ആര്യയുമായുള്ള ബന്ധത്തെപ്പറ്റി അനുഷ്‌ക ഷെട്ടി പറയുന്നതിങ്ങനെ..
ആര്‍ക്കാണ് ആര്യയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് അറിയേണ്ടത്? ആര്‍ക്കാണ് ഞങ്ങളെ കല്യാണം കഴിപിച്ച് വിടേണ്ടത്? ചോദിക്കുന്നത് മറ്റാരുമല്ല തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടി തന്നെ. നടന്‍ ആര്യയുമായുള്ള ബന്ധത്തെക്കുറിച്ച് അനുഷ്‌ക മനസ്സുതുറന്ന് പറയുകയാണ്.
ആര്യയും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. അനുഷ്‌ക ഉടന്‍ വിവാഹിതയാകുമെന്നു വരെ കേട്ടു. എന്നാല്‍, അതിനെയൊക്കെ തള്ളികളഞ്ഞ് ഗോസിപ്പുകള്‍ക്ക് അടിവരയിട്ട് അനുഷ്‌ക പറയുകയാണ്....

ആര്യയുമായുള്ള ബന്ധത്തെപ്പറ്റി അനുഷ്‌ക ഷെട്ടി പറയുന്നതിങ്ങനെ..
നടന്‍ ആര്യയുമായി തനിക്ക് നല്ല സൗഹൃദം മാത്രമാണെന്നാണ് അനുഷ്‌ക പറയുന്നത്. ഒരാളോട് അടുത്തിടപഴകി സംസാരിച്ചാല്‍ അതു പ്രണയമാകണമെന്നില്ലെന്നും താരം പറഞ്ഞു.

ആര്യയുമായുള്ള ബന്ധത്തെപ്പറ്റി അനുഷ്‌ക ഷെട്ടി പറയുന്നതിങ്ങനെ..
സിനിമയില്‍ ആരുടെ കൂടെ അഭിനയിക്കാനാണ് കൂടുതല്‍ സൗകര്യമെന്ന് ചോദിച്ചാല്‍ അതിലൊരാള്‍ ആര്യ ആയിരിക്കുമെന്നാണ് താരം പറഞ്ഞത്. ആര്യയുടെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമാണെന്നും അനുഷ്‌ക പറയുന്നു.

ആര്യയുമായുള്ള ബന്ധത്തെപ്പറ്റി അനുഷ്‌ക ഷെട്ടി പറയുന്നതിങ്ങനെ..
പലരുടെയും പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട്. ഇനി റാണ ദഗുപതിയും താനും തമ്മില്‍ ഇഷ്ടത്തിലാണെന്നു വരെ കേള്‍ക്കേണ്ടി വരും. റാണ തനിക്ക് ഒരു സഹോദരനെ പോലെയാണെന്നും താരം പറഞ്ഞു.

ആര്യയുമായുള്ള ബന്ധത്തെപ്പറ്റി അനുഷ്‌ക ഷെട്ടി പറയുന്നതിങ്ങനെ..
ഗോസിപ്പുകള്‍ ഇപ്പോള്‍ ഒരു പ്രശ്‌നമേയല്ലെന്നാണ് അനുഷ്‌ക പറയുന്നത്. അതില്‍ ശ്രദ്ധ കൊടുക്കാറുമില്ല, അതോര്‍ത്ത് സമയം കളയാന്‍ താനില്ലെന്നും താരം പറഞ്ഞു. സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യണമെന്നുമാത്രമേ ചിന്തിക്കുന്നുള്ളൂ.

ആര്യയുമായുള്ള ബന്ധത്തെപ്പറ്റി അനുഷ്‌ക ഷെട്ടി പറയുന്നതിങ്ങനെ..
ആര്യയും അനുഷ്‌കയും ഒരുമിക്കുന്ന ഇഞ്ചി ഇടുപ്പഴകി, തെലുങ്ക് ചിത്രം രുദ്രമ്മാദേവി, സീറോ സൈസ് എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന അനുഷ്‌കയുടെ ചിത്രങ്ങള്‍.

Click it and Unblock the Notifications