ഫാമിലി ഡ്രാമയായ ദി ഗാംബ്ലറുമായി അന്‍സണ്‍ പോള്‍! മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം റിലീസിന്!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരങ്ങളിലൊരാളാണ് അന്‍സണ്‍ പോള്‍. അബ്രഹാമിന്റെ സന്തതികളില്‍ മമ്മൂട്ടിയുടെ സഹോദരനായെത്തിയ ഫിലിപ്പിനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കാനിടയില്ല. പുതിയ സിനിമയുമായെത്തുകയാണ് അദ്ദേഹം. അന്‍സണ്‍ പോളിനെ നായകനാക്കി ടോം ഇമ്മട്ടിയൊരുക്കിയ ദി ഗാംബ്ലര്‍ വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തുകയാണ്. ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി ഒരുക്കിയ സിനിമയാണിത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം കൂടിയാണിത്. തൃശ്ശൂര്‍ പശ്ചാത്തലത്തിലൊരുക്കിയ സിനിമയില്‍ നായികയായെത്തുന്നത് ഡയാന ഹമീദാണ്.

സലീം കുമാര്‍, ഇന്നസെന്റ്, രൂപേഷ് പീതാംബരന്‍, ജയരാജ് വാര്യര്‍, അരിസ്റ്റോ സുരേഷ്, ജോസഫ് അന്നക്കുട്ടി ജോസ്, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോയെന്ന വിശേഷണത്തോടെയാണ് ദി ഗാംബ്ലര്‍ എത്തുന്നത്. വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തുന്ന സിനിമയെക്കുറിച്ച് അന്‍സണ്‍ പോള്‍ ഫില്‍മിബീറ്റുമായി സംസാരിച്ചിരുന്നു.

Anson Paul

അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം വരുന്ന സിനിമയായ ദി ഗാംബ്ലര്‍ 24ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇതൊരു ഫാമിലി ഡ്രാമയാണ്. ഇതാദ്യമായാണ് താനൊരു അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. 7 വയസ്സുകാരന്റെ അച്ഛനായാണ് തന്റെ വരവ്. തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു. ജോര്‍ജാണ് മകനായി എത്തിയത്. അബ്രഹാമിന്‍രെ സന്തതികളില്‍ തന്‍രെ കുട്ടിക്കാലം അവതരിപ്പിച്ചത് ജോര്‍ജായിരുന്നു. സംവിധായകന്‍ ഈ കഥയെക്കുറിച്ച് പറഞ്ഞപ്പോള്‍ത്തന്നെ തനിക്കൊരുപാട് ഇഷ്ടമായെന്നും അദ്ദേഹം പറയുന്നു. ഈ സിനിമയില്‍ ഒരു സൂപ്പര്‍ ഹീറോ കഥാപാത്രമുണ്ടെന്നും അന്‍സണ്‍ പറയുന്നു. ഫില്‍മിബീറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിന്‍രെ വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X