»   » അന്നയോട് മോഹന്‍ലാല്‍ ആദ്യമായി ചോദിച്ച ചോദ്യം? സന്തോഷം അടക്കാന്‍ കഴിഞ്ഞില്ലെന്ന് അന്ന!

അന്നയോട് മോഹന്‍ലാല്‍ ആദ്യമായി ചോദിച്ച ചോദ്യം? സന്തോഷം അടക്കാന്‍ കഴിഞ്ഞില്ലെന്ന് അന്ന!

Posted By: Karthi
Subscribe to Filmibeat Malayalam

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് രേഷ്മ രാജ് എന്ന അന്ന രാജൻ. വ്യാഴാഴ്ച തിയറ്ററിലെത്തിയ വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാലിന്റെ നായികയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുകയാണ് അന്ന. 

ഭാഗ്യ ലൊക്കേഷനില്‍ നിന്നും ജയസൂര്യയ്ക്ക് ലഭിച്ച സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം!

ആരാധകര്‍ മമ്മൂട്ടിയെ കൈവിട്ടോ, പുള്ളിക്കാരന്‍ സ്റ്റാറാ ട്രെയിലറിന് സംഭവിച്ചതെന്ത്?

രണ്ടാമത്തെ ചിത്രത്തില്‍ തന്നെ മോഹന്‍ലാലിന്റെ നായികയാകാന്‍ അവസരം ലഭിച്ച അന്നയെ അതിനേക്കാള്‍ സന്തോഷിപ്പിക്കുന്ന ഒരു കാര്യമുണ്ട്. അതിനേക്കുറിച്ച് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ അന്ന സൂചിപ്പിക്കുകയുണ്ടായി.

വിളിച്ചത് ലാല്‍ ജോസ്

അങ്കമാലി ഡയറീസ് കണ്ടിട്ടാണ് ലാല്‍ ജോസ് അന്നയെ വെളിപാടിന്റെ പുസ്തകത്തിലേക്ക് ക്ഷണിക്കുന്നത്. ഈ കുട്ടി ആ വേഷം ചെയ്താല്‍ നന്നായിരിക്കില്ലേ എന്ന് അഭിപ്രായം ചോദിച്ചിരുന്നെന്ന് കേട്ടിരുന്നതായി അന്ന പറയുന്നു.

മോഹന്‍ലാലിന്റെ ചോദ്യം

ആദ്യമായി കണ്ടപ്പോള്‍ മോഹന്‍ലാല്‍ അന്നയോട് ചോദിച്ചത്, അങ്കമാലി ഡയറീസിലെ ലിച്ചിയല്ലേ എന്നായിരുന്നു. സിനിമ താന്‍ കണ്ടിരുന്നു. വളരെ നന്നായിട്ടുണ്ട്, സിനിമയേക്കുറിച്ച ഫേസ്ബുക്കില്‍ താന്‍ അഭിപ്രായം പങ്കുവച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ സന്തോഷം അടക്കാനായില്ലെന്ന് അന്ന പറയുന്നു.

സ്വപ്‌നം കാണാന്‍ പോലും കഴിയില്ല

തന്നേപ്പോലൊരു തുടക്കാരിക്ക് മോഹന്‍ലാലിനേപ്പോലൊരു നടന്റെ ചിത്രത്തില്‍ അഭിനയിക്കുക എന്നത് സ്വപ്‌നം പോലും കാണാന്‍ സാധിക്കാത്ത കാര്യമാണ്. ഇതൊരു ഭാഗ്യമായിട്ടാണ് കാണുന്നത്. അദ്ദേഹം വളരെ കൂളായിട്ടുള്ള മനുഷ്യനാണെന്നും അന്ന പറയുന്നു.

ആകസ്മീകമായി സംഭവിച്ചത്

രണ്ട് ചിത്രങ്ങളിലും അന്ന ടീച്ചറാണ്. ഇത് ആകസ്മികമായി സംഭവിച്ചതാണ്. അങ്കമാലി ഡയറീസിലെ അധ്യാപികയല്ല വെളിപാടിന്റെ പുസ്തകത്തില്‍. ഇതില്‍ കോളേജ് അധ്യാപികയാണ്. രണ്ടും തമ്മില്‍ വ്യത്യാസമുണ്ടെന്ന് അന്ന പറയുന്നു.

മാമോദീസ പേരിനോടുള്ള അടുപ്പം

രേഷ്മ രാജ് എന്നായിരുന്നു പേര്. അന്ന രേഷ്മ രാജന്‍ എന്നത് മാമോദിസ പേരാണ്. ആ പേരിനോട് അന്നയ്ക്ക് വളരെ അടുപ്പമുണ്ടായിരുന്നു. അങ്ങനെയാണ് അങ്കമാലി ഡയറീസിന് ശേഷം വീണ്ടും താന്‍ മാമോദീസ പേര് സ്വീകരിക്കുന്നതെന്നും അന്ന പറയുന്നു.

വിവാഹത്തേക്കുറിച്ച്

വിവാഹത്തേക്കുറിച്ച് ചോദിക്കുമ്പോള്‍ ഏതൊരു പുതുമുഖ താരവും പറയുന്ന മറുപടി തന്നയാണ് അന്നയ്ക്കും പറയാനുള്ളത്. 'ഇപ്പോഴൊന്നും നോക്കുന്നില്ല'. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന സന്തോഷ് സണ്‍ ഓഫ് വിശ്വനാഥനാണ് അന്നയുടെ പുതിയ ചിത്രം.

English summary
Anna Rajan sharing her experience with Mohanlal in Velipadinte Pusthakam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam