For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  കാപട്യക്കാര്‍ സിനിമയിലുമുണ്ട്, അത് തിരിച്ചറിയാന്‍ അവസരം കിട്ടി; അനുശ്രീ

  By Aswini
  |

  മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളെ കുറിച്ച് പറയുമ്പോഴാണ് അനുശ്രീ സിനിമയ്ക്കകത്തും കാപട്യക്കാര്‍ ഉണ്ട് എന്ന് പറഞ്ഞത്. ചിരിച്ച മുഖത്തോടെ സംസാരിച്ച് മനസ്സില്‍ മറ്റൊന്ന് കരുതുന്നവരോട് ഇടപഴകാന്‍ ബുദ്ധിമുട്ടാണ്. ചിരിക്കുന്നവരെല്ലാം പാവങ്ങളാണെന്നാണ് കുട്ടിക്കാലത്ത് വിചാരിച്ചിരുന്നത്. സിനിമയില്‍ എത്തിയപ്പോഴാണ് അത് അങ്ങനെയല്ല എന്ന് മനസ്സിലായത്.

  അത് തിരിച്ചറിയാനുള്ള അവസരങ്ങള്‍ ദൈവം തന്നു, അതൊരു ഭാഗ്യം. നമ്മളുടെ ഉള്ളിലെന്താണോ ഉള്ളത്, അത് തുറന്നു പറയാന്‍ പഠിക്കണം. കാപട്യം കാണിക്കരുത്. എനിക്കിഷ്ടമല്ലാത്തത് ഞാന്‍ തുറന്നു പറയാറുണ്ട്. മറ്റുള്ളവര്‍ക്ക് അഹങ്കാരമായി തോന്നാത്ത രീതിയില്‍ പറയാനാണ് ശ്രമിക്കാറ്.

  സിനിമയില്‍ മാത്രമല്ല എവിടെയും ആശയവിനിമയമാണ് പ്രധാന കാര്യം. വ്യക്തിത്വം മാറ്റി വച്ച് വിട്ടുവീഴ്ച അനുവദിക്കരുത്. അവസാന തീരുമാനം നമ്മുടേതാകണം. അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങള്‍ തുടര്‍ന്ന് വായിക്കാം...

  കാപട്യക്കാര്‍ സിനിമയിലുമുണ്ട്, അത് തിരിച്ചറിയാന്‍ അവസരം കിട്ടി; അനുശ്രീ

  ഇഷ്ടങ്ങള്‍ മാറ്റി വച്ച് സിനിമയില്‍ അഭിനയിക്കേണ്ടി വന്നിട്ടില്ല. ഒരു സിനിമ ചെയ്യുന്നതിന് മുന്‍പ് എല്ലാ സീനും ചോദിക്കും, അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ള സീനുകള്‍ സംവിധായകരും തിരക്കഥാകൃത്തുകളും തുറന്നു പറയാറുണ്ട്. അത് അഭിനയിക്കാന്‍ പറ്റില്ലെങ്കില്‍ തുറന്നു പറയാം, ആരും നമ്മളെ കൊല്ലില്ല. സിനിമയില്‍ കുറച്ച് ഗ്ലാമറാകാം, ഇന്റിമേറ്റ് സീനിലും അഭിനയിക്കേണ്ടി വരും. അതിനപ്പുറം വള്‍ഗാരിറ്റി മാത്രം തോന്നുന്ന സീനില്‍ അഭിനയിക്കുന്നതിനോട് താത്പര്യമില്ല. ഒരു പരിധി വിട്ടുള്ള ഇന്റിമേറ്റ് സീനില്‍ പോലുംഅഭിനയിച്ചിട്ടില്ല.

  കാപട്യക്കാര്‍ സിനിമയിലുമുണ്ട്, അത് തിരിച്ചറിയാന്‍ അവസരം കിട്ടി; അനുശ്രീ

  ഓരോ സിനിമ കഴിയുമ്പോഴും ഞാന്‍ എന്നെത്തന്നെ വിലയിരുത്തും. ഇപ്പോഴും സിനിമയില്‍ എന്റെ കരച്ചില്‍ കാണുമ്പോള്‍ എനിക്ക് ചിരി വരും. ഓരോ സീനും മികച്ചതാക്കണമെന്ന് തോന്നും. സിനിമയെന്ന കടലിന്റെ തിരമാലകള്‍ കണ്ട് അത്ഭുതപ്പെടുന്ന, അതിന്റെ ആഴങ്ങളിലേക്ക് ഊളിയിടാന്‍ ആഗ്രഹിക്കുന്ന, നീന്തല്‍ പഠിച്ചു തുടങ്ങിയ ഒരു കൊച്ചു കുട്ടി മാത്രമാണ് ഞാന്‍. സിനിമയെക്കുറിച്ച് ഇനിയുമേറെ പഠിക്കാനുണ്ട്.

  കാപട്യക്കാര്‍ സിനിമയിലുമുണ്ട്, അത് തിരിച്ചറിയാന്‍ അവസരം കിട്ടി; അനുശ്രീ

  ഓര്‍ക്കുമ്പോള്‍ സന്തോഷം തരുന്നതെന്തും എനിക്ക് നൊസ്റ്റാള്‍ജിയയാണ്. ആദ്യമായി അമ്മ വഴക്കു പറഞ്ഞപ്പോള്‍ കരഞ്ഞതില്‍ തുടങ്ങി അച്ഛനും അമ്മയും വാങ്ങിച്ചു തന്ന ആദ്യ സമ്മാനം മുതല്‍... അങ്ങനെ എല്ലാം മധുരമുള്ള ഓര്‍മ്മകളാണ്. നല്ല ചിന്തകള്‍ തരുന്ന, ഓര്‍ത്താല്‍ സന്തോഷം കൊണ്ട് കണ്ണു നിറയുന്ന, ചിരി വിടര്‍ത്തുന്നതെല്ലാം നൊസ്റ്റാള്‍ജിയ തന്നെ.

  കാപട്യക്കാര്‍ സിനിമയിലുമുണ്ട്, അത് തിരിച്ചറിയാന്‍ അവസരം കിട്ടി; അനുശ്രീ

  സിനിമയില്‍ എനിക്കു അതിരു കവിഞ്ഞ സൗഹൃദങ്ങളില്ല. എല്ലാവരെയും അറിയാം. സിനിമയില്‍ അഭിനയിക്കുമ്പോള്‍ കൂട്ടാകാറുണ്ട്. വിശേഷദിവസങ്ങളില്‍ ആശംസ അയയ്ക്കാറുണ്ട്, ആവശ്യങ്ങളറിഞ്ഞ് വിളിച്ച് അന്വേഷിക്കാറുണ്ട്. അതിനപ്പുറം ഒരു സൗഹൃദമില്ല. സിനിമയിലുള്ള കൂടുതല്‍ ആളുകളും എറണാകുളത്താണ് താമസം, ഞാന്‍ പത്തനാപുരത്തായതു കൊണ്ട് കോണ്‍ടാക്ട് കുറവുണ്ട്. അതുകൊണ്ട് സൗഹൃദത്തിന്റെ അളവു കുറവാണ്.

  കാപട്യക്കാര്‍ സിനിമയിലുമുണ്ട്, അത് തിരിച്ചറിയാന്‍ അവസരം കിട്ടി; അനുശ്രീ

  സിനിമയില്‍ എന്റെ ബാക്ക്‌ബോണ്‍ ലാല്‍ ജോസ് സാറാണ്. ശക്തമായി ഒരു തീരുമാനമെടുക്കേണ്ട അവസരത്തില്‍ ഞാനൊന്നു പതറിയാല്‍ ആദ്യം മനസ്സില്‍ തെളിയുന്ന മുഖം ലാല്‍ സാറിന്റെയാണ്. അന്നുമിന്നും ഒരു വഴികാട്ടിയായി നിന്ന് നല്ല അവസരങ്ങള്‍ എനിക്ക് തെരഞ്ഞെടുത്ത് തന്നിട്ടുള്ളത് അദ്ദേഹമാണ്. സിനിമയെക്കാളുപരി എന്റെ വ്യക്തി ജീവിതത്തിലെ വിഷമങ്ങളും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്.

  കാപട്യക്കാര്‍ സിനിമയിലുമുണ്ട്, അത് തിരിച്ചറിയാന്‍ അവസരം കിട്ടി; അനുശ്രീ

  പ്രണയം സുന്ദരമായ ഒരു വികാരമാണ്, അനുഭവമാണ്. എന്തും പങ്കുവയ്ക്കാനും ചേര്‍ത്തു പിടിക്കാനും ഒരാളുണ്ടാവുന്നത് ഒരു വലിയ കാര്യമാണ്. മനസ്സു നിറയെ സന്തോഷം തരുന്ന ഒരു അനുഭവമാണത്. വിട്ടു പോയാല്‍ അതിലേറെ നൊമ്പരം തരുന്നതും പ്രണയം തന്നെ. പ്രണയിച്ചിട്ടില്ല എന്നു പറയുന്നില്ല, പക്ഷേ ഇപ്പോള്‍ പ്രണയിക്കുന്നില്ല. പ്രേക്ഷകര്‍ എന്നും ഓര്‍ത്തു വയ്ക്കുന്ന നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ഇപ്പോഴുള്ള ആഗ്രഹം. ഞാനടക്കമുള്ള അഭിനേതാക്കള്‍ക്ക് സിനിമയോടുമുണ്ട് പ്രണയം

  കാപട്യക്കാര്‍ സിനിമയിലുമുണ്ട്, അത് തിരിച്ചറിയാന്‍ അവസരം കിട്ടി; അനുശ്രീ

  വിവാഹത്തെക്കുറിച്ച് തത്കാലം ചിന്തിച്ചിട്ടില്ല. അങ്ങനെയൊരാള്‍ വന്നാല്‍ തന്നെ എന്നെ പിന്തുണയ്ക്കുന്ന ഒരാളാവണം. തീരുമാനമെടുക്കാന്‍ മാത്രമായി ഒരാള്‍ വരണമെന്ന് എനിക്കാഗ്രഹമില്ല. ഒരാളു വന്നു കണ്ട്, ഇഷ്ടം തോന്നി, ജീവിതം പങ്കു വയ്ക്കാന്‍ തീരുമാനിക്കുന്നതുമായി പൊരുത്തപ്പെടാനാവില്ല. പ്രണയവിവാഹത്തോടു തന്നെയാണ് താത്പര്യം.

  കാപട്യക്കാര്‍ സിനിമയിലുമുണ്ട്, അത് തിരിച്ചറിയാന്‍ അവസരം കിട്ടി; അനുശ്രീ

  മികച്ച സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. സിനിമയില്‍ ഒരു പ്രോപ്പര്‍ട്ടിയാകരുതെന്നും, വെറുതെ നില്‍ക്കുവാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്ന സിനിമകളുടെ ഭാഗമാകരുതെന്നുമുണ്ട്. അടുത്തിടെ കണ്ട എന്നു നിന്റെ മൊയ്തീനിലെ കാഞ്ചനമാല എന്ന കഥാപാത്രം ചെയ്യണമെന്ന് തോന്നിപ്പോയി. അത്രയ്ക്കും മനോഹരമായി പാര്‍വ്വതി ചെയ്തു. പാര്‍വ്വതി എന്ന അഭിനേത്രിയുടെ കൈയില്‍ ഭദ്രമായ ആ വേഷം എനിക്കു ചെയ്യാനാവുമോ എന്നറിയില്ല. ആ സിനിമ ഇറങ്ങിയ സമയത്ത് സുഹൃത്തുക്കളും എന്നെയതില്‍ പ്രതീക്ഷിച്ചു എന്നു പറഞ്ഞു. ഒരു നാടന്‍ കഥാപാത്രമായതു കൊണ്ടാണ് അടുപ്പമുള്ളവര്‍ അങ്ങനെ പറഞ്ഞത്.

  കാപട്യക്കാര്‍ സിനിമയിലുമുണ്ട്, അത് തിരിച്ചറിയാന്‍ അവസരം കിട്ടി; അനുശ്രീ

  ലാല്‍ ജോസ് സാര്‍ അടക്കമുള്ളവര്‍ ഉര്‍വ്വശി ചേച്ചിയുമായി എന്നെ താരതമ്യം ചെയ്ത് പറയാറുണ്ട്. അത്രയും സീനിയറായ അഭിനയപ്രാഗല്ഭ്യമുള്ള ചേച്ചിയുമായി താരതമ്യം ചെയ്യുന്നത് തന്നെ വലിയ ഭാഗ്യം. ഡയമണ്ട് നക്ലൈസ് റിലീസായപ്പോള്‍ സിബിമ മലയില്‍ സര്‍ വിളിച്ചു പറഞ്ഞു'തലയണ മന്ത്രം ഇ്ന്ന് ചെയ്യുകയായിരുന്നെങ്കില്‍ ഉര്‍വശിയ്ക്ക് വച്ച വേഷം അനുശ്രീയ്ക്ക് തന്നേനെ' എന്ന്

  English summary
  Anusree About her unlike matter in film industry

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more