For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളി ശ്രീനിയെ സഹോദരനാക്കും? സാബു അങ്ങനെ ചെയ്തതിന് കാരണമുണ്ട്! വെളിപ്പെടുത്തലുകളുമായി അനൂപ് ചന്ദ്രന്‍

  |

  മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാളം വിജയകരമായി മുന്നേറുകയാണ്. നൂറാം ദിനം ലക്ഷ്യമാക്കി മുന്നേറുകയാണ് പരിപാടി. ദിവസം കൂടുന്തോറും മത്സരത്തിന്റെ സ്വഭാവവും മാറി വരികയാണ്. ആരൊക്കെയായിരിക്കും ഗ്രാന്റ് ഫിനാലെയിലേക്കെത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതാത് ദിവസത്തെ എപ്പിസോഡ് തീരുന്നതിനിടയില്‍ത്തന്നെ പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചകളും ഗ്രൂപ്പുരളില്‍ തുടങ്ങാറുമുണ്ട്. പേളി മാണി, ശ്രിനിഷ് അരവിന്ദ്, അതിഥി, ഷിയാസ്, സാബു, അര്‍ച്ചന, അരിസ്റ്റോ സുരേഷ്, ബഷീര്‍ ഇവരാണ് ഇപ്പോള്‍ മത്സരത്തിലുള്ളത്. 16 പേരുമായിത്തുടങ്ങിയ പരിപാടി ഇപ്പോള്‍ എട്ടിലെത്തി നില്‍ക്കുകയാണ്.

  മമ്മൂട്ടിയുടെ ഗ്ലാമര്‍ നിത്യേന കൂടുന്നതിന് പിന്നിലെ കാരണം ഇതായിരുന്നോ? ഒടുവില്‍ ആ രഹസ്യവും പരസ്യമായി

  ആരോഗ്യപരമായ കാരണത്തെത്തുടര്‍ന്നായിരുന്നു ചിലര്‍ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. മത്സരച്ചൂട് കനക്കുന്നതിനിടയില്‍ കാലിടറിയാണ് മറ്റ് ചിലര്‍ പുറത്തേക്ക് പോയത്. അപ്രതീക്ഷിതമായ ട്വിസ്റ്റ് നല്‍കുന്നതില്‍ അസാമാന്യ വൈഭവമാണ് ബിഗ് ബോസിന്. പ്രവചനാതീതമായ കാര്യങ്ങളുമായാണ് ബിഗ് ഹൗസിലെ ഓരോ ദിനവും കടന്നുപോകുന്നത്. സിനിമാപ്രേമികളുടെ പ്രിയ താരങ്ങളിലൊരാളായിരുന്നു അനൂപ് ചന്ദ്രനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആരോഗ്യപരമായ കാരണങ്ങളായിരുന്നു അദ്ദേഹത്തിന് വിനയായി മാറിയത്. പുറത്തേക്ക് പോണമെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ അതിനായുള്ള ശ്രമവും താന്‍ തുടങ്ങിയിരുന്നുവെന്ന് താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അനൂപ് ബിഗ് ബോസ് അനുഭവങ്ങള്‍ പങ്കുവെച്ചത്.

  സാബുവിന്‍റെ ബിഗ് ബോസ് ജീവിതത്തിന് പൂട്ടുവീഴുമോ? അറസ്റ്റ് ചെയ്യണം? ആശങ്കയോടെ ആരാധകര്‍!

  ജയിലുകള്‍ ബിഗ് ബോസിലെപ്പോലെ

  ജയിലുകള്‍ ബിഗ് ബോസിലെപ്പോലെ

  കേരളത്തിലെ ജയിലുകള്‍ ബിഗ് ബോസ് മാതൃകയിലാക്കിയാല്‍ നന്നായിരിക്കുമെന്ന് അനൂപ് ചന്ദ്രന്‍ പറയുന്നു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കളിചിരികളും രസകരമായ ടാസ്‌ക്കുകളുമൊക്കെയായുള്ള ജീവിതത്തിലൂടെ ക്രിമിനലുകള്‍ നന്നാവുമെന്നും നല്ല മനുഷ്യരായി മാറുമെന്നും അദ്ദേഹം പറയുന്നു. സുഹൃത്തുക്കളോ വീട്ടുകാരോ സോഷ്യല്‍ മീഡിയയോ ഇല്ലാതെ എങ്ങനെ ഇത്രയും നാള്‍ പിടിച്ചുനില്‍ക്കുമെന്നായിരുന്നു പലരും തുടക്കത്തില്‍ ചോദിച്ചത്. അവതാരകനായ മോഹന്‍ലാലിലൂടെയാണ് സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തങ്ങള്‍ അറിഞ്ഞിരുന്നതെന്ന് പുറത്തെത്തിയവര്‍ പറഞ്ഞിരുന്നു.

  സാബുവിനോട് ആവശ്യപ്പെട്ടിരുന്നു

  സാബുവിനോട് ആവശ്യപ്പെട്ടിരുന്നു

  അനൂപും സാബുവും അടുത്ത സുഹൃത്തുക്കളാണ്. മുതിര്‍ന്ന മത്സരാര്‍ത്ഥികളെന്ന നിലയില്‍ എല്ലാവരും ഇവര്‍ക്ക് പ്രത്യേക ബഹുമാനം നല്‍കിയിരുന്നു. ഗെയിമിനടയില്‍ പലരും ഇത് തെറ്റിക്കാറുണ്ടെഹ്കിലും പൊതുവെ മാന്യമായാണ് എല്ലാവരും ഇവരോട് ഇടപഴകിയത്. മത്സരത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും ഇരുവരും സംസാരിക്കാറുമുണ്ടായിരുന്നു. എലിമിനേഷന്‍ എപ്പിസോഡിനിടയില്‍ സാബുവിനെ ഒരാളെ സേവ് ചെയ്യാനുള്ള അധികാരം ലഭിച്ചിരുന്നു. ഹിമയെയായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ തീരുമാനത്തില്‍ എല്ലാവരും ഒരുപോലെ ഞെട്ടിയിരുന്നു. എന്നാല്‍ നേരത്തെ തന്നെ തനിക്ക് പുറത്തേക്ക് പോണമെന്ന കാര്.ത്തെക്കുറിച്ച് സാബുവിനോട് സംസാരിച്ചിരുന്നുവെന്ന് അനൂപ് പറയുന്നു.

  പേളിയുടെ കാര്യത്തില്‍ സംശയമുണ്ട്

  പേളിയുടെ കാര്യത്തില്‍ സംശയമുണ്ട്

  പേളി മാണിയുടെ വ്യക്തിത്വത്തെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. സ്ത്രീകളെ ബഹുമാനിക്കാത്തയാളാണ് താനെന്നായിരുന്നു അവര്‍ ആരോപിച്ചത്. സൗഹൃദപരമായി ചെയ്ത കാര്യത്തെ തെറ്റിദ്ധരിക്കുകയായിരുന്നു അവര്‍. പേളിക്ക് ലഭിക്കുന്ന പിന്തുണ തന്നെയും അത്ഭതപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന് പിന്നിലെ പ്ലാന്‍ഡ് പിആര്‍ വര്‍ക്കില്‍ സംശയമുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്രയധികം പേര്‍ എങ്ങനെ പേളിയെ പിന്തുണയക്കുമെന്ന കാര്യത്തില്‍ തനിക്ക് ഇപ്പോഴും സംശയമുണ്ട്. പേളിയുടെ യഥാര്‍ത്ഥ വ്യക്തിത്വം ഇതല്ലെന്നും താരം ഫേക്കാണെന്നും മറ്റുള്ളവരും പറഞ്ഞിരുന്നു.

  ശ്രീനി-പേളി പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍

  ശ്രീനി-പേളി പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍

  പേളി - ശ്രിനിഷ് പ്രണയത്തെക്കുറിച്ചും സംശയമുണ്ട്. സഹോദരനായാണ് കണ്ടത്. ശ്രീനി തെറ്റിദ്ധരിച്ചതാണെന്ന തരത്തില്‍ പേളി പറയുമോയെന്ന സംശയവും തന്നെ അലട്ടുന്നുണ്ടെന്നും അനൂപ് വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ ബന്ധത്തെക്കുറിച്ച് പുറത്തെത്തിയവരുള്‍പ്പടെ നിരവധി പേരാണ് സംശയം പ്രകടിപ്പിച്ചിട്ടുള്ളത്. മത്സരത്തില്‍ നിലനില്‍ക്കാനായി പേളി കണ്ടെത്തിയ മാര്‍ഗമാണ് ഇതെന്നും ഒടുക്കം തേപ്പില്‍ അവസാനിക്കുമെന്നുമായിരുന്നു പലരും വിലയിരുത്തിയത്.

  നിലപാട് മാമനായതില്‍ സന്തോഷം

  നിലപാട് മാമനായതില്‍ സന്തോഷം

  നിലപാട് മാമന്‍ എന്ന വിളിപ്പേരിലാണ് അനൂപ് ബിഗ് ബോസില്‍ അറിയപ്പെട്ടിരുന്നത്. സ്വന്തം അഭിപ്രായം കൃത്യമായി തുറന്നുപറയുന്നതും നിലപാടുകളിലെ വൈരുദ്ധ്യവുമാണ് അദ്ദേഹത്തിന്റെ ഈ പേരിന് പിന്നില്‍. പരിഹാസത്തോടെയായിരുന്നു പലരും ഇങ്ങനെ വിളിച്ചത്. സോഷ്യല്‍ മീഡിയ തന്നെ നന്നായി പിന്തുണച്ചിരുന്നുവെന്നും അക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.

  എവിടെക്കൊണ്ടിട്ടാലും ജീവിക്കും

  എവിടെക്കൊണ്ടിട്ടാലും ജീവിക്കും

  ബിഗ് ബോസില്‍ ജീവിച്ച 70 ദിവസം വലിയ അനുഭവങ്ങളാണ് സമ്മാനിച്ചത്. എവിടെക്കൊണ്ടിട്ടാലും ജീവിക്കാമെന്ന ആത്മവിശ്വാസം ഇപ്പോഴുണ്ടെന്നും അദ്ദേഹം പറയുന്നു. പുറംലോകവുമായി ഒരു ബന്ധവുമില്ല, സമയമറിയില്ല, ടിവിയില്ല, പത്രമില്ല, ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല, നേരത്തെ അറിയാത്ത വ്യത്യസ്ത സ്വഭാവക്കാരായ 16 പേര്‍ക്കൊപ്പമാണ് ബിഗ് ഹൗസില്‍ കഴിഞ്ഞത്. ചുറ്റിലും ക്യാമറകള്‍ ഇടയില്‍ ബിഗ് ബോസിന്റെ ടാസ്‌ക്ക്, മോഹന്‍ലാലിന്റെ വരവ് ഇതൊക്കെയായിരുന്നു ബിഗ് ബോസ്.

  കമല്‍ഹസനൊപ്പം ചെലവിട്ട നിമിഷങ്ങള്‍

  കമല്‍ഹസനൊപ്പം ചെലവിട്ട നിമിഷങ്ങള്‍

  തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ ഉലകനായകനായിരുന്നു ബിഗ് ബോസിലേക്കെത്തിയ ആദ്യ അതിഥി. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹമെത്തിയത്. അപ്രതീക്ഷിതമായെത്തിയ അതിഥിയെക്കണ്ട് മത്സരാര്‍ത്ഥികളെല്ലാം അമ്പരന്നിരുന്നു. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അനൂപ് പറയുന്നു.

  English summary
  Anoop about Bigboss experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X