എതിരാളികള്‍ പോലും അംഗീകരിച്ചു, 12 ദിവസത്തെ ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് അഞ്ജലി പറയുന്നത്?

Recommended Video

ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് അഞ്ജലി | filmibeat Malayalam

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാള പതിപ്പ് വിജയകരമായി മുന്നേറുകയാണ്. വിമര്‍ശനവും വിവാദവും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുന്ന ബിഗ് ബോസിലേക്ക് അടുത്തിടെയാണ് അഞ്ജലി അമീര്‍ എത്തിയത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമായ പേരന്‍പിലെ നായികയായി അഭിനയിച്ചതിന് പിന്നാലെയാണ് താരം ഈ പരിപാടിയിലേക്കെത്തിയത്. നേരത്തെയും താരത്തെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും തിരക്കുകള്‍ കാരണം താരത്തിന് ഈ ഓഫര്‍ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പ്രേക്ഷകരുടെ വോട്ടിങ്ങും ടാസ്‌ക്കുകളിലെ പ്രകടനവുമൊക്കെ പരിഗണിച്ചാണ് എലിമിനേഷനിലൂടെ പുറത്തേക്ക് പോവുന്ന മത്സരാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നത്. മോഹന്‍ലാലാണ് ഈ ദൗത്യവുമായി ബിഗ് ഹൗസിലേക്കെത്തിയത്. പൊട്ടിക്കരഞ്ഞും കെട്ടിപ്പിടിച്ചുമൊക്കെയായാണ് ഓരോരുത്തരും പരിപാടിയില്‍ നിന്നും വിട പറയുന്നത്. എലിമിനേഷന്‍ മാത്രമല്ല ഇടയ്ക്ക് ചിലരുടെ എന്‍ട്രിയുമുണ്ടാവാറുണ്ട്. അത്തരത്തില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായാണ് അഞ്ജലി അമീര്‍ എത്തിയത് ആരോഗ്യപരമായ കാരണങ്ങളാല്‍ താരം പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് താരം പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

12 ദിനം കൊണ്ട് നേടിയത്

12 ദിനം കൊണ്ട് നേടിയത്

അടുത്തിടെ പരിപാടിയിലേക്കത്തിയ തനിക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചതെന്ന് താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം പരിപാടയില്‍ എത്തിയതിന് ശേഷമുള്ള അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ആദ്യ ദിനത്തില്‍ ചില മോശം സംഭവങ്ങള്‍ അരങ്ങേറിയെങ്കിലും പിന്നീട് എല്ലാവരും തനിക്ക് ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. 12 ദിവസം കൊണ്ട് താന്‍ ആരാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞുവെന്നും താരം പറയുന്നു. പരിപാടിയില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്കായിരുന്നു ആകാംക്ഷ.

എതിരെ നിന്നവര്‍ പോലും അംഗീകരിച്ചു

എതിരെ നിന്നവര്‍ പോലും അംഗീകരിച്ചു

തുടക്കത്തില്‍ പലരും തന്നോട് അത്ര നല്ല രീതിയിലായിരുന്നില്ല പെരുമാറിയത്. താരത്തിനോടുള്ള മറ്റുള്ളവരുടെ സമീപനവും അതിന് പിന്നിലെ ചര്‍ച്ചകളുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയതാണ്. താരവും ഇത് ശരിവെക്കുകയാണ്. സാബു ചേട്ടനും അനൂപ് ചേട്ടനും തുടക്കത്തില്‍ തനിക്കെതിരായിരുന്നുവെങ്കിലും പിന്നീട് അവരും തന്നെ അംഗീകരിച്ചിരുന്നു. ഇത് വലിയൊരു നേട്ടമായാണ് താന്‍ കണക്കാക്കുന്നതെന്നും അഞ്ജലി വ്യക്തമാക്കിയിട്ടുണ്ട്. എതിര്‍പ്പ് പ്രകടിപ്പിച്ചവരുടെ പോലും അംഗീകാരം നേടിയതിന് ശേഷമാണ് അഞ്ജലി ബിഗ് ഹൗസില്‍ നിന്നും പുറത്തിറങ്ങിയത്.

