»   » മമ്മൂട്ടിയോടൊപ്പം അഭിനയിക്കുകയെന്ന സ്വപ്‌നം കൂടിയാണ് അബ്രഹാമിന്‍റെ സന്തതികളിലൂടെ പൂവണിയുന്നത്!

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുകയെന്ന സ്വപ്‌നം കൂടിയാണ് അബ്രഹാമിന്‍റെ സന്തതികളിലൂടെ പൂവണിയുന്നത്!

Posted By:
Subscribe to Filmibeat Malayalam

2017 ല്‍ നാല് സിനിമകളിലാണ് മമ്മൂട്ടി അഭിനയിച്ചത്. വന്‍പ്രതീക്ഷ നല്‍കുന്ന നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ലിസ്റ്റിലുള്ളത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രങ്ങളുള്‍പ്പടെ കൈനിറയെ ചിത്രങ്ങളാണ് മമ്മൂട്ടിയേതായി അണിയറയില്‍ ഒരുങ്ങുന്നത്. പുതുവര്‍ഷത്തില്‍ തന്നെയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തുടക്കമിട്ടത്.

പുതുവര്‍ഷത്തെ വരവേറ്റ് താരങ്ങളും, ആരാധകര്‍ക്ക് നല്‍കിയ സര്‍പ്രൈസുകളും ആശംസയും കാണൂ!

പ്രിയദര്‍ശന്‍റെ രഹസ്യ ആശംസയെ പൊളിച്ചടുക്കി കല്യാണിയുടെ പോസ്റ്റ്, നീ ആരാണെന്നത് ലോകമറിഞ്ഞു!

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും കനിഹയും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിച്ചെത്തുകയാണ്. കനിഹയെക്കൂടാതെ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി അന്‍സണ്‍ പോള്‍ എത്തുന്നുണ്ട്. സുസു സുധി വാത്മീകം, ഊഴം, റെമോ, സോളോ, ആട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അന്‍സണ്‍ പോള്‍.

സ്വപ്‌നം സഫലമാകുന്നു

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുകയെന്നുള്ള സ്വപ്‌നം കൂടിയാണ് ഈ ചിത്രത്തിലൂടെ സഫലീകരിക്കപ്പെടുന്നതെന്ന് അന്‍സണ്‍ പോള്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കനിഹയും മമ്മൂട്ടിയും വീണ്ടുമെത്തുന്നു

കേരളവര്‍മ്മ പഴശ്ശിരാജ, ദ്രോണ, കോബ്ര, ബാവുട്ടിയുടെ നാമത്തില്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും കനിഹയും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്. സിദ്ദിഖ്, രണ്‍ജി പണിക്കര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പോലീസ് വേഷത്തെക്കുറിച്ച്

സ്ട്രീറ്റ്‌ലൈറ്റ്‌സിന് ശേഷം വീണ്ടും മമ്മൂട്ടി പോലീസ് വേഷത്തിലെത്തുകയാണ്. കസബയിലെപ്പോലെയുള്ള പോലീസുകാരനെയല്ല ഈ ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നത് ഷാജി പാടൂര്‍ പറയുന്നു.

ചിത്രീകരണം തുടങ്ങുന്നത്

ജനുവരി അഞ്ചിനാണ് ചിത്രത്തിന്‍റെ ഷൂട്ട് ആരംഭിക്കുന്നത്. ഇന്ന്(1-18-17) നടന്ന പൂജ ചടങ്ങിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാണൂ.

15 വര്‍ഷത്തെ അനുഭവപരിചയത്തിന് ശേഷം

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലാണ് ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ദി ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. 15 വര്‍ഷത്തെ അനുഭവ പരിചയവുമായാണ് അദ്ദേഹം ആദ്യ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തയ്യാറെടുക്കുന്നത്. അസോസിയേറ്റ് ഡയറക്ടറായി സിനിമയില്‍ തുടരുമ്പോഴും സംവിധാന മോഹം കൂടെ കൊണ്ടു നടന്നിരുന്നു ഷാജി പാടൂര്‍.

മമ്മൂട്ടി പ്രഖ്യാപിച്ചു

പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി തന്റെ പുതിയ ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തിരുന്നു. ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂരാണ്. ഗ്രേറ്റ് ഫാദറിന്റെ സംവിധദാന സഹായിയായി ഷാജി പ്രവര്‍ത്തിച്ചിരുന്നു.

English summary
Anson Paul, Kaniha join Mammootty’s next

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X