»   » അങ്ങേയറ്റത്തെ സഹകരണമാണ് മമ്മൂക്കയുടെ ഭാഗത്തുനിന്നും ഉണ്ടായത്; ട്രാന്‍സ്‌ജെന്റര്‍ നായിക പറയുന്നു

അങ്ങേയറ്റത്തെ സഹകരണമാണ് മമ്മൂക്കയുടെ ഭാഗത്തുനിന്നും ഉണ്ടായത്; ട്രാന്‍സ്‌ജെന്റര്‍ നായിക പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ ഒരു ചരിത്ര മാറ്റത്തിന് മമ്മൂട്ടി കാരണക്കാരനായകുകയാണ്. ആദ്യമായി ഇന്ത്യന്‍ സിനിമയില്‍ മൂന്നാം ലിംഗത്തില്‍പ്പെട്ടയാള്‍ നായികയായി അഭിനയിക്കുന്നു. അതിന് അവസരം കൊടുത്തത് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയും.

ദിലീപിന്റെ സിനിമകാരണം അപമാനവും പരിഹാസവും സഹിച്ചു നാടുവിട്ട മമ്മൂട്ടിയുടെ പുതിയ നായിക

തങ്കമകന്‍ എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധനേടിയ സംവിധായകന്‍ റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന ചിത്രത്തിലാണ് അഞ്ജലി അമീര്‍ മെഗാസ്റ്റാറിന്റെ നായികയായി അഭിനയിക്കുന്നത്. മോഡലിങ് രംഗത്ത് നിന്ന് സിനിമയിലെത്തിയ അഞ്ജലി മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അഭിനയാനുഭവത്തെ കുറിച്ച് പറയുന്നു.

പേരന്‍പിലെത്തിയത്

മോഡലിങില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴും സിനിമയാണ് എന്നെ ഭ്രമിപ്പിച്ചിരുന്നത്. അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ ചില തമിഴ്ചിത്രങ്ങളില്‍ അവസരം ലഭിച്ചു. തമിഴിനൊപ്പം മലയാളത്തിലും പ്രദര്‍ശനത്തിനെത്തുന്ന 'പേരന്‍പി'ല്‍ മമ്മൂട്ടിയുടെ നായികയാവാനുള്ള അവസരം അതിന്റെ തുടര്‍ച്ചയായി വന്നതാണ്.

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അനുഭവം

അഭിനയരംഗത്തേക്ക് പുതുതായി എത്തിയ ആള്‍ എന്ന നിലയില്‍ ഒരു വലിയ അനുഭവമായിരുന്നു അത്. മമ്മൂക്കയെ ആദ്യം കാണുമ്പോള്‍ ഭയമായിരുന്നു. പക്ഷേ ചിത്രീകരണം തുടങ്ങിയപ്പോഴേക്കും പേടിയെല്ലാം മാറി. അങ്ങേയറ്റത്തെ സഹകരണമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്- അഞ്ജലി പറഞ്ഞു.

സംവിധായകന്റെ പിന്തുണ

നിരൂപകശ്രദ്ധ നേടിയ സിനിമകളുടെ സംവിധായകനാണ് റാം. അദ്ദേഹം നല്‍കിയ പിന്തുണയും എടുത്തുപറയേണ്ടതാണ്. തിരക്കഥ കടലാസിലേക്ക് കുറിച്ചുവെക്കാത്ത സംവിധായകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഹൃദയത്തലാണ് ആ തിരക്കഥയുടെ സ്ഥാനം.

പുതിയ സിനിമ

ഇപ്പോള്‍ പ്രമുഖ തമിഴ് സംവിധായകന്‍ ശ്രാവണിന്റെ പുതിയ സിനിമയിലേക്കും ഒരു അവസരം ലഭിച്ചിട്ടുണ്ട്. ചില ഹൊറര്‍ ചിത്രങ്ങളിലേക്കും ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്. എന്റെ ലുക്ക് കൊണ്ടാണോ ആ അവസരങ്ങള്‍ വന്നതെന്ന് എനിക്കറിയില്ല- ചിരിച്ചുകൊണ്ട് അഞ്ജലി പറഞ്ഞു.

English summary
Anjali Ameer about working experience with Mammootty in Peranbu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam