മൂന്ന് വർഷത്തെ കാത്തിരിപ്പ്! ദുൽഖറുമായുള്ള ആ സുവർണ നിമിഷത്തെ കുറിച്ച് അനശ്വര
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയും മികച്ച കഥാപാത്രങ്ങളലൂടെ നോളിവുഡ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരാണ് അനശ്വര രാജൻ. ഉദാഹരണം സൂജാതയിൽ മഞ്ജുവിന്റെ മകളായി അരങ്ങേറ്റം കുറിച്ച അനശ്വര പിന്നീട് മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു. ഏറ്റവും ഒടുവിൽ പുറത്തു വന്ന തണ്ണീർമത്തൻ ദിനങ്ങളിൽ പ്രധാന കഥാപാത്രത്തിൽ എത്തുകയും മികച്ച പ്രേക്ഷക പ്രതികരണം നേടാനും താരത്തിന് കഴിഞ്ഞിരുന്നു. മോളിവുഡിൽ മാത്രമല്ല കോളിവുഡിലും ഇതിനോടകം തന്നെ അനശ്വര ചുവട് വെച്ചു കഴിഞ്ഞിട്ടുണ്ട്.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ
ഇപ്പോഴിത തന്റെ പ്രിയപ്പെട്ട താരത്തെ ആദ്യമായി കണ്ട അനുഭവം പങ്കുവെയ്ക്കുകയാണ് അനശ്വര. യുവതാരം ദുൽഖർ സൽമാന്റെ കടുത്ത ആരാധികയാണ്. ദുൽഖറിനെ ആദ്യമായി നേരിട്ട് കണ്ട് നിമിഷത്തെ കുറിച്ചാണ് അനശ്വര തുറന്ന് പറഞ്ഞത്. ഫിൽമീബീറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റെഡ് എഫ്എം മ്യൂസിക് അവാർഡ് വേദിയിൽ വെച്ചായിരുന്നു തന്റെ പ്രിയതാരത്തെ ആദ്യമായി നേരിൽ കണ്ടത്. തന്റെ മൂന്ന് വർഷത്തെ ആഗ്രഹമാണ് അന്ന് സഫലമായതെന്ന് അനശ്വര കൂട്ടിച്ചേർത്തു.
തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം അനശ്വര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാളം ചിത്രമാണ് ആദ്യരാത്രി. 'വെള്ളിമൂങ്ങ', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ മുതിർന്ന കഥപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











