»   » അങ്കമാലിയില്‍ നിന്നും ഷോര്‍ട്ട് ഫിലിമുകളിലൂടെ അങ്കമാലി ഡയറീസിലേക്ക്!!! ഇതാണ് ആന്റണി വര്‍ഗീസ്!!!

അങ്കമാലിയില്‍ നിന്നും ഷോര്‍ട്ട് ഫിലിമുകളിലൂടെ അങ്കമാലി ഡയറീസിലേക്ക്!!! ഇതാണ് ആന്റണി വര്‍ഗീസ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇപ്പോള്‍ മലയാള സിനിമ സംസാരിക്കുന്നത് അങ്കമാലി ഡയറീസിലെ പുതുമുഖ താരങ്ങളേക്കുറിച്ചാണ്. എണ്‍പത്തിയാറ് പുതുമുഖങ്ങളെയാണ് ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചരിക്കുന്നത്. എല്ലാവരും തങ്ങളുടെ അഭിനയ മികവുകൊണ്ട് ചിത്രത്തെ മനോഹരമാക്കി.

ചിത്രത്തിലെ അഭിനേതാക്കളെല്ലാവരും അങ്കമാലിക്കാര്‍ തന്നെയാണ്. നായകനായ പെപ്പെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആന്റണി വര്‍ഗീസ് മലയാള സിനിമയിലെ ഭാവി വാഗ്ദാനമാണ്. ആന്റണിയ്ക്ക് സിനിമയിലേക്കുള്ള വഴി തുറന്നത് ഷോര്‍ട്ട് ഫിലിമായിരുന്നു.

മഹാരാജാസിലെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിരുന്നു. അതിലെ ബലിയാട് എന്ന ഷോര്‍ട് ഫിലിമാണ് ആന്റണിയുടെ സിനിമാ പ്രവേശത്തിന് കാരണമായത്. ഓഡീഷനിലും പങ്കെടുത്താണ് അങ്കമാലി ഡയറീസിന്റെ ഭാഗമായതെന്ന് ആന്റണി പറഞ്ഞു.

ചിത്രത്തില്‍ പൂര്‍ണമായും പുതുമുഖങ്ങള്‍ ആയിരുന്നതുകൊണ്ട് മൂന്ന് ദിവസത്തെ ക്ലാസ് ഉണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നിലെ അഭിനയം പരിചയപ്പെടുത്തുന്നതിനായി മൂന്ന് ദിവസത്തെ വര്‍ക്ക്‌ഷോപ്പും നടത്തിയിരുന്നു.

സിനിമയിലെ എല്ലാവരും തന്നെ പുതുമുഖങ്ങളായിരുന്നു. എല്ലാവരുമായി നല്ല അടുപ്പത്തിലായിരുന്നു. അഭിനയിക്കാതെ സ്വാഭാവികമായി പെരുമാറാനായിരുന്നു സംവിധായകന്‍ നിര്‍ദേശിച്ചിരുന്നതെന്നും ആന്റണി പറയുന്നു. സെറ്റില്‍ ഒട്ടും സമ്മര്‍ദം ഉണ്ടായിരുന്നില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

ഷോര്‍ട്ട് ഫിലിമുകളൊക്കെ ചെയ്ത് പതിയെ സിനിമയിലേക്ക് കയറി വരണമെന്നായിരുന്നു ആഗ്രഹം. പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെയാണ് ലിജോ ജോസിനേപ്പോലൊരു സംവിധായകന്റെ സിനിമയിലൂടെ തുടക്കം കുറിക്കാനായതെന്നും ആന്റണി.

സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ കുറച്ചാളുകള്‍ കഥപറയാനായി വരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അങ്കമാലി ഡയറീസിന്റെ പ്രചരണ പരിപാടികള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്. കേരളത്തിലെ വിവധ ക്യാമ്പസുകൡലേക്ക് ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് പോകുന്നുണ്ടെന്നും ആന്റണി പറഞ്ഞു.

English summary
The short films he did in his college days ammde his film debut easier. Now he is busy with the promotion programmes of Ankamali Diaries.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam