»   » 'കിടപ്പറ രംഗങ്ങള്‍ സിനിമയില്‍ പാടില്ലെങ്കില്‍ ഇവിടെ ഒരു രതിനിര്‍വ്വേദമോ തൂവാനത്തുമ്പികളോ ഉണ്ടാകില്ല'

'കിടപ്പറ രംഗങ്ങള്‍ സിനിമയില്‍ പാടില്ലെങ്കില്‍ ഇവിടെ ഒരു രതിനിര്‍വ്വേദമോ തൂവാനത്തുമ്പികളോ ഉണ്ടാകില്ല'

Written By:
Subscribe to Filmibeat Malayalam

ട്രിവാന്‍ട്രം ലോഡ്ജ്, ഹോട്ടല്‍ കാലി ഫോര്‍ണിയ എന്നീ ചിത്രങ്ങളുടെ പേരില്‍ ഒരുപാട് വിമര്‍ശനം കേട്ട നടനാണ് അനൂപ് മേനോന്‍. പല പ്രമുഖ താരങ്ങളും ചിത്രത്തെ വിമര്‍ശിയ്ക്കുകയുണ്ടായി. നടനും സംവിധായകനുമൊക്കെയായ ബാലചന്ദ്ര മേനോനും അടുത്തിടെ ഈ സിനിമകളെ വിമര്‍ശിച്ചിരുന്നു.

ടോയിലറ്റ് കോമഡി എന്നാണ് ബാലചന്ദ്ര മേനോന്‍ ചിത്രത്തെ വിമര്‍ശിച്ചത്. രഹസ്യമായി കിടപ്പറയില്‍ നടക്കുന്ന കാര്യങ്ങള്‍ സിനിമയില്‍ പറയാന്‍ പാടില്ല. അത് ശരിയല്ല എന്നൊക്കെയാണ് അന്ന് ബാലചന്ദ്ര മേനോന്‍ പറഞ്ഞത്. എന്നാല്‍ സിനിമയെ വിമര്‍ശിയ്ക്കുന്നത് ഓരോരുത്തരുടെ മൗലികാവകാശമാണെന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

anoop-menon-balachandra-menon

അങ്ങനെ കിടപ്പറ രംഗങ്ങള്‍ സിനിമയില്‍ കാണിക്കാന്‍ പാടില്ലായിരുന്നുവെങ്കില്‍ ഇവിടെ ഒരു രതിനിര്‍വ്വേദമോ തൂവാനത്തുമ്പികളോ ഒന്നും ഉണ്ടാകുമായിരുന്നില്ല എന്നും ലാസ്റ്റ് ടാന്‍ങ്കോ ഇന്‍ പാരിസണ്‍ എന്ന ബെര്‍നാഡ്രോ ബെര്‍ടൂലിസ് ചെയ്ത പടം ഒരിക്കലും ഒരു ലോക ക്ലാസിക് ചിത്രമായി അറിയപ്പെടില്ല എന്നും അനൂപ് മേനോന്‍ പറഞ്ഞു.

മേനോന്‍ ചേട്ടന്‍ പറഞ്ഞത് മേനോന്‍ ചേട്ടന്റെ അഭിപ്രായമാണ്. അതിനെ ഒരിക്കലും എതിര്‍ക്കില്ല. പക്ഷെ ഇത് എന്റെ കാഴ്ചപ്പാടുകളും അഭിപ്രായവുമാണ്. ഇഷ്ടമില്ലാത്തതിനെ അംഗീകരിയ്ക്കാനും തിരസ്‌കരിക്കാനുമുള്ള സ്വാതന്ത്രം ഓരോ മനുഷ്യന്റെയും വ്യക്തി സ്വാതന്ത്രമാണെന്നും അവിടെ നമ്മുടെ അഭിപ്രായത്തിന് പ്രസക്തിയില്ല എന്നും അനൂപ് പറഞ്ഞു.

Previous: ഇഷ്ടപ്പെടാത്ത കാര്യം ഉണ്ടായാല്‍ അനൂപ് മേനോന്‍ എങ്ങിനെ പ്രതികരിയ്ക്കും

English summary
Anoop Menon's reply to Balachandra Menon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam