»   » നിവിന്‍ പോളിയുടെ പ്രവചനം ഫലിച്ചു; അനുപമയ്ക്ക് എല്ലാം സിനിമയും ചുള്ളന്‍ നായകന്മാര്‍ക്കൊപ്പം!

നിവിന്‍ പോളിയുടെ പ്രവചനം ഫലിച്ചു; അനുപമയ്ക്ക് എല്ലാം സിനിമയും ചുള്ളന്‍ നായകന്മാര്‍ക്കൊപ്പം!

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമത്തിലൂടെ മലയാള സിനിമയിലേത്തിയ അനുപമ പരമേശ്വരന് ഇപ്പോള്‍ മലയാളത്തെക്കാള്‍ സ്വീകാര്യത തമിഴിലും തെലുങ്കിലുമുണ്ട്. തെലുങ്കില്‍ ചെയ്ത രണ്ട് ചിത്രങ്ങളും മികച്ച വിജയം. സതമാനം ഭവതി എന്നൊരു ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. തമിഴില്‍ ധനുഷിനൊപ്പം അഭിനയിച്ച കൊടിയും മികച്ച പ്രതികരണങ്ങള്‍ നേടി.

പച്ച മലയാളം പോലെ അനുപമയുടെ തെലുങ്ക് പ്രസംഗം കേട്ട് ആരാധകര്‍ ഞെട്ടി.. വീഡിയോ കാണൂ

രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അനുപമ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തി. അതും സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി. ഇതൊക്കെ ഇങ്ങനെ സംഭവിച്ചു പോവുമ്പോള്‍ അനുപമയ്ക്ക് ഓര്‍മവരുന്നത് ആദ്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് നിവിന്‍ പറഞ്ഞ വാക്കുകളാണ്. തന്റെ നായകന്മാരെ കുറിച്ച് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുപമ പറഞ്ഞ വാക്കുകള്‍.

നിവിന്‍ പോളി

പ്രേമം എന്ന ചിത്രം ചെയ്യുമ്പോള്‍ നിവിന്‍ പോളി അനുവിനോട് പറഞ്ഞുവത്രെ, 'തുടക്കം എന്റെ ഹീറോയിനായിട്ടാണ്, അതൊരു നല്ല ലക്ഷണമാണ്' എന്ന്. പിന്നീട് ചെയ്ത സിനിമകളിലെല്ലാം അതാത് ഭാഷകളിലെ നമ്പര്‍ വണ്‍ നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. നിവിന്‍ പോളി തനിയ്ക്ക് വീട്ടിലെ ഒരു അംഗത്തെ പോലെയാണെന്നാണ് അനുപമ പറയുന്നത്.

നിഥിന്‍

അ ആ എന്ന ചിത്രത്തിലെ നായകന്‍ നിഥിന്‍ ഒത്തിരി സൈലന്റാണ്. പുള്ളിയെ മലയാളം പഠിപ്പിക്കാന്‍ നോക്കി. അതുകൊണ്ട് ഉണ്ടായ ഗുണം, നിഥിന്‍ മലയാളം പഠിച്ചില്ലെങ്കിലും അനുപമ തെലുങ്ക് പഠിച്ചു.

ധനുഷ്

പെര്‍ഫോമന്‍സില്‍ അത്ഭുതപ്പെടുത്തിയ ആളാണ് ധനുഷ്. ധനുഷ് പെര്‍ഫക്ഷന്റെ ആളാണെന്ന് അനു പറയുന്നു.

നാഗ ചൈതന്യ

നാഗ ചൈതന്യ വളരെ ഡൗണ്‍ ടു എര്‍ത്താണ്. തെലുങ്കില്‍ സൂപ്പര്‍ ഹീറോ ആണ്. പക്ഷെ അതിന്റെ ഒരു ഭാവവും കാണിക്കില്ല.

ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ വെരി സ്വീറ്റാണെന്നാണ് അനുവിന്റെ അഭിപ്രായം. പോസിറ്റീവ് എനര്‍ജിയുടെ ആളാണ്. പുള്ളി മാത്രമല്ല, സെറ്റില്‍ എല്ലാവരും അങ്ങനെ ആയിരിക്കണം എന്ന നിര്‍ബന്ധവുമുണ്ട്.

ശര്‍വാനന്ദ്

ഇക്കൂട്ടരില്‍ ശര്‍വ (ശര്‍വാനന്ദ്) യാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. സതമാനം ഭവതിയുടെ സെറ്റില്‍ 50 ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. സെറ്റില്‍ എല്ലാവരും ചോദിച്ചു, നിങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രിയാണല്ലോ എന്ന്. എന്തായാലും ഞാന്‍ ആ സെറ്റില്‍ വളരെ കംഫര്‍ട്ടബിളായിരുന്നു.

English summary
Anupama Parameswaran about his co-stars

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam