»   » നായകനോട് പ്രണയം, വര്‍ഷങ്ങളായുള്ള പ്രണയം വെളിപ്പെടുത്തി അനുമോള്‍!!! ആരാണെന്നല്ലേ???

നായകനോട് പ്രണയം, വര്‍ഷങ്ങളായുള്ള പ്രണയം വെളിപ്പെടുത്തി അനുമോള്‍!!! ആരാണെന്നല്ലേ???

Posted By: Karthi
Subscribe to Filmibeat Malayalam

പ്രണയം എന്നത് ആര്‍ക്കും ആരോടും എപ്പോഴും തോന്നാവുന്ന ഒന്നാണ്. സിനിമയില്‍ നിരവധി പ്രണയങ്ങള്‍ തുടങ്ങി അവസാനിക്കാറുമുണ്ട്. കൂടുതലും ഒപ്പം അഭിനയിക്കുന്ന താരങ്ങളുമായുള്ള പ്രണയമാണ് സിനിമയില്‍ നിന്ന് കേള്‍ക്കുന്നത്. 

Read Also: ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!

Read Also: രഞ്ജിത്ത് മമ്മൂട്ടി മാജിക്ക് ഏറ്റില്ല!!! പുത്തന്‍ പണം കളക്ഷന്‍ നോക്കണേ... ഫാന്‍സിനും വേണ്ട???

ഇവന്‍ മേഘരുപനിലൂടെ മലയാളത്തിലേക്ക് എത്തിയ അനുമോള്‍ക്ക് നായകനോട് തോന്നിയ പ്രണയമാണ് ഇപ്പോഴത്തെ ചര്‍ച്ച. താന്‍ അഭിനയിച്ച ചിത്രത്തിലെ നായരനോടല്ല അനുവിന് പ്രണയം തോന്നിയത്. സിനിമയിലെ നായകനോടുമല്ല പ്രണയം തോന്നിയതെന്നാണ് ഏറെ ശ്രദ്ധേയം. ഇക്കാര്യം അനുമോള്‍ തന്നെയാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചത്. 

വായന ഏറെ ഇഷ്ടപ്പെടുന്ന ആളാണ് അനുമോള്‍. സ്‌കൂള്‍ കാലഘട്ടം മുതലേ വായനോട് താല്പര്യം പുലര്‍ത്തിയിരുന്നു. എഴുത്തുകാരോട് തനിക്ക് ചെറുപ്പം മുതല്‍ ആരാധനയായിരുന്നെന്നും അനു പറഞ്ഞു.

എല്ലാ കലാ ആവിഷ്‌കാരങ്ങള്‍ക്കും സൃഷ്ടിയുടെ അംശം ഉണ്ടെങ്കിലും എഴുത്തുകാരോട് തോന്നിയ ഇഷ്ടം മറ്റാരോടും തോന്നിയിട്ടില്ല. ആ ഇഷ്ടത്തിന് മറ്റുള്ളവരോടുള്ളതിനേക്കാള്‍ ആഴമുണ്ടെന്നുമാണ് അനുമോളുടെ പക്ഷം.

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയാണ് അനുമോളുടെ പ്രിയപ്പെട്ട നോവല്‍. ഒ ചന്തുമേനോന്‍ രചിച്ച ഇന്ദുലേഖയിലെ ഇന്ദുലേഖയാണ് അനുവിന് ആദ്യമായി ആരാധന തോന്നിയ പെണ്‍ജീവിതം.

സൗന്ദര്യം കൊണ്ട് മാത്രമല്ല ഈ ആരാധന. ഇന്ദുലേഖ കാട്ടിത്തരുന്നത് സ്ത്രീയുടെ വ്യക്തിത്വം എത്ര പ്രധാനമാണെന്നതാണ്. ഇങ്ങനെയാണ് ജീവിക്കേണ്ടതെന്ന് തന്നെ ചെറുപ്പത്തില്‍ പ്രചോദിപ്പിച്ച കഥാപാത്രാണ് ഇന്ദുലേഖയെന്നും അനുമോള്‍ പറയുന്നു.

അനുവിന് ഏറെ പ്രിയപ്പെട്ട നോവലായ ഇന്ദുലേഖയിലെ നായകനായ മാധവനോടാണ് അനുമോള്‍ക്ക് പ്രണയം തോന്നിയത്. നോവല്‍ വായിച്ച് വായിച്ച് ആ കഥാപാത്രത്തോട് പ്രണയം തോന്നുകയായിരുന്നെന്നാണ് അനു പറഞ്ഞത്.

മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി അകം എന്ന പേരില്‍ സിനിമയായപ്പോള്‍ പ്രധാന കഥാപാത്രമായത് അനുമോളായിരുന്നു. ആ സമയത്തായിരുന്നു യക്ഷി ശ്രദ്ധയോടെ വായിച്ചതും. ചെറുപ്പത്തിലെ തന്നെ യക്ഷിയിലെ രാഗിണി കൂടെ കൂടിയിരുന്നെന്നും അനുമോള്‍ പറയുന്നു.

കഥാപാത്രങ്ങളെ തിരഞ്ഞെടിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുന്ന നായികയാണ് അനുമോള്‍. 2011ല്‍ പുറത്തിറങ്ങിയ ഇവന്‍ മേഘരൂപന്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ അനുമോള്‍ പിന്നീട് തിരഞ്ഞെടുത്ത ചിത്രങ്ങളും ഒരു അഭിനേത്രി എന്ന നിലയില്‍ അനുമോളെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു.

പാലക്കാടുകാരി മലയാളിയാണെങ്കിലും തമിഴ് ചിത്രത്തിലൂടെയായിരുന്നു അനുമോളുടെ സിനിമാ പ്രവേശം. 2010ല്‍ പുറത്തിറങ്ങിയ കണ്ണുക്കുള്ളെ ആയിരുന്നു ആദ്യ ചിത്രം. പി ന്നാലെ രാമാര്‍ എന്ന ചിത്രത്തിലും അനു അഭിനയിച്ചു. പിന്നീട് മലയാള ചിത്രങ്ങളില്‍ സജീവമാകുകയായിരുന്നു.

English summary
Actress Anumol revealing her romance with hero.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X