»   » നിരാശയുണ്ട്, പക്ഷെ പാര്‍വ്വതി ചെയ്തത്രയും നന്നായി ചെയ്യാന്‍ എനിക്ക് കഴിയില്ല: അനു ഇമ്മാനുവല്‍

നിരാശയുണ്ട്, പക്ഷെ പാര്‍വ്വതി ചെയ്തത്രയും നന്നായി ചെയ്യാന്‍ എനിക്ക് കഴിയില്ല: അനു ഇമ്മാനുവല്‍

Written By:
Subscribe to Filmibeat Malayalam

സത്യത്തില്‍ ആക്ഷന്‍ ഹീറോ ബിജു ആയിരുന്നില്ല നായികയായി അനു ഇമ്മാനുവലിനെ തേടിയെത്തിയ ആദ്യത്തെ ചിത്രം. ഈ വര്‍ഷം സംസ്ഥാന പുരസ്‌കാത്തില്‍ ഏറെ തിളങ്ങിയ ചാര്‍ലി ആയിരുന്നു.

നിവിന്‍ നിവിന്റെ കാര്യം മാത്രമേ നോക്കൂ; അനു ഇമ്മാനുവല്‍ പറയുന്നു

ചാര്‍ലി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ വലിയ നിരാശയുണ്ട് എന്ന് അനു ഇമ്മാനുല്‍ പറയുന്നു. പക്ഷെ ചാര്‍ലിയിലെ ടെസ്സയെ പാര്‍വ്വതി അവതരിപ്പിച്ച അത്രയും നന്നാക്കി അഭിനയിക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ല എന്നും അനു പറഞ്ഞു.

നിരാശയുണ്ട്, പക്ഷെ പാര്‍വ്വതി ചെയ്തത്രയും നന്നായി ചെയ്യാന്‍ എനിക്ക് കഴിയില്ല: അനു ഇമ്മാനുവല്‍

ചാര്‍ലിയില്‍ അഭിനയിക്കാന്‍ വേണ്ടി വിളിക്കുമ്പോള്‍ അനുവിന് പരീക്ഷയായിരുന്നു. പരീക്ഷ വേണോ ചാര്‍ലി വേണോ എന്ന ആശയക്കുഴപ്പത്തിനിടയില്‍ അനു പരീക്ഷ തിരഞ്ഞെടുക്കുകയായിരുന്നു

നിരാശയുണ്ട്, പക്ഷെ പാര്‍വ്വതി ചെയ്തത്രയും നന്നായി ചെയ്യാന്‍ എനിക്ക് കഴിയില്ല: അനു ഇമ്മാനുവല്‍

ആദ്യ വര്‍ഷ ഡിഗ്രി പരീക്ഷ നടന്നുകൊണ്ടിരിയ്ക്കുമ്പോഴാണ് ചാര്‍ലിയിലെ ടെസ എന്ന തേടി വന്നത്. പരീക്ഷ ഒഴിവാക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് ചാര്‍ലി ഉപേക്ഷിച്ചത് എന്ന് അനു പറഞ്ഞു. ടെസ നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ടെന്നും നടി പറയുന്നു.

നിരാശയുണ്ട്, പക്ഷെ പാര്‍വ്വതി ചെയ്തത്രയും നന്നായി ചെയ്യാന്‍ എനിക്ക് കഴിയില്ല: അനു ഇമ്മാനുവല്‍

മാര്‍ട്ടിന്‍ പ്രക്കാട്ടും എബ്രിഡ് ഷൈനും നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ടാണ് ചാര്‍ലി പോയെങ്കിലും ആക്ഷന്‍ ഹീറോ ബിജു എന്നെ തേടിയെത്തിയത്.

നിരാശയുണ്ട്, പക്ഷെ പാര്‍വ്വതി ചെയ്തത്രയും നന്നായി ചെയ്യാന്‍ എനിക്ക് കഴിയില്ല: അനു ഇമ്മാനുവല്‍

ചാര്‍ലിയിലെ മുഴുനീള വേഷമായ ടെസ്സയെ പാര്‍വ്വതി വളരെ മനോഹരമായി ചെയ്തു. ഞാനാണ് ടെസ്സയായി സ്‌ക്രീനില്‍ എത്തിയതെങ്കില്‍ ഒരിക്കലും പാര്‍വ്വതി ചെയ്ത അത്രയും ഭംഗി ആ കഥാപാത്രത്തിന് ലഭിക്കില്ലായിരുന്നു- അനു പറഞ്ഞു.

നിരാശയുണ്ട്, പക്ഷെ പാര്‍വ്വതി ചെയ്തത്രയും നന്നായി ചെയ്യാന്‍ എനിക്ക് കഴിയില്ല: അനു ഇമ്മാനുവല്‍

പഠനത്തിന് ഒരു ചെറിയ ഇടവേള നല്‍കി ഇനി സിനിമയില്‍ തന്നെ ശ്രദ്ധിക്കാനാണ് അനു ഇമ്മാനുവലിന്റെ തീരുമാനം. ഓക്‌സിജന്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

English summary
The character of Tessa in Charlie first came in search of Anu Emmanuel, it is revealed. But she had to make a tough choice between Charlee and Exams. At the end of the confusion, she decided to go for exams

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam