യുവ നടിമാര്‍ എന്നെ കണ്ട് പഠിക്കട്ടെ എന്ന് അനുഷ്‌ക
ഒന്നിനു പിറകെ ഒന്നായി സൂപ്പര്‍സ്റ്റാറുകളുടെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അനുഷ്‌ക ഷെട്ടി. രജനികാന്തിന്റെ ലിങ്ക എന്ന ചിത്രത്തിന് ശേഷം ചെയ്തത് അജിത്തിന്റെ എന്നൈ അറിന്താല്‍. തന്റെ വളര്‍ച്ചയുടെയും യുവനടിമാരുടെ തളര്‍ച്ചെയെയും കുറിച്ച് അനുഷ്‌ക ഷെട്ടി അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി.
ഇപ്പോഴുള്ള യുവനടിമാര്‍ക്ക് തുടക്കം തന്നെ മികച്ച വേഷങ്ങള്‍ മാത്രമേ ചെയ്യു എന്ന വാശിയാണത്രെ. എന്നാല്‍ തന്റെ തുടക്കത്തിലൊക്കെ ചെറിയ വേഷങ്ങളാണ് ലഭിച്ചത്. പതിയെ പതിയെ കയറിവരികയായിരുന്നു താനെന്ന് അനുഷ്‌ക പറഞ്ഞു.

തുടക്കത്തില്‍ ലഭിച്ച ചെറിയ വേഷങ്ങളിലും പ്രതിഫലത്തിലും താന്‍ സംതൃപ്തയായിരുന്നു എന്ന് അനുഷ്‌ക പറയുന്നു. ഇന്ന് ഈ കാണുന്ന നിലയില്‍ ഞാന്‍ എത്തിയത് ചെറിയ ചില വേഷങ്ങളിലൂടെയാണ്. ആ ചെറിയ വേഷങ്ങള്‍ തന്നെയാണ് ഇന്ന് മികച്ച വേഷങ്ങള്‍ ചെയ്യാന്‍ എന്നെ സഹായിക്കുന്നതും.
ഒരിക്കലും ഞാന്‍ പണത്തിനോ പ്രശസ്തിയ്‌ക്കോ ആഗ്രഹിച്ചിട്ടില്ലെന്നും അനുഷ്‌ക പറഞ്ഞു. അഭിനയം മികച്ചതാക്കണം എന്ന് മാത്രമായിരുന്നു ആഗ്രഹം. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കു തന്നെ അഭിമാനം തോന്നുന്നു.
പക്ഷെ ഇപ്പോഴത്തെ നടിമാര്‍ അങ്ങനെയല്ല. മുമ്പ് ചെയ്ത ചെറിയ വേഷങ്ങളാണ് എന്റെ സമ്പാദ്യം. അതുകൊണ്ട് തന്നെ വലിയ തെറ്റുകളൊന്നും എനിക്ക് സംഭവിച്ചിട്ടില്ല. നമ്മുടെ യുവ നടിമാര്‍ കണ്ട് പഠിച്ചെടുക്കേണ്ടതും അത്തരം കാര്യങ്ങളാണ്- അനുഷ്‌ക പറഞ്ഞു.
രുദ്രദേവി, ബാഹുബലി എന്നീ ദ്വിഭാഷ ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് അനുഷ്‌ക ഇപ്പോള്‍. ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ തേടി മുന്നേറികയാണ്. മലയാളത്തില്‍ ദിലീപിനൊപ്പം സായി സത്യ ബാബ എന്ന ചിത്രത്തില്‍ അനുഷ്‌ക അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications











