»   » ഭര്‍ത്താവിനെ കണ്ടാല്‍ അനിയനെപ്പോലെ, എവിടെപ്പോയാലും നേരിടുന്ന ചോദ്യത്തെക്കുറിച്ച് അനുസിത്താര!

ഭര്‍ത്താവിനെ കണ്ടാല്‍ അനിയനെപ്പോലെ, എവിടെപ്പോയാലും നേരിടുന്ന ചോദ്യത്തെക്കുറിച്ച് അനുസിത്താര!

Written By:
Subscribe to Filmibeat Malayalam

ശാലീന സൗന്ദര്യവുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന അഭിനേത്രിയാണ് അനു സിത്താര. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തിയത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് അനു അവതരിപ്പിച്ചത്. മോഹന്‍ലാല്‍ അതിഥി താരമായെത്തുന്ന ബിലാത്തിക്കഥയാണ് അനു സിത്താര നായികയായി അഭിനയിക്കുന്ന അടുത്ത ചിത്രം.

19 ദിവസം കൊണ്ട് ആദി കൈവരിച്ച നേട്ടം? ആ റെക്കോര്‍ഡ് ഇനി പ്രണവിന് സ്വന്തം, ആദി കുതിപ്പ് തുടരുന്നു!

മാമാങ്കത്തില്‍ മമ്മൂട്ടിക്ക് നാല് ഗെറ്റപ്പുകള്‍, സ്‌ത്രൈണ ഭാവത്തിലും എത്തുമെന്ന് നിര്‍മ്മാതാവ്!

സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ അനു സിത്താര വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു. പ്ലസ് ടുവില്‍ പഠിക്കുന്നതിനിടയില്‍ തുടങ്ങിയ പ്രണയം 20മാത്തെ വയസ്സില്‍ വിവാഹത്തിലെത്തുകയായിരുന്നു. നേരത്തെ വിവാഹം ചെയ്തതിനെക്കുറിച്ചും പ്രണയകഥയെക്കുറിച്ചും താരം പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

ആദ്യമായി ലഭിച്ച പ്രണയലേഖനം

കല്‍പ്പറ്റയിലെ സ്‌കൂളില്‍ പഠിക്കുന്നതിനിടയിലാണ് ആദ്യമായി പ്രണയലേഖനം ലഭിച്ചത്. ഏത് ക്ലാസിലായിരുന്നു അന്ന് എന്ന് കൃത്യമായി ഓര്‍ക്കുന്നില്ലെന്ന് താരം പറയുന്നു. അന്ന് ലഭിച്ച പ്രണയലേഖനം നേരെ അധ്യാപികയ്ക്ക് നല്‍കി. വീട്ടില്‍ പറഞ്ഞപ്പോള്‍ അത് സാരമില്ലെന്നായിരുന്നു പ്രതികരണം.

പതിവായി കാത്തുനില്‍ക്കും

പ്ലസ് ടുവിന് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വിഷ്ണുവുമായി പ്രണയത്തിലായത്. താന്‍ പതിവായി സഞ്ചരിക്കുന്ന വഴികളില്‍ അദ്ദേഹം തന്നെയും കാത്ത് നില്‍ക്കുമായിരുന്നുവെന്ന് താരം പറയുന്നു.

ആള്‍ക്കാര്‍ ശ്രദ്ധിച്ചുതുടങ്ങി

നേരിട്ട് സംസാരിക്കാനൊന്നും വന്നില്ലെങ്കിലും തന്നെയും കാത്ത് നില്‍ക്കുന്ന ചെറുപ്പക്കാരനെ ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങിയെന്ന് മനസ്സിലായതോടെയാണ് അതത്ര നല്ലതല്ലെന്ന് മനസ്സിലായത്.

അനിഷ്ടം അറിയിച്ചു

തന്നെയും കാത്ത് വഴിയില്‍ നില്‍ക്കുന്നതിന്‍രെ അനിഷ്ടം അമ്മയുടെ നമ്പര്‍ വാങ്ങി വിളിച്ച് അറിയിക്കുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്‌നം ഉണ്ടാകുമെന്നും അറിയിച്ചു.

വിഷ്ണു നല്‍കുന്ന പിന്തുണ

പ്രണയത്തില്‍ നിന്നും വിവാഹത്തിലേക്ക് കടന്നപ്പോഴും വിഷ്ണു നല്‍കുന്ന പിന്തുണയാണ് തന്റെ കരിയറില്‍ ഏറെ ഗുണം ചെയ്തതെന്നും താരം പറയുന്നു.

അനിയനായി തെറ്റിദ്ധരിക്കാറുണ്ട്

പൊതു പരിപാടികള്‍ക്ക് മറ്റും പോകുമ്പോള്‍ ഭര്‍ത്താവിനെ അനുജനായി പലരും തെറ്റിദ്ധരിക്കാറുണ്ട്. സത്യത്തില്‍ തന്നേക്കാള്‍ അഞ്ച് വയസ്സിന് മൂത്തതാണ് അദ്ദേഹമെന്നും താരം പറയുന്നു.

തനിക്കും അസൂയയുണ്ട്

അദ്ദേഹത്തിന്റെ ഈ ചെറുപ്പത്തില്‍ തനിക്കും അസൂയയുണ്ടെന്നും താരം പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം പ്രണയത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

English summary
Anu Sithara is talking about her husband Vishnuprasad

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam