! വെളിപ്പെടുത്തലുമായി അമൃത

  |

  ഏഷ്യനെറ്റ് അവതരിപ്പിച്ച സംഗീത റിയാലിറ്റി ഷോയായ ഐഡിയസ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയ പെൺകുട്ടിയാണ് അമൃത സുരേഷ്. തന്റേതായ അലാപന ശൈലിയിലൂടെ പ്രേക്ഷകരേയും വിധി കർത്താക്കളേയും അന്നേ ഈ പെൺക്കുട്ടി കയ്യിൽ എടുത്തിരുന്നു. പിന്നീട് കരിയറിലും ജീവിതത്തിലും അത്ഭുതകരമായ മാറ്റങ്ങളായിരുന്നു. എന്നാൽ ഇത് അധികകാലം നീണ്ടു നിന്നിരുന്നില്ല.

  ബാഹുബലിയെ പിന്നിലാക്കി സായി പല്ലവി!! ഗാനത്തിലെ ഹൈലൈറ്റ് താരത്തിന്റെ ഈ കിടിലൻ ഡാൻസ്

  അമൃതയെ തേടി പല വിഷമങ്ങളും സങ്കടങ്ങളും എത്തിയിരുന്നു. കുറച്ചു കാലം സംഗീതം ലോകത്തിൽ നിന്ന് തന്നെ വിട്ടു നിൽക്കേണ്ടി വന്നു. അതുവരെ തിളങ്ങി നിന്ന അമൃത പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു. കുറച്ചു നാളുകൾക്ക് ശേഷം വീണ്ടു പ്രേക്ഷകർക്കു മുന്നിൽ എത്തിയത് മറ്റൊരു അമൃത ആയിരുന്നു. രൂപത്തിലും ഭാവത്തിലും ആകെ മാറ്റമായിരുന്നു. അമൃതയ്ക്ക് എവിടെയാണ് താളം പിഴച്ചതെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

  കീര്‍ത്തിയും ദുല്‍ഖറും ജീവിക്കുകയായിരുന്നു!! മഹാനടിയിലെ ഡിലീറ്റഡ് രംഗങ്ങൾ പുറത്ത്!! വീഡിയോ കാണാം

   പുതിയ പാഠം പഠിച്ചു

  പുതിയ പാഠം പഠിച്ചു

  ജീവിതത്തിലുണ്ടായ സംഭവങ്ങൾ തന്നെ പുതിയ പാഠങ്ങൾ പഠിപ്പിച്ചുവെന്ന് അമൃത പറഞ്ഞു. തന്റെ മ്യൂസിക്കൽ ബാൻഡാണ് അമൃതംഗമയെ കുറിച്ചു സംസാരിച്ചപ്പേഴാണ് തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും താരം തുറന്ന് പറഞ്ഞത്. സമൂഹ മാധ്യമങ്ങളിൽ നിന്ന് താൻ ഒരുപാട് വിമർശനങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നിരുന്നു. ചിലർക്കൊക്കെ നീ അങ്ങനെ സുഖിക്കേണ്ടെടി എന്ന മനോഭാവമാണുള്ളതെന്നും അമൃത പറഞ്ഞു.

  സംഗീതമാണ് എല്ലാം

  സംഗീതമാണ് എല്ലാം

  തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പരിഗണന കൊടുക്കുന്നത് പാട്ടിനാണ്. സംഗീതമാണ് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട മേഖലയും. കൂടാതെ അമൃതംഗമയ എന്ന പുതിയ സംരംഭം തുടങ്ങാനുള്ള കാരണം താരം വ്യക്തമാക്കിയിരുന്നു. കൂടാതെ ബാൻഡമായൊപ്പമുള്ള രാജ്യാന്തര യാത്രകളെ കുറിച്ചും അമൃത അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതു കൂടാതെ അമൃതയെ തേടി വലിയൊരു സൗഭാഗ്യം എത്തിയിരുന്നു. ഒരു ഹോളിവുഡ് സിനിമയിൽ അഭിനയിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ടെത്രേ.

  പേടിപ്പിച്ചിട്ട് കാര്യമില്ല

  പേടിപ്പിച്ചിട്ട് കാര്യമില്ല

  രണ്ടാം വരവിൽ പ്രേക്ഷകർ കണ്ടത് അമൃത സുരേഷിന്റെ മറ്റൊരു മുഖമായിരുന്നു. സ്വഭാവത്തിലും രൂപത്തിലും അത് മുഴച്ചു നിൽക്കുന്നുണ്ടായിരുന്നു. തന്റെ രണ്ടാം ജീവിതത്തിലുണ്ടായ മാറ്റങ്ങൾ അമൃത തന്നെ ആരാധകരമായി പങ്കുവെയ്ക്കുന്നുണ്ട്. ആരെങ്കിലും കണ്ണുരുട്ടിയാൽ പേടിക്കുന്ന ആളായിരുന്നു താൻ. പക്ഷെ ഇപ്പോൾ ആരെങ്കിലും കണ്ണുരുട്ടി പേടിപ്പിച്ചാൽ താൻ പ്രതികരിക്കും. ജീവിതത്തിൽ തരണം ചെയ്ത പ്രതിനന്ധികളാണ് തന്നെ ഈ പാഠ പഠിപ്പിച്ചതെന്ന് അമൃത വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലെ പല അഭിപ്രായങ്ങളും തന്നെ പണ്ട് വളരെയധികം വിഷമിച്ചിരുന്നു. എന്നാൽ പിന്നീട് അത് ശീലമാകുകയായിരുന്നു.

   അസൂയ തോന്നിയിരുന്നു

  അസൂയ തോന്നിയിരുന്നു

  സംഗീത ലോകത്തിൽ നിന്ന് മാറി നിന്ന സമയത്ത് തന്നെ വല്ലാതെ സങ്കടം അലട്ടിരുന്നു. കൂടെയുള്ളവർ മുന്നോട്ട് സഞ്ചരിച്ചപ്പോൾ തനിയ്ക്ക് അതു സാധിക്കാതെ വന്നതിൽ വളരെയധികം വിഷമം തോന്നിയിരുന്നു. അത് അസൂയ കൊണ്ടാണെന്ന് പറയാൻ സാധിക്കില്ല. പക്ഷെ എങ്കിലും ചെറിയ തരത്തിലുളള അസൂയ വരാതിരിക്കാനുളള വഴിയില്ലാതിരിക്കില്ലല്ലോയെന്നും അമൃത പറഞ്ഞു. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ എന്നും അമൃത പറഞ്ഞു.

  English summary
  amrutha suresh says about social media criticses
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X