വാക്കുകളെ തെറ്റിദ്ധരിച്ചു

വാക്കുകളെ തെറ്റിദ്ധരിച്ചു

മമ്മൂട്ടി ചിത്രത്തിലെ നായിക ബിഗ് ബോസിലേക്കെത്തുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായാണ് അഞ്ജലി പരിപാടിയിലേക്കെത്തിയത്. ട്രാന്‍സ്‌ജെന്‍ഡറുകളെക്കുറിച്ച് താരം നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. പരിപാടിയില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെയാണ് താന്‍ ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയതെന്നും താരം പറയുന്നു. ബിഗ് ബോസിലൂടെ ലഭിച്ച പ്രശസ്തിയും പിന്തുണയും സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും തന്റെ വാക്കുകളെ സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചതിന്റെ വിഷമവും താരത്തിനെ അലട്ടുന്നുണ്ട്.

രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നു

രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നു

ട്രാന്‍സ്‌ജെന്‍ഡറുകളെക്കുറിച്ച് പറഞ്ഞതുമായി ബന്ധപ്പെട്ട് താരത്തിന് രൂക്ഷവിമര്‍ശനമായിരുന്നു നേരിടേണ്ടി വന്നത്. സൂര്യ ഇഷാന്‍, ശ്യാമ എസ് പ്രഭ എന്നിവര്‍ താരത്തിന്റെ അഭിപ്രായത്തില്‍ വിയോജിപ്പറിയിച്ച് പരസ്യമായി രംഗത്തുവന്നിരുന്നു. ട്രാന്‍സ്‌ജെന്‍ഡറാണെന്ന് വരുത്തി തീര്‍ക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ച് പണം തട്ടുന്നവരെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. പണം ലക്ഷ്യമാക്കിയവരാണ് രാത്രി റോഡിലേക്ക് എത്തുന്നത്. അത്തരക്കാരോട് യോജിക്കാനാവില്ലെന്നുമായിരുന്നു താരം പറഞ്ഞത്. എന്നാല്‍ താരത്തിന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നു.

വേഷം കെട്ടി നടക്കുന്നവരെക്കുറിച്ചാണ് പറഞ്ഞത്

വേഷം കെട്ടി നടക്കുന്നവരെക്കുറിച്ചാണ് പറഞ്ഞത്

വേഷം കെട്ടി നടക്കുന്നവരെക്കുറിച്ചാണ് താന്‍ പറഞ്ഞത്, അല്ലാതെ യഥാര്‍ത്ഥ ട്രാന്‍സ്‌ജെന്ററുകളെക്കുറിച്ചല്ല. കടുത്ത വേദനകളിലൂടെ കടന്നുപോയതിന് ശേശമാണ് താനൊരു സ്ത്രീയായി നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. തന്റെ കമ്യൂണിറ്റിയെ താനൊരിക്കലും മോശമായി ചിത്രീകരിക്കില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ അത് പോലെയല്ല നല്‍കിയത്. അതാണ് തെറ്റിദ്ധാരണയിലേക്ക് നയിച്ചതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

ട്രാന്‍സ് ആര്‍ടിസ്റ്റായാണെത്തിയത്

ട്രാന്‍സ് ആര്‍ടിസ്റ്റായാണെത്തിയത്

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റൊന്നുമല്ലെങ്കിലും തന്റെ നേട്ടത്തിലൂടെ ഇതേ കമ്യൂണിറ്റിയിലെ മറ്റംഗങ്ങളെ പ്രചോദിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നത്. ട്രാന്‍സ് ആര്‍ടിസ്റ്റായാണ് താന്‍ ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസിലെ അംഗങ്ങളെ വിട്ടുപോനത്തില്‍ അതിയായ സങ്കടമുണ്ടെന്നും താരം പറയുന്നു. ആരോഗ്യപരമായ കാരണങ്ങളത്തുടര്‍ന്ന് താരത്തെ വന്നതിന് പിന്നാലെ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് അഞ്ജലി അമീര്‍ ബിഗ് ഹൗസില്‍ തുടര്‍ന്നേക്കില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